Wednesday, January 8, 2020

175. Lagaan: Once Upon a Time in India (2001) HINDI



RGP VIEW 175

Lagaan: Once Upon a Time in India
 (2001)
PG   |  224 min   |  Adventure, Drama, Musical, Sports

ചെറുപ്പത്തിൽ വളരെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയ സിനിമ. ആ സമയം ഒരു ചിത്രത്തെ നല്ല രീതിയിൽ വിലയിരുത്താൻ അറിയില്ല എന്ന് ചുരുക്കം. ഒരുപാട് കാലത്തിനു ശേഷം ഈ ചിത്രം വീണ്ടും കാണുമ്പോൾ സത്യം പറഞ്ഞാൽ സിനിമയുടെ കഥയൊന്നും ഓർമ്മയില്ല. അതുതന്നെയാണ് ചിത്രം വീണ്ടും കാണാൻ ഉണ്ടായ പ്രേരണ.

കഥ ഇവിടെ പറയേണ്ട ആവശ്യമില്ല എന്ന് അറിയാം. എന്നാലും എന്നെ പോലെ കഥ മറന്ന വർക്കും സിനിമ കാണാത്തവർക്ക് വേണ്ടി ഒന്ന് ചുരുക്കി പറയാം.

1893, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന സമയം. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമത്തിലെ അധികപേരും കർഷകരാണ്. അവർ കൃഷി ചെയ്യുന്നതിൻറെ വലിയൊരു തുക നികുതിയായി ബ്രിട്ടീഷുകാർ ഈടാക്കിയിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അതിൻറെ രണ്ടിരട്ടി നികുതി ബ്രിട്ടീഷുകാർ ചുമത്തുന്നു.

മഴ പെയ്യാത്ത സാഹചര്യം ആയതുകൊണ്ട് മുൻ നികുതി തന്നെ അടച്ചുകഴിഞ്ഞാൽ കുടുംബം പട്ടിണിയാകും. അതുകൊണ്ട് നികുതി ഒഴിവാക്കണമെന്ന് രാജാവിനോട് സംസാരിക്കുവാൻ ഗ്രാമവാസികൾ തീരുമാനിച്ചു. അവരുടെ അഭ്യർത്ഥന ബ്രിട്ടീഷുകാർ അംഗീകരിച്ചു. പക്ഷേ, നടപ്പിലാക്കണമെങ്കിൽ അതുവരെ കേട്ടു പരിചയം പോലുമില്ലാത്ത ക്രിക്കറ്റ് കളിയിൽ ബ്രിട്ടീഷുകാരെ ആ ഗ്രാമവാസികൾ പരാജയപ്പെടുത്തണം.

 മൂന്നര മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം. ഒരു തരി പോലും ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്ന കഥാതന്തു, എ ആർ റഹ്മാൻറെ മനോഹരമായ ഗാനങ്ങൾ. അന്നത്തെ കാലത്തെ ഏറ്റവും മികച്ച വിഎഫ്എക്സ്, ആർട്ട് വർക്കുകൾ ഗംഭീരം, കെട്ടുറപ്പുള്ള തിരക്കഥ, മാസ്റ്റർപീസ് സംവിധാനം, നർമ്മത്തിൽ ചാലിച്ച് ഉള്ള കഥാഗതി, കഥാപാത്രങ്ങളുടെ മികച്ച പെർഫോമൻസ്  തുടങ്ങി ചിത്രത്തിൻറെ മേന്മകൾ പറയുകയാണെങ്കിൽ തീരില്ല.

നടന്ന കഥയാണോ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. പക്ഷേ ചിത്രം കണ്ടിട്ടില്ലെങ്കിൽ നിർബന്ധമായും കാണുക. ലോക സിനിമാ പ്രേക്ഷകർക്ക് ധൈര്യമായി കാണിച്ചു കൊടുക്കാൻ പറ്റുന്ന ഇന്ത്യ ചിത്രം.. അതാണ് ലഗാൻ. 

4/5 RGP VIEW

Rgp's followers 77% Liked This Film

8.1/10
IMDb
95%
Rotten Tomatoes
84%
Metacritic
91% liked this film
Google users

അഭിപ്രായം വ്യക്തിപരം.

No comments:

Post a Comment

Latest

Get out (2017)