Wednesday, May 1, 2019

June (2019) MALAYALAM

RGP VIEW 123
June

(I)   (2019)  |  141 min   |  Drama, Musical, Romance

Director: Ahammed Khabeer

പുതുമുഖ സംവിധായകർക്ക്  ഡേറ്റ് കൊടുക്കുന്ന നടൻ ഉണ്ടെങ്കിൽ എങ്കിൽ അതു മമ്മൂക്ക കഴിഞ്ഞേ മറ്റാരുമുള്ളൂ. പക്ഷേ ഏറ്റവും കൂടുതൽ  സംവിധായകർക്ക് അവസരം കൊടുക്കുന്ന പ്രൊഡ്യൂസർ ഉണ്ടെങ്കിൽ അത് വിജയ് ബാബു മാത്രമാണ്. മികവുറ്റ ഒരുപാട് കലാകാരന്മാരെ അദ്ദേഹം  കൈ പിടിച്ചുയർത്തിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് പുതിയൊരാൾ കൂടി.

ജൂൺ, സാധാരണക്കാരിൽ സാധാരണക്കാരിയായ യുവതി, ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന പെൺകുട്ടി. അവളുടെ പഠനകാലം മുതലുള്ള ജീവിതമാണ് സിനിമയിൽ പരാമർശിക്കുന്നത്. ഒരു തനി നാടൻ സിനിമ എന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും മനോഹരമായ ചിത്രം തന്നെയാണ് ജൂൺ.

ഒരു പെൺകുട്ടിയുടെ ജീവിതത്തിൻറെ ഓരോ സ്റ്റെപ്പും  സംവിധായകൻ അവരുടെ  താളത്തിനനുസരിച്ച് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അവളുടെ പഠനകാലം, പ്രണയം, ജോലി, കുടുംബ ബന്ധം, അവളുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടുകൾ തുടങ്ങി എല്ലാം സിനിമ കാഴ്ചക്കാർക്ക് നല്ല രീതിയിൽ കാണിക്കുന്നു. സത്യത്തിൽ  ജൂണിലൂടെ നമ്മുടെ വീട്ടിലെ പെൺകുട്ടികളെ തന്നെയാണ് സംവിധായകൻ ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു. 

സിനിമയുടെ അവതരണമാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടത്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ എൻറെ പഴയ സ്കൂൾ ജീവിതത്തിലേക്കും കോളേജ് ജീവിതത്തിലേക്കും പതിയെ കടന്നു ചൊല്ലുകയായിരുന്നു. ആ ഒരു ഫീൽ ചിത്രത്തിന് എനിക്ക് നൽകാൻ കഴിഞ്ഞെങ്കിൽ ഈ സിനിമ മനോഹരമാണ് എന്നല്ലാതെ മറ്റൊന്നും ഒന്നും എനിക്ക് പറയാൻ സാധിക്കില്ല. അവളുടെ ജീവിതത്തിൻറെ 
 ഓരോ പടിയിലും ഞാനുണ്ടായിരുന്നു. സിനിമയുടെ ഓരോ സ്റ്റെപ്പും പ്രേക്ഷകരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നുപോയ നിമിഷങ്ങളിലൂടെയാണ് ചിത്രം പോയതെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.

മനോഹരമായ ഗാനങ്ങൾ കൊണ്ടും ഒപ്പം മനസ്സിന് കുളിർമ ഏകുന്ന പശ്ചാത്തലസംഗീതവും സിനിമയുടെ അനുഭവത്തെ ഒന്നുകൂടി ഉണർത്തി.  ഒരു സിമ്പിൾ തിരക്കഥ മനോഹരമായി അവതരിപ്പിച്ച സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. രജീഷ വിജയൻ വളരെ നന്നായി ചെയ്തു. കാലഘട്ടത്തിൻറെ മേക്കോവറുകൾ അതിന് അനുയോജ്യമായി വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ ജീവിതത്തിൽ വന്ന കാമുകനും കുറച്ചു സീനുകളിൽ മാത്രം ഉള്ളൂ എങ്കിലും അർജുൻ അശോകനും വളരെ നന്നായി ചെയ്തിട്ടുണ്ട്. പിന്നെ ഒരുപിടി പുതുമുഖ അഭിനേതാക്കളും അവരുടെ ഭാഗം വൃത്തിയായി ചെയ്തു എന്ന് തന്നെ ഉറപ്പിച്ചു പറയാം.

മനോഹരമായ ചലച്ചിത്ര ആവിഷ്കാരമാണ് ജൂൺ. ഫീൽ ഗുഡ് സിനിമകൾ കാണുന്ന പ്രേക്ഷകർക്ക് മലയാളത്തിലെ ഈ വർഷത്തെ മികച്ച ചിത്രത്തിൽ ഒന്നു തന്നെയാണ് എന്ന കാര്യം തീർച്ച. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം.

സിനിമ ഒരുപാട് ഇഷ്ടമായി.

4.25/5  RGP VIEW

7.7/10 · IMDb



RGP VIEW

No comments:

Post a Comment

Latest

Get out (2017)