RGP VIEW 216
Ayirathil Oruvan (2010) | 183 min | Action, Adventure
ടൈറ്റാനിക് എന്ന സിനിമ ഉൽഭവിക്കുന്നതിന് മുമ്പ് ലോകം കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ അവതാർ മനസ്സിലുണ്ടായിരുന്നു എന്ന ജയിംസ് കാമറൂൺ പറഞ്ഞിട്ടുണ്ട്. അന്ന് ടെക്നോളജി അത്ര വളരാത്തത് കൊണ്ട് മാത്രം ചെയ്യാതെ ഇരുന്ന സിനിമയായിരുന്നു അവതാർ. അദ്ദേഹത്തിൻറെ ഏറ്റവും മികച്ച തീരുമാനമായിരുന്നു പിന്നീട് സിനിമാലോകം സാക്ഷിയായത്. അവതാർ ചരിത്രം രചിക്കുക തന്നെ ചെയ്തു. ഈ കാര്യം ഇവിടെ വന്നു പറയാൻ കാരണം ഒരു പ്രശസ്തനായ സംവിധായകൻറെ തെറ്റായ തീരുമാനം കൊണ്ടാണ്..! ഞാൻ വിശദീകരിക്കാം..!
പത്തു വർഷങ്ങൾക്കു മുമ്പ് മാരി സെൽവരാഘവൻ 32 കോടി ബഡ്ജറ്റിൽ കാർത്തിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആയിരത്തിൽ ഒരുവൻ.
പ്രശസ്തനായ പുരാവസ്തു ശാസ്ത്രജ്ഞനെ ഒരു ദ്വീപിൽ വച്ച് കാണാതാകുന്നു. അയാളെ അന്വേഷിച്ച് ഗവൺമെൻറിൻറെ കീഴിൽ ഒരുകൂട്ടം പേർ യാത്രയാകുന്നു. യാത്രാ മധ്യത്തിൽ ആയിരുന്നു അവൻ ആ സത്യം തിരിച്ചറിഞ്ഞത്. ആ ദ്വീപിലേക്ക് പോയവർ ആരും പിന്നീട് തിരിച്ചു വന്നിട്ടില്ല. പക്ഷേ അവരാരും അതിനെ ചെവി കൊണ്ടില്ല. ദ്വീപിലെ നിഗൂഢമായ രഹസ്യങ്ങളും പിന്നീട് അവർ നേരിടുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ചിത്രം കണ്ടു തുടങ്ങിയപ്പോൾ മനസ്സിലേക്ക് ആദ്യം വന്നത് എന്തുകൊണ്ടാണ് ഈ ചിത്രം കാണാൻ ഞാൻ ഇത്രയും വൈകിയത്..? ഒരുപാട് പേർ സജസ്റ്റ് ചെയ്തു ഒരു ചിത്രം. ഇന്ത്യൻ സിനിമയുടെ തന്നെ ടേണിങ് പോയിൻറ് ആകേണ്ട ഒരു വേൾഡ് വൈഡ് ചിത്രം. പക്ഷേ ആ ചോദ്യത്തിന് അധികനേരം നിലനിൽപ്പില്ല ആയിരുന്നു. ആദ്യ പകുതിക്ക് ശേഷം പടവലം പോലെ താഴേക്ക് വീണുപോയ ചിത്ര അനുഭവമാണ് എനിക്ക് ആയിരത്തിൽ ഒരുവൻ സമ്മാനിച്ചത്.
ശക്തമായ തിരക്കഥ, പക്ഷേ വളരെ മോശം സംവിധാനം. ഒറ്റവാക്കിൽ ഇതാണ് എൻറെ കാഴ്ചപ്പാടിൽ ആയിരത്തിൽ ഒരുവൻ. കാലഘട്ടത്തിൽ ഇരുന്ന് സിനിമ കാണുന്ന രീതിയിൽ ഞാൻ പരാജിതനാണ്. പക്ഷേ മാരി സെൽവരാഘവൻ പോലെയുള്ള ഒരു സംവിധായകനിൽ നിന്നും നമ്മൾ എന്തു പ്രതീക്ഷിക്കുന്നുവോ അത് ഈ ചിത്രത്തിന് നൽകാൻ സാധിച്ചില്ല എന്നു തന്നെയാണ് എൻറെ അഭിപ്രായം.
വളരെ ഇന്ട്രെസ്റ്റിംഗ് ആയി തോന്നിയ ആദ്യപകുതി, ഏറ്റവും മികച്ച തിരക്കഥ, കിടിലൻ പശ്ചാത്തലസംഗീതം ഇതു ഒഴിച്ചാൽ മറ്റൊന്നും സിനിമയുടെ പോസിറ്റീവ് സൈഡിൽ ഞാൻ കണ്ടിട്ടില്ല.
കഥാപാത്രങ്ങളുടെ പ്രകടനം ചില സീനുകളിൽ നന്നായിരുന്നു. നേരെമറിച്ച് ചില സീനുകളിൽ കട്ട വെറുപ്പിക്കൽ അനുഭവപ്പെട്ടു. വളരെ മോശം VFX, ഫൈറ്റ് സീനുകൾ എല്ലാം പിള്ളാര് ഷോർട്ട് ഫിലിം ചെയ്യുന്നതിനേക്കാൾ നിലവാരം കുറഞ്ഞ തായിരുന്നു. അതിൻറെ കൂടെ ഒരു യുദ്ധരംഗവും. ഇടയ്ക്കിടെ കയറി വരുന്ന ഗാനങ്ങൾ നല്ല രീതിയിൽ മുഷിച്ചിൽ അനുഭവപ്പെട്ടു. ഒരു പെണ്ണിനെ കാണാത്ത ആക്രാന്തം ആയിരുന്നു സംവിധായകൻ പട്ടാളക്കാരുടെ കാമം എന്ന പേരിൽ പ്രേക്ഷകരെ കാണിച്ച് കോമാളി ആക്കിയത്. മര്യാദയ്ക്ക് ഒരു തോക്ക് പോലും പിടിക്കാൻ പറ്റാത്ത പട്ടാളക്കാർ. സംഘടന രംഗത്ത് പലയിടത്തും പട്ടാളക്കാർ ഇരുന്ന് ഡാൻസ് കളിക്കുന്നത് കാണാം. സത്യത്തിൽ സംവിധായകൻറെ കൈയിൽ നിന്ന് സിനിമ മൊത്തത്തിൽ കൈവിട്ടുപോയി. ഈ കോപ്രായങ്ങൾ ആണോ ആളുകൾ എനിക്ക് സജസ്റ്റ് ചെയ്തത്..?! മറ്റൊരു ചോദ്യം 32 കോടി എവിടെപ്പോയി ?
അത്യാവശ്യം വലിയ രീതിയിൽ തന്നെ ഒരു ഫാൻ ബൈസ് ഉള്ള ഒരു ചിത്രമാണ് ഇതെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അത് എങ്ങനെ സംഭവിച്ചു എന്നാണ് എനിക്ക് അറിയാത്തത്..!
ഒരു കോടി രൂപയ്ക്ക് ചെയ്തു തീർത്ത സിനിമയല്ല ആയിരത്തിലൊരുവൻ. നേരെമറിച്ച് 32 കോടി രൂപയാണ്. പത്തുകൊല്ലം എന്നുപറയുന്നത് ടെക്നോളജിയുടെ കാര്യത്തിൽ അത്ര വിദൂരമല്ല.കാരണം അന്ന് 2005ൽ അങ്ങനെ ചെയ്യാമെങ്കിൽ 2010ൽ സെൽവരാഘവൻ പലതും ചെയ്യാമായിരുന്നു..! സാധ്യതകൾ ഉണ്ടായിട്ടും സംവിധായകൻറെ പോരായ്മ കൊണ്ട് മാത്രം നിലവാര ഇല്ലായ്മയിലേക്ക് മൂക്കുത്തി വീണ ചിത്രമായാണ് എനിക്ക് അനുഭവപ്പെടുന്നത്.
മുകളിൽ അവതാറിൻറെ കാര്യം ഞാൻ സൂചിപ്പിച്ചു. അതിന് മറ്റൊരു വശം കൂടിയുണ്ട്. സെൽവരാഘവൻ തമിഴ് സിനിമയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. അദ്ദേഹം അന്ന് ജെയിംസ് കാമറൂൺ ചെയ്തപോലെ ഒന്നു മാറ്റി വെച്ചിരുന്നെങ്കിൽ ലോക സിനിമയുടെ മുമ്പിൽ പ്രസെൻ്റ് ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച സിനിമകളിലൊന്ന് ആകുമായിരുന്നു ആയിരത്തിലൊരുവൻ. കാലം തെറ്റി ഇറങ്ങിയ സിനിമ അല്ലെങ്കിൽ സംവിധായകൻറെ പിടിപ്പതു കൊണ്ട് നശിച്ചുപോയ മികച്ചൊരു സ്ക്രിപ്റ്റ് എന്നെല്ലാം വേണമെങ്കിൽ ഈ സിനിമയെ വിശദീകരിക്കാം. ഇന്ന് ഈ ചിത്രം ഇറങ്ങുകയാണെങ്കിൽ ചിത്രത്തിൻറെ കോളിറ്റി നമ്മൾ സങ്കൽപ്പിക്കുന്നതിനേക്കാൾ അപ്പുറം ആയിരിക്കും എന്ന് എനിക്ക് 101% ഉറപ്പുണ്ട്..
ഇനിയും ചിത്രം കാണാത്ത പ്രേക്ഷകരോട് :- ഒരുപാട് പേരുടെ പേർസണൽ ഫേവറേറ്റ് ചിത്രമാണ് ആയിരത്തിൽ ഒരുവൻ. അതുകൊണ്ടുതന്നെ നിങ്ങളുടേതും ആകാം. എൻറെ അഭിപ്രായം കൊണ്ട് മാത്രം ചിത്രം മോശമാകും എന്നു ഞാൻ കരുതുന്നില്ല. കാരണം എല്ലാവരുടെയും അഭിപ്രായം വ്യത്യസ്തമാണ്, ഞാൻ അതിനെ മാനിക്കുന്നു. പക്ഷേ എനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല. വളരെ മോശം ചിത്രം എന്ന ധാരണയും എനിക്കില്ല. കാണാത്തവർ ഒരു വട്ടം കാണുന്നതിന് തെറ്റുമില്ല. കാലഘട്ടത്തിൽ ഇരുന്നു സിനിമ കാണാൻ നിങ്ങൾക്ക് സാധിക്കും എങ്കിൽ ചിലപ്പോൾ ആയിരത്തിലൊരുവൻ നിങ്ങൾക്ക് ഇഷ്ടപ്പെടുമായിരിക്കാം. പക്ഷേ ഞാൻ അതിന് ഒരു ഉറപ്പും പറയുന്നില്ല..!
ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗം വരും.. എല്ലാം ശരിയാകും.. പ്രതീക്ഷയോടെ നിർത്തുന്നു..
3/5 RGP VIEW
7.9/10 IMDb
73% Rotten Tomatoes
No comments:
Post a Comment