Friday, December 7, 2018

Padayottam (2018) [MALAYALAM]


RGP VIEW NO:- 4

Padayottam

4

2018
Crime/Comedy

Directors: Rafeek Ibrahim

പ്രതികാര കഥയാണ് ഇൗ സിനിമ നമ്മളോട് പറയുന്നത്...
പിങ്കു എന്ന നിഷ്കളങ്കനായ പയ്യനെ നടുറോട്ടിൽ വെച്ച് ഒരു പയ്യൻ തല്ലി... ആ പയ്യനെ തിരിച്ച് തല്ലി പിങ്കുവിനോട് മാപ്പ് പറയിപ്പിക്കും എന്ന് കൂട്ടുകാർ അവന് വാക്ക് കൊടുത്തു...അതിന് വേണ്ടി നാട്ടിലെ പ്രധാന ഗുണ്ട രഗുവിനെ കൂട്ടുകാർ കൂടി നിയമിക്കുന്നു...പിങ്കുവിനേ തല്ലിയ പയ്യനെ തേടിയുള്ള യാത്രയാണ് പടയോട്ടം പറയുന്നത്...

Biju Menon


ഒരു ചെറിയ കഥയിൽ നിന്നും തുടങ്ങിയ സംഭവം പല കഥകളിലൂടെയും പോകുന്നു... ഒരു പക്ക കോമഡി ട്രാവൽ ചിത്രം എന്ന് പടയോട്ടത്തെ വിശേഷിപ്പിക്കാം...
തമിഴ് തെലുഗു എന്നീ ഭാഷകളിൽ നിന്നും മാത്രം കണ്ടൂ വരുന്ന ഒന്ന്‌ ഞാൻ ഇൗ സിനിമയിൽ കണ്ടു...അധോലോകം മുതൽ ലോക്കൽ സെറ്റപ്പിൽ ഉള്ള ഗുണ്ടകൾ ഇൗ സിനിമയിൽ ഉടനീളം ഉണ്ട്...കോമഡി നല്ല രീതിയിൽ വർക്ക് ഔട്ട് ആയ സിനിമയാണ് പടയോട്ടം.. രണ്ടര മണിക്കൂർ ചിരികണം എന്ന ലക്ഷ്യമായി കാണുന്ന പ്രേക്ഷകന് സിനിമ ഒരിക്കലും നഷ്ട്ടമല്ല.... അതിനുള്ള സംഭവം ഇതിലുണ്ട്...




 പിന്നെ ലോജിക് സിനിമയുടെ അടുത്ത് കൂടി പോയിട്ടില്ല...അതാണ് സിനിമയുടെ പ്രധാന പ്രശ്നമായി തോന്നിയത്...

 ട്വിസ്റ്റ്കൾ ഒരുപാട് സിനിമയിൽ വരുന്നുണ്ട്...അതെല്ലാം ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം എങ്കിൽ പറയാം...

ഒരു എന്റർടെയ്നർ സിനിമ എന്ന രീതിയിൽ 100 ശതമാനം നീതി പുലർത്തുന്നുണ്ട്...
  വേറെ പ്രത്യേകിച്ച് ഒന്നും പടയോട്ടം നമ്മുക്ക് തരുന്നില്ല....

കണ്ടിരിക്കാം...
 ഒരു ചിരി അനുഭവം

3/5 ▪ RGP VIEW

6.2/10 · IMDb
4.9/5 · Facebook

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)