RGP VIEW 147
![]() |
Aadai |
(2019)
143 min | Drama, Thriller
Director: Rathna Kumar
കഴിഞ്ഞമാസം ഒരുപാട് വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമാകാൻ സാധ്യതയുള്ള ഒരു സിനിമയുടെ ടീസർ ഇറങ്ങി. സോഷ്യൽ മീഡിയയിൽ തന്നെ ചലനം സൃഷ്ടിച്ച ടീസർ പിന്നീട് സിനിമയുടെ റിലീസിനായി പ്രേക്ഷകർ കാത്തിരുന്നു. കാത്തിരിപ്പിന് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അമലാപോളിനെ അപ്പിയറൻസ് കൂടാതെ ഒരു മികച്ച സർവൈവൽ സിനിമയ്ക്ക് സാധ്യതയുള്ള രംഗങ്ങളും കൂടിയായപ്പോൾ എല്ലാത്തരം പ്രേക്ഷകർക്കും കാത്തിരിക്കുന്ന ഒരു സിനിമയായി Aadai മാറി. കഴിഞ്ഞ ദിവസം റിലീസിന് ഒരുങ്ങിയ ചിത്രം ചില സാങ്കേതിക കാരണത്താൽ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നു. ആദ്യ ഷോ നടക്കുന്നത് രാത്രിയിലാണ് എന്നാണ് എൻറെ അറിവ്.
മലയാളത്തിൽ ഒരുപിടി നല്ല തമിഴ് സിനിമകൾ എത്തിച്ച ഡിസ്ട്രിബൂഷൻ കമ്പനിയാണ് ശിവഗിരി ഫിലിംസ്. അരുവി, ഇരയ്ക്ക് ആയിരം കണ്ണുകൾ തുടങ്ങിയ സിനിമകൾ മലയാളികളിലേക്ക് എത്തിച്ചത് ഈ പ്രൊഡക്ഷൻ ടീം ആണ്. അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി Rathna Kumar സംവിധാനം ചെയ്ത ചിത്രമാണ് Aadai.
ജീവിതത്തിൽ കുറച്ചു മോഡൽ സ്റ്റൈൽ കൊണ്ടുനടക്കുന്ന നായിക. ചാനൽ അവതാരകയായി ജോലി ചെയ്യുന്നു. ആരെയും പേടിക്കാത്ത പെട്ടെന്ന് ദേഷ്യം വരുന്ന, എന്തിനെയും വെല്ലുവിളിക്കുന്ന, ഒന്നും ചിന്തിക്കാതെ ഇടംവലം നോക്കാതെ എടുത്തു ചാടുന്ന ഒരു നായകകഥാപാത്രം. ബർത്ത്ഡേ ദിവസം തൻറെ സുഹൃത്തുക്കളെയും കൂട്ടി ഓഫീസിൽ വച്ച് നായിക ഒരു പാർട്ടി നടത്തുന്നു. ശേഷം നടക്കുന്ന ത്രില്ലടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഇന്ത്യൻ ജീവിത ശൈലിയിൽ നിന്ന് വളരെ വേറിട്ട രീതിയിൽ ആണ് ചിത്രത്തിൻറെ കഥ നീങ്ങുന്നത്. ജീവിതശൈലി എന്നുമാത്രം ഒതുക്കാനാവില്ല ഇന്ത്യൻ സംസ്കാരം എന്നു തന്നെ പറയാം. നമ്മുടെ വസ്ത്രധാരണയ്ക്കും ശീലങ്ങൾക്കും ഒരു പരിധിയുണ്ട്. ആ പരിധിക്കപ്പുറം ആണ് സിനിമയുടെ സഞ്ചാരം. അതാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ത്യൻ സംസ്കാരത്തോടും സ്ത്രീയെന്ന വിഭാഗത്തെയും ഒരുപോലെ സിനിമ സംസാരിക്കുന്നുണ്ട്.
ആദ്യപകുതി എല്ലാം കൊണ്ടും വളരെ മികച്ചതായിരുന്നു. മികച്ച ക്യാരക്ടർ ബിൽഡപ്പ്, വ്യക്തമായ സ്റ്റോറി ലൈൻ, മികച്ച ബിജിഎം, ഒപ്പം മികച്ച സംവിധാനവും കൂടി ആകുമ്പോൾ സിനിമയുടെ ആദ്യ പകുതി ഗംഭീരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ഇല്ല. ത്രില്ലടിച്ചു കോരിതരിച്ചു ഇരുന്നു കാണാവുന്ന ഒരു മികച്ച അനുഭവം തന്നെയാണ് ആദ്യപകുതി എനിക്ക് സമ്മാനിച്ചത്.
രണ്ടാം പകുതി അതിജീവനത്തിനെ കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. കൂടാതെ ഭീതിപ്പെടുത്തുന്ന രംഗങ്ങളും ചില ട്വിസ്റ്റുകളും രണ്ടാം പകുതിയുടെ പ്രത്യേകതകളാണ്. അതിനോടൊപ്പം ടെക്നിക്കൽ സൈഡ് എല്ലാം ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഒരു മെസ്സേജ് കൂടി സിനിമ സമ്മാനിക്കുന്നു.
Female ഓറിയൻറൽ ആയ സിനിമയുടെ നായികയുടെ പ്രകടനം പ്രശംസിക്കാതെ വയ്യ. ഏതു നായികമാരും ഒന്നും അടിക്കുന്ന ഈ തരത്തിലുള്ള വേറിട്ട ശൈലി സ്വീകരിച്ച അമലാപോൾ കയ്യടി അർഹിക്കുന്നുണ്ട്. ഒപ്പം വളരെ മികച്ച പ്രകടനം തന്നെയാണ് അമല ഈ സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.
ആദ്യപകുതിയിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നും തന്നെ സിനിമ സമ്മാനിക്കുന്നില്ല. പക്ഷെ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ ആദ്യപകുതിയുടെ ഒരു ഉയർച്ച കാണാൻ സാധിച്ചില്ല എന്ന് പറയുന്നതാവും സത്യം. രണ്ടാം പകുതി ഒരു മെസ്സേജിനു വേണ്ടി രൂപപ്പെടുത്തിയ ഇതുപോലെ അനുഭവപ്പെട്ടു. ഒരുപാട് സാധ്യതകൾ ഉള്ള ഒരു കഥയെ അവസാനം കൊണ്ടുപോയി ചെറുതായി താഴേക്കിട്ടു. വലിയ ഒരു വിഷയം സംസാരിക്കുമ്പോൾ ക്ലൈമാക്സ് സ്വാഭാവികമായി പ്രേക്ഷകർ ചിന്തിക്കുന്നത് വലുതായിരിക്കും. ക്ലൈമാക്സ് വളരെ ലഘുവായി ചിത്രീകരിച്ചതാണ് ഈ സിനിമയുടെ പ്രധാന പോരായ്മയായി അനുഭവപ്പെട്ടത്. രണ്ടാംപകുതിയിൽ ചിത്രത്തിൽ ചെറിയ ഒരു വലിച്ചാൽ അനുഭവപ്പെട്ടു.
എന്തിരുന്നാലും മികച്ച ഒരു അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുന്നത്. സെമി ന്യൂഡിറ്റി രംഗങ്ങൾ ഒരുപാട് ചിത്രത്തിലുണ്ട്. ഫാമിലി ആയി സിനിമയ്ക്കു പോകുമ്പോൾ അതൊന്നും മനസ്സിൽ വെച്ചാൽ നല്ലത്. സിനിമയെ സിനിമയായി കാണുന്ന പ്രേക്ഷകർക്കുള്ള സിനിമയാണ് Aadai. ചിലപ്പോൾ ഈ ചിത്രത്തെ കീറിമുറിക്കാൻ ഒരുപാട് പേരുണ്ട് ആവാം. പുതുമയാർന്ന വിഷയങ്ങളാണ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഈ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം. അവസാനം വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ് സിനിമ സമ്മാനിക്കുക എന്നത് തീർച്ച.
മികച്ച ത്രില്ലർ സിനിമ അനുഭവം.
3.5/5 RGP VIEW
അഭിപ്രായം വ്യക്തിപരം
RGP VIEW
No comments:
Post a Comment