Saturday, May 8, 2021

213. Demon Slayer: Kimetsu no Yaiba (2019– ) JAPANESE

RGP VIEW 213
Demon Slayer: Kimetsu no Yaiba (2019– )
TV Series   |  TV-MA   |  25 min   |  Animation, Action, Fantasy

90കളിലെ കുട്ടികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് അനുഭവങ്ങൾ പോഗോയും കാർട്ടൂൺ നെറ്റ്‌വർക്കും സമ്മാനിച്ചിട്ടുണ്ട്. എന്നെ പോലെ അതെല്ലാം കണ്ടു വളർന്ന സമപ്രായക്കാരായ യുവാക്കളോട് ഒരു ചോദ്യം ! ബേ ബ്ലേഡ് കാർട്ടൂൺ സീരീസ് ഓർമ്മയുണ്ടോ ? അതിൽ അവസാനത്തെ ബേ ബ്ലേഡ് ഫൈറ്റിന് വേണ്ടി നമ്മൾ കാത്തിരുന്നത് ഓർമ്മയുണ്ടോ..? മറക്കാൻ സാധ്യത വളരെ കുറവാണെന്ന് തോന്നുന്നു.

അരമണിക്കൂർ അവര് പറയുന്നത് മാത്രം നോക്കി ഒന്നും മനസ്സിലാകാതെ ടിവിക്കു മുമ്പിൽ ഇരുന്ന  ഒരു ബാല്യം നമുക്കെല്ലാവർക്കും ഉണ്ടായിരുന്നു. പരസ്യം വരുമ്പോൾ പോഗോ ചാനൽ മാറ്റിയും പരസ്യങ്ങൾ കണ്ടു നമ്മൾ ആ കൊച്ച് ഇടവേളകൾ കഷ്ടപ്പെട്ട് തള്ളിനീക്കിയ ബുദ്ധിമുട്ട് നമുക്കറിയൂ.. ആ ബാല്യത്തിലേക്ക് ഒരിക്കൽ കൂടി കൊണ്ടു പോവുകയായിരുന്നു Demon Slayer എന്നാ അനിമീ സീരീസ്..

വീട്ടിൽ നിന്ന് സന്തോഷത്തോടെ നായകനെ അമ്മയും സഹോദരി സഹോദരങ്ങളും ജോലിക്ക് വേണ്ടി  യാത്രയാക്കി. മഞ്ഞു മല താണ്ടി വേണം ചന്തയിൽ എത്താൻ..! ജോലി തീർത്തു വരുമ്പോൾ അല്പം വൈകി. അതുകൊണ്ടുതന്നെ ഒരു പരിചയക്കാരൻറെ വീട്ടിൽ ആ ദിവസം തങ്ങി. നായകൻ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച വളരെ വേദനാജനകം ആയിരുന്നു. തൻറെ മുഴുവൻ ഫാമിലിയെയും രാക്ഷസൻ കൊന്നിരിക്കുന്നു. സഹോദരിക്ക് മാത്രം കുറച്ചു ജീവൻ ബാക്കിയുണ്ട്. അവൻ അവളെയും എടുത്തു മഞ്ഞുമലകളിലൂടെ ജീവൻ നിലനിർത്താൻ വേണ്ടി ഓടി. അവിടെ നിന്നാണ് അവന് സത്യം മനസ്സിലാക്കുന്നത്. ജീവനുതുല്യം സ്നേഹിക്കുന്ന തൻറെ സഹോദരിയും രാക്ഷസൻ ആയിരിക്കുന്നു. ഇവിടെ നിന്ന് കഥ ആരംഭിക്കുന്നു.

പശ്ചാത്തല സംഗീതം, കഥാപാത്രങ്ങളുടെ ഡബ്ബിങ് (ഇംഗ്ലീഷ്), ആനിമേഷൻ, കഥ പറയുന്ന രീതി എല്ലാം വളരെ മികച്ച അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. പക്ഷേ ഇതൊന്നുമല്ല സംഭവത്തിൻ്റെ ഹൈലൈറ്റ്.. ഫൈറ്റ് സീക്വൻസുകൾ ആണ്.. അതും സിനിമകളെ വെല്ലുന്ന നിറത്തിലുള്ളവ.. ഞെട്ടി തരിച്ചു പോകുന്ന രീതിയിലുള്ള അടിപൊളി ഫൈറ്റുകൾ. ഏതൊരു പ്രേക്ഷകനെയും ബാല്യത്തിലേക്ക് കൊണ്ടുപോകുന്ന മാജിക്. കഥാപാത്രങ്ങളുടെ ബിൽഡപ്പ് ഗംഭീരമായിരുന്നു. അതുകൊണ്ടുതന്നെ എന്നെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു ജീവൻ ഉള്ളതുപോലെ അനുഭവപ്പെട്ടു.

ഫൈറ്റ് സീനുകൾ കാണാൻ വേണ്ടി മാത്രമാണ് ഞാൻ മുഴുവനായി കണ്ടത്. ആദ്യം സ്റ്റോറിയോട് തോന്നിയ ഒരു കമ്പം പിന്നീട് സ്റ്റോറിക്ക്  നിലനിർത്താനായില്ല എന്നതാണ് സത്യം. കഥ പോയ രീതി ശരിയാണെങ്കിലും റിപ്പീറ്റ് എന്ന് തോന്നിക്കുന്ന പല രീതിയിലുള്ള സീക്വൻസുകൾ കയറിവന്നു. ഇതാണ് പ്രധാന പോരായ്മയായി തോന്നിയത്. ഇതിൽ പലപ്പോഴും സ്റ്റോറി ബിൽഡപ്പ് ചെയ്യാൻ തിരക്കഥാകൃത്ത് മറന്നു എന്നു തോന്നി.

26 എപ്പിസോഡ്കൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. തുടക്കം അല്ലേ ആ ഒരു പരിഗണന നൽകണമല്ലോ..! അടുത്ത സീസൺ മുതൽ സംഭവം കുറച്ചുകൂടി സ്പീഡ് ആകുമെന്ന് പ്രതീക്ഷിക്കാം. ഈ അവസ്ഥയിലാണ് പോകുന്നുണ്ടെങ്കിൽ 10 സീസൺ ഉറപ്പാണ്..

രണ്ടുമൂന്ന് ചെറിയ പാളിച്ചകൾ  കൊണ്ട് നല്ലത് നല്ലതാവാതെ ആകുന്നില്ല.  സീരീസ് മോശം എന്ന് ഞാൻ ഒരിക്കലും പറയില്ല. ബോറടിപ്പിക്കാതെ 26 എപ്പിസോഡുകൾ ഞാൻ കണ്ടെങ്കിൽ അത് സീരിസിൻ്റെ വിജയം തന്നെയാണ്. ആക്ഷൻ സീരീസുകളോട് താല്പര്യമുള്ളവർക്ക് ധൈര്യമായി കാണാം. മറ്റു പ്രേക്ഷകരെ നിരാശപ്പെടുത്താൻ സാധ്യതയില്ല എന്നു തോന്നുന്നു, കാരണം ഞാനൊരു ആക്ഷൻ സിനിമ ആരാധകനല്ല..

3.5/5 RGP VIEW
8.7/10 IMDb
100% Rotten Tomatoes
8.6/10 MyAnimeList.net
89% liked this TV show Google users

No comments:

Post a Comment

Latest

Get out (2017)