RGP VIEW 185
Oldboy (2003)
R | 120 min | Action, Drama, Mystery
നായകൻറെ മകളുടെ ബർത്ത് ഡേ ദിവസം. കള്ളുകുടിച്ച് വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്ന നായകനെ ആരോ തട്ടിക്കൊണ്ടുപോകുന്നു. നായകൻ കണ്ണുതുറക്കുമ്പോൾ അയാൾ ഒരു റൂമിനകത്താണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ഏറ്റവും വലിയ കൗതുകം എന്തെന്നാൽ നായകനെ എന്തിനാണ് ഈ റൂമിൽ പിടിച്ചിട്ടതെന്ന് അയാൾക്ക് തന്നെ അറിയില്ല.
സമയസമയം അയാൾക്ക് വേണ്ട ഭക്ഷണവും മറ്റു കാര്യങ്ങളും എത്തുന്നുണ്ട്. നീണ്ട 15 വർഷം അയാൾ ആ മുറിയിൽ ഒറ്റയ്ക്ക് ജീവിച്ചു. ശേഷം അയാളെ വിട്ടയച്ചു. എന്തിനാ അയാളെ പതിനഞ്ചു വർഷത്തോളം മുറിയിൽ അടച്ചിട്ടു ? ഇത് അന്വേഷിച്ചു പോകുന്ന നായകൻറെ കഥയാണ് പിന്നീട് സിനിമ പങ്കുവയ്ക്കുന്നത്. പക്ഷേ പിന്നീട് സിനിമയിലെത്തുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത മുഹൂർത്തങ്ങളിലേക്കാണ് .
പ്രേക്ഷകനും നായകനും ഒരേപോലെ ചോദ്യ ചിഹ്നതിൻറെ ഉത്തരം തേടി അലയുന്ന അവസ്ഥ..! അടുത്തത് എന്ത് ?, എന്തിന് ? എന്ന ചോദ്യം സിനിമ അവസാനിക്കുന്നതുവരെ നിഗൂഢതയായി നിലനിൽക്കുന്നു. അതാണ് സിനിമയുടെ ഏറ്റവും വലിയ എൻഗേജ്ഡ് ഫാക്ടർ.
നല്ല രീതിയിലുള്ള വാലൻസ് രംഗങ്ങളും മികച്ച സംവിധാനവും മനസ്സിനെ തളർത്തുന്ന രീതിയിലുള്ള പശ്ചാത്തലസംഗീതവും ഒപ്പം മികച്ച കഥയും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.
സിനിമയിൽ ഏറ്റവും പ്രിയപ്പെട്ടത് ഔട്ട്സ്റ്റാൻഡിംഗ് ക്ലൈമാക്സ് തന്നെയാണ്.
കുറച്ച് ഇടങ്ങളിൽ ലോജിക്കിനെ അസാധ്യമായ പോരായ്മകൾ എനിക്ക് ആദ്യം ഫീൽ ചെയ്തിരുന്നു. സത്യം പറഞ്ഞാൽ ഓവർ റേറ്റഡ് സിനിമയായി പോലും അനുഭവപ്പെട്ടു. സിനിമ കണ്ട ശേഷം മിനിറ്റുകളോളം ചിത്രം മനസ്സിൽ തന്നെ തങ്ങി നിന്നു. ഒരു ഹാപ്പി മൂഡിൽ ഒന്നുമല്ല സിനിമ ഞാൻ കണ്ട് അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ മനസ്സിനെ വല്ലാതെ ഡിസ്റ്റർബ് ചെയ്യുന്നുണ്ടായിരുന്നു.
കൂടുതൽ ചിന്തിച്ചു നോക്കിയപ്പോൾ ഓവർ റേറ്റഡ് എന്ന ചിന്താഗതി മാറിമാറി വന്നു. എല്ലാത്തിനും കൃത്യമായ രീതിയിൽ ഉള്ള വിശദീകരണം സിനിമ നൽകുന്നുണ്ട്. അതിൽ സംവിധായകൻ പൂർണമായി വിജയിച്ചിട്ടുണ്ട്.
മറ്റു ഭാഷകളിലേക്ക് അധികം തിരിഞ്ഞുനോക്കാതെ തനതായ രീതികൾ കൊണ്ടു വരുന്നവരാണ് കൊറിയൻ സിനിമകൾ. അതുതന്നെയാണ് ഈ സിനിമകളെ മറ്റു ഭാഷാ സിനിമകളുമായി വ്യത്യാസപ്പെടുന്നത്. ഇംഗ്ലീഷിൽ ഈ സിനിമയുടെ റീമേക്ക് വന്നെങ്കിലും കൊറിയയുടെ റേഞ്ച് എത്തിയില്ല എന്നാണ് എൻറെ അറിവ്. കൊറിയൻ സിനിമ ആരാധകരും സിനിമാ സ്നേഹികളും ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു ചിത്രം തന്നെയാണ് ഓൾഡ് ബോയ്.
3.75/5 RGP VIEW
Rgp's followers 79% Liked This Film
Rgp's followers 79% Liked This Film
8.4/10
IMDb
82%
Rotten Tomatoes
77%
Metacritic
88% liked this film
Google users
RGP VIEW
No comments:
Post a Comment