RGP VIEW 187
A Hard Day (2014)
Not Rated | 111 min | Action, Crime, Thriller
അതിവേഗത്തിൽ പോകുന്ന കാർ. കാറിൽ പോലീസുകാരനായ നായകൻ. അമ്മയുടെ ശവസംസ്കാര ചടങ്ങിന് വൈകി പോകുന്ന വഴിയാണ്. അയാൾ കുറച്ചു മദ്യപിച്ചിട്ടുണ്ട്. തൻറെ സഹോദരി നിരന്തരം ഫോണിൽ വിളിച്ച് എവിടെ എത്തി എന്ന് തിരക്കുന്നുണ്ട്. അയാൾ വല്ലാതെ മാനസിക സംഘർഷം അനുഭവിക്കുന്ന നിമിഷം. ഈ സമയം കാറിൻറെ മുൻപിലേക്ക് ഒരു നായ ചാടുന്നു. കാർ നിയന്ത്രണം വിട്ട് നേരെ പോയി ഒരാളെ ഇടിച്ചു. അയാൾ അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു.
പിന്നീട് ട്വിസ്റ്റുകളുടെ ഈ മാലപ്പടക്കത്തിന് ചിത്രം തിരി കൊളുത്തുന്നു. വളരെ നോർമലായ ത്രെഡിൽ നിന്നും പഴയ വീഞ്ഞുപോലെ സിനിമയുടെ തീവ്രത കൂടിക്കൂടി വരുന്നു. ചിത്രത്തിൻറെ പ്രധാന ആകർഷണം ട്വിസ്റ്റുകൾ തന്നെയാണ്. കൂടെ കിടിലൻ ത്രില്ലർ രംഗങ്ങളും സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷിക്കാൻ കാരണമാകുന്നു.
തീരുമ്പോ തീരുമ്പോ പണി തരാൻ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതം ആണോ എന്ന് ചോദിച്ച് രമണനിൻറെ അവസ്ഥയാണ് നായകന്. ആദ്യം മുതൽ അവസാനം വരെ നായകൻ കിടന്നു ഓടുകയാണ്. ഓരോ പ്രശ്നങ്ങൾ സോൾവ് ചെയ്യുമ്പോഴും അടുത്തത് കയറിവരും. പക്ഷേ അതെല്ലാം നല്ല രീതിയിൽ എക്സിക്യൂട്ട് ചെയ്യുന്നുണ്ട് എന്നതാണ് ചിത്രത്തിൻറെ പ്രത്യേകത.
നായകൻറെ പ്രകടനം ഒരുപാട് ഇഷ്ടമായി. സിനിമയുടെ തുടക്കത്തിൽ നായകനെ പോലീസ് പിടിക്കുമ്പോൾ കാറിനകത്ത് ഉള്ള രംഗം അസാധ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഒരുപാട് വട്ടം റിവേഴ്സ് അടിച്ചു കണ്ട സീനും അതു തന്നെയാണ്.
ഒരുവട്ടം ത്രില്ലടിച്ച കാണാനുള്ള ഒരു കിടിലൻ സിനിമ. കണ്ടുമടുത്ത കഥയാണെങ്കിലും പിന്നീട് കാണാത്ത പലതും ചിത്രത്തിൽ വരുന്നുണ്ട്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാം. ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു..
3.75/5 RGP VIEW
rgp's Followers Rating 64%
7.2/10
IMDb
81%
Rotten Tomatoes
76%
Metacritic
92% liked this film
Google users
No comments:
Post a Comment