RGP VIEW 164
Fast & Furious Presents: Hobbs & Shaw (2019)
PG-13 | 137 min | Action, Adventure
ലോകത്തിൽ ഒരുപാട് ആരാധകരുള്ള ഒരു സിനിമ സീരിയസാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്. നിലവിൽ ഈ മൂവി സീരിസിൻറെ ഒരുപാട് സിനിമകൾ ഇതിനകം ഇറങ്ങി കഴിഞ്ഞു. ആദ്യ ഭാഗങ്ങളുടെ ഒരു കോളിറ്റി പിന്നീട് പലതിലും എനിക്ക് കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമിത പ്രതീക്ഷ ഒന്നുമില്ലാതെ തന്നെയാണ് സിനിമ കാണാൻ ആരംഭിച്ചത്.
ഒരു വൈറസിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അതും ഇതുവരെ കാണാത്ത ഒരു വൈറസ്. വൈറസ് എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് എന്താണ് ? മരണം, രോഗം, ect... അല്ലേ? പക്ഷേ ഇവിടെ തികച്ചും വ്യത്യസ്തമാണ്.
നല്ല വിഷ്വൽസും തരക്കേടില്ലാത്ത കോമഡിയും സംവിധാനവും സിനിമയെ കാണാനുള്ള ഒരു പരുവമാക്കി എന്നുപറയാം. ബിജിഎം കൊള്ളാം. ഗ്രാഫിക്സ് വർക്കുകളും ഇഷ്ടപ്പെട്ടു.
ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് കാറും നല്ല കിടുക്കാച്ചി ആക്ഷൻ രംഗങ്ങളുമാണ്. അവിടെയും ഈ സിനിമ വ്യത്യസ്തമാണ്. ആദ്യത്തെ രംഗം ഒഴിച്ച് ബാക്കിയെല്ലാം വൻ പരാജയമായി തന്നെ അനുഭവപ്പെട്ടു. മേലെ പറഞ്ഞ തിരക്കഥയുടെ അഭാവം സിനിമയെ ഉടനീളം പിടിച്ചുകുലുക്കി. ലോജിക് തൊട്ടുതീണ്ടാത്ത തിരക്കഥ. സിനിമ സയൻസ് ഫിക്ഷൻ ആകുമ്പോൾ ചെറിയ ഒരു എക്സ്പ്ലനേഷൻ പ്രേക്ഷകർ പ്രതീക്ഷിക്കാമല്ലോ ? അത് എനിക്ക് ഈ സിനിമയിൽ എവിടെയും കാണാൻ സാധിച്ചില്ല.
കാര്യമായ ബോറടി ഒന്നും ചിത്രം കാണുമ്പോൾ ഉണ്ടായിരുന്നില്ല. കൂടുതലൊന്നും പറയുന്നില്ല. ഒരുതവണ വെറുതെ കണ്ടു മറക്കുന്ന ചിത്രം.
2.75/5 RGP VIEW
6.6/10 IMDb
82% BookMyShow
3.5/5 Times of India
89% liked this film Google users
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment