Tuesday, October 1, 2019

159. Mission Mangal (2019) HINDI

RGP VIEW 159

 Mission Mangal (2019)
Not Rated   |  130 min   |  Drama, History

ആദ്യത്തെ മനുഷ്യർ ഹവ്വയും ആദമും  ഭൂമിയിൽ വന്നപ്പോൾ ഇന്ന് നമ്മൾ ഈ കാണുന്ന രീതിയിൽ അല്ലായിരുന്നു നമ്മുടെ ലോകം. ശാന്തിയുടെ സമാധാനത്തെയും  ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു നമ്മുടെ ഭൂമി. അന്നുമുതൽ ഇന്നുവരെ നമുക്കിടയിൽ സംഭവിച്ച മാറ്റങ്ങൾ  കുറച്ചൊന്നുമല്ല. ഓരോ മാറ്റങ്ങളും നീണ്ട ചരിത്രം ആവുകയാണ് ചെയ്തത്.  അവയിൽ  അധികവും നമ്മൾ ഏവരും നേടിയെടുത്തത് വിപ്ലവങ്ങളിലൂടെ ആണ്. അത് സ്വാതന്ത്ര്യത്തിന് കാര്യത്തിലായാലും ടെക്നോളജിയുടെ കാര്യത്തിലും. വിപ്ലവങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

പക്ഷേ പണ്ടുള്ള കാര്യങ്ങൾ നമ്മൾ എങ്ങനെ അറിയും ? അതിന് ഏറ്റവും കൂടുതൽ സഹായിച്ച ഒന്നായിരുന്നു പുസ്തകങ്ങൾ. ടെക്നോളജി മാറിക്കൊണ്ടിരിക്കുമ്പോൾ അതിൻറെ സാധ്യതകളും കുറഞ്ഞു വന്നു എന്ന് പലപ്പോഴും തോന്നിയിരുന്നു. കാരണം എല്ലാം വിഷ്വലൈസ് ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ ലോകം മാറി. ഈ സ്ഥിതിയിൽ അപ്പോഴും ഇപ്പോഴും നിലനിൽക്കുന്ന ഏക മാധ്യമം സിനിമ മാത്രമാണ്. ഒരു സിനിമ പ്രേമി എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ഒരു വസ്തുതയെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക്  എത്തിക്കാൻ സിനിമയ്ക്ക് സാധിക്കുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിസ്റ്റോറിക്കൽ സിനിമകൾ  പ്രേക്ഷകർക്ക്  എന്നും ഇഷ്ടമാണ്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒട്ടനവധി ലോകം മുഴുനീളം ഇറങ്ങിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കി അന്നത്തെ ഒരു വീരൻ കഥ പറഞ്ഞ സിനിമയായിരുന്നു Hacksaw Ridge. ആ മഹത് വ്യക്തിയുടെ ജീവിതം സിനിമയെക്കാൾ മനോഹരമാക്കാൻ മറ്റൊന്നിനും സാധിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എ ബ്യൂട്ടിഫുൾ മൈൻഡ്, സിൻഡ്രല്ല മാൻ, 12 Year of slave തുടങ്ങിയ സിനിമകൾ  ജീവിതത്തോട് മല്ലടിച്ചവരുടെ കഥ തന്നെയാണ് പറഞ്ഞത്.

 ഹോളിവുഡ് സിനിമകളിൽ മാത്രമല്ല ഇന്ത്യൻ സിനിമകളിലും ചിത്രം ആവർത്തിക്കപ്പെട്ടിട്ടുണ്ട്.  ഒരുപാട് മികച്ച സിനിമകൾ രൂപപ്പെടുകയും ചെയ്തു. അത്  ഇന്ത്യൻ സിനിമയുടെ മറ്റൊരു  രീതിയിലേക്ക് മാറ്റി മറിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജോൺ എബ്രഹാം നായകനായ Parmanu എന്ന ചിത്രം ഇന്ത്യയുടെ വലിയ ഒരു മാറ്റത്തിനു സാക്ഷ്യം വഹിച്ച ചരിത്ര കഥയായിരുന്നു പറഞ്ഞിരുന്നത്. അതുപോലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടത്തിന് അല്ലെങ്കിൽ അതിനപ്പുറം എന്നുപറയാവുന്ന ഒരു ചരിത്ര സംഭവത്തെ വിവരിക്കുകയാണ് മിഷൻ മംഗൾ എന്ന akshay kumar ചിത്രം.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ഫസ്റ്റ് മാൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്നെ കുറിച്ചാണ് പറഞ്ഞത്. ആ സിനിമയിലൂടെ നമ്മൾ പൊതുവേ അറിയാത്ത പല കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. പക്ഷേ ഈ സിനിമയിലൂടെ ചൊവ്വയിൽ ആദ്യമായി എത്തിയ ഇന്ത്യയുടെ കഥയാണ് പറയുന്നത്. കഥയിലേക്ക് കടക്കുന്നില്ല.

ആദ്യപകുതി എല്ലാംകൊണ്ടും വളരെ മികച്ചതായിരുന്നു. നല്ല രീതിയിലുള്ള കഥാഗതിയിൽ മികച്ച രീതിയിലുള്ള ഉള്ള സംവിധാനവും സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. കഥാപാത്രങ്ങളുടെ പ്രകടനം വളരെ മികച്ചതായി തന്നെ. ഒപ്പം സിനിമയ്ക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതം ചിത്രത്തെ ഒന്നുകൂടി പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു. മികച്ച സംഭാഷണങ്ങൾ കൊണ്ട് സമൃദ്ധമാണ് ഫസ്റ്റ് ഹാഫ്. വളരെ ക്വാളിറ്റിയുള്ള വിഎസ് വർക്കുകളും ആദ്യപകുതിയിൽ കാണാൻ സാധിച്ചു. കുറച്ചെങ്കിലും നല്ല രീതിയിൽ കോമഡി വർക്ക്ഔട്ട് ആയിട്ടുണ്ട്.

 ഒന്നാം പകുതി അപേക്ഷിച്ച് രണ്ടാം പകുതി കുറച്ച് വ്യത്യസ്തമാണ്. അവരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം തന്നെ സിനിമ ചർച്ച ചെയ്യുന്നു.  രോമാഞ്ചം കൊള്ളിക്കുന്ന ഒരുപാട് രംഗങ്ങൾ നിറഞ്ഞതാണ് രണ്ടാം പകുതി. അവസാന രംഗങ്ങളിലേക്ക് എത്തുമ്പോൾ അറിയുന്ന കഥയാണ് എങ്കിൽ നല്ല രീതിയിൽ തന്നെ ത്രില്ലടിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചു. സിനിമയുടെ അവസാനം ഏതൊരു ഇന്ത്യക്കാരനും പറയാം ഞാൻ എൻറെ രാജ്യത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു എന്ന്.

വലിയൊരു പരീക്ഷണത്തിന് മുതിരുമ്പോൾ നമ്മൾ ഏവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം പ്രശ്നമാണെങ്കിലും കോളിറ്റി ഒരിക്കലും കോംപ്രമൈസ് ചെയ്യരുത്. വലിയൊരു പരീക്ഷണം വിജയിച്ചത് പ്രേക്ഷകരിലേക്ക് സിനിമ രൂപത്തിലേക്ക് ആകുമ്പോൾ ആ സിനിമയും അതിൻറെതായ നിലവാരം പുലർത്തണം. പക്ഷേ രണ്ടാംപകുതിയിലെ വിഎഫ്എക്സ് വർക്ക് കുറച്ചു പിന്നോട്ടാണ്. സിനിമ ആസ്വാദനത്തെ ചെറിയ രീതിയിൽ ഇത് ബാധിക്കുന്നു.  രണ്ടാം പകുതി കഥ കുറച്ച് സീരിയസ് ആവുമ്പോൾ തുടക്കം കുറച്ചു ലാഗ്ഗിന് കാരണമാകുന്നുണ്ട്. ചരിത്രം സയൻസ് ഫിക്ഷൻ ആകുമ്പോൾ ഉണ്ടാവുന്ന ഇന്ത്യൻ രീതികൾ സിനിമയുടെ ആസ്വാദനത്തെ ചെറിയ രീതിയിൽ ബാധിക്കുന്നുണ്ട്. പറഞ്ഞുവരുന്നത് രണ്ടാം പകുതിയിലെ ഗാനത്തെ കുറിച്ച് തന്നെയാണ്. ആ ഗാനം വേണ്ടില്ലായിരുന്നു എന്ന് തോന്നി.

കാര്യമായ പോരായ്മകൾ ഒന്നും ചിത്രത്തിൽ കാണാൻ സാധിച്ചില്ല പക്ഷേ ഒരു സിനിമയുടെ രണ്ടു വശങ്ങളും പറയണമല്ലോ..?! 
സ്വപ്നവും അതിനുവേണ്ടിയുള്ള പ്രയത്നവും മാത്രം പറഞ്ഞു തുടങ്ങി കൂടുന്നത് അല്ല ഈ സിനിമ. സ്ത്രീ ശക്തികളെ കുറിച്ചും ശക്തമായിത്തന്നെ സിനിമ പറയുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മികച്ച സിനിമ തന്നെയാണ് മിഷൻ മംഗൽ.

3.75/5
6.6/10 IMDb
62% Rotten Tomatoes
93% liked this film Google users

അഭിപ്രായ വ്യക്തിപരം.


RGP VIEW

No comments:

Post a Comment

Latest

Get out (2017)