Tuesday, April 23, 2019

Sarkar (2018) TAMIL

RGP VIEW 113
Sarkar


(2018)  | 163 min | Action, Drama


സമൂഹത്തോട് ഒരുകാര്യം പറയണമെങ്കിൽ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഒരുപാട് മാർഗങ്ങൾ നിലവിലുണ്ട്. പക്ഷേ പണ്ടും ഇപ്പോഴും സിനിമ എന്ന മാധ്യമം കഴിഞ്ഞേ ബാക്കി ഉള്ളവരുള്ളു. സിനിമ പല വിഷയങ്ങളും നമ്മളിലേക്ക് കൊണ്ട് വരാറുണ്ട്. അധികവും ആളുകൾ കണ്ട് മറന്നു പോകുന്നു. എല്ലാ വിഷയവും അങ്ങനെ തന്നെ ആണെല്ലോ..!! ആ ചൂടിന് എല്ലാവരും ചർച്ച ചെയ്യും. പിന്നീട് അത് മറക്കും. സ്വാഭാവികം.

നമ്മളിൽ പലരും വോട്ട് ചെയ്യുന്നവരുണ്ട്. ചെയ്യത്തവരുണ്ട്. ഞാൻ ഐഡി കാർഡ് എടുത്തിട്ട് കുറച്ച് വർഷങ്ങൾ ആയി. പക്ഷേ ഇത്ര കാലം ആയിട്ടും ഞാൻ ആർക്കും ഒരു വോട്ട് പോലും ചെയ്തിട്ടില്ല. അതിനെ പറ്റി ചിന്തിച്ചിട്ടില്ല എന്ന് പറയുന്നതാവും നല്ലത്. അങ്ങനെ ഇരിക്കുന്ന എനിക്ക് അടുത്ത തവണ വോട്ട് ചെയ്യണം എന്ന ഒരു ചിന്ത വരുന്നു. ചിലപ്പോൾ എനിക്ക് മാത്രം തോന്നിയത് ആവാം. പക്ഷേ ഞാനിന്ന് എൻറെ കന്നി വോട്ടുചെയ്തു. ഇൗ സിനിമ കണ്ട  നിങ്ങൾക്ക് എല്ലാവർക്കും വോട്ട് ചെയ്യണം എന്ന ചിന്ത വന്നു എങ്കിൽ ഇൗ സിനിമ വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.

നായകൻ ഒരു വലിയ കമ്പനിയിൽ തലപ്പത്ത് ഇരിക്കുന്ന ഒരാളാണ്. അയാളെ മറ്റു കമ്പനികൾ വരെ പേടിക്കുന്നു. കാരണം അയാൾക്ക് ഒരു രാജ്യത്തിലേക്ക് വരുന്നതിന് ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ട്. മറ്റു കമ്പനികളെ തകർക്കുക,അവരെ പിടിച്ചടക്കി കൈക്കലാക്കുകയുമാണ് ആളുടെ പ്രധാന ലക്ഷ്യവും വിനോദവും. സിനിമയിൽ നായകൻ തന്നെ താൻ ഒരു Corporate Criminal ആണെന്ന് പല തവണ പറയുന്നുണ്ട്.

 അങ്ങനെ ആ ക്രിമിനൽ വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കും വരുന്നു. പലരും അയാളുടെ വരവിൽ അതീവ ജാഗ്രത പുലർത്തി. അയാളുടെ വരവ് മാധ്യമങ്ങൾ അറിഞ്ഞു.  നാട്ടിലെത്തിയ അയാൾ മാധ്യമങ്ങളോട് പറയുന്നത് താൻ വോട്ട് ചെയ്യാൻ വേണ്ടി വന്നതാണ് എന്നാണ്. വോട്ട് ചെയ്യാൻ പോയ നായകൻ അവിടെ വോട്ട് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ വരുന്നു. തുടർന്ന് കഥ വികസിക്കുന്നു.

ARM സിനിമകളോട് പൊതുവെ ഒരു ഇഷ്ടം കൂടുതലാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമാണ് സർകാർ. പക്ഷേ വിജയ് സിനിമകളിൽ കണ്ടുമടുത്ത സിനിമയുമാണ് സർക്കാർ. 

സർകാർ എന്ന സിനിമ ചർച്ച ചെയ്യുന്നത് വോട്ട് എന്ന വിഷയമാണ്. വോട്ട് മൂലം ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും സിനിമ ചൂണ്ടി കാണിക്കുന്നു.
എന്ത് കൊണ്ട് വോട്ട് ചെയ്യുന്നു. എന്തുകൊണ്ട് ഇല്ല. നിങ്ങൾ ചെയ്യാത്ത വോട്ട് എങ്ങോട്ട് പോവുന്നു. അങ്ങനെ തുടങ്ങി അതിനെ കുറിച്ചുള്ള ഒരു വിക്കിപീഡിയ തന്നെയാണ് സർകാർ. പക്ക ഒരു പൊളിറ്റിക്കൽ ഡ്രാമ..!

ഇനി ഞാൻ പറയുന്നത് ലോലഹൃദയം ദയവുചെയ്ത് വായിക്കരുത്. സിനിമയുടെ തുടക്കം മുതൽ നല്ല ലാഗ് ഉണ്ടായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് വരുന്ന പാട്ടുകൾ ആസ്വാദനത്തെ നല്ല രീതിയിൽ ബാധിച്ചു. 3 പാട്ടുകൾ ഉള്ളൂ. എങ്കിലും ഒരു അല്ലു അർജുൻ സിനിമയ്ക്ക് തലവെച്ച അവസ്ഥയായിരുന്നു. അവസാനത്തെ പാട്ട് കൊള്ളാം.
ഒട്ടും ലോജിക് ഇല്ലാത്ത ഒരുപാട് കാര്യങ്ങൽ സിനിമയിൽ നടക്കുന്നുണ്ട്. ഇടയ്ക്കുള്ള ഫൈറ്റ് സീൻസ് എല്ലാം പഴയ തമിഴ് സിനിമ കാണുന്ന പോലെ തോന്നിപ്പിച്ചു. ചില രംഗങ്ങൾ കൊള്ളാം. ഫൈറ്റ് സീനിലെ ക്യാമറ മൂവ്മെൻറ് എല്ലാം വളരെ നന്നായിരുന്നു. ഇന്റർവെൽ പഞ്ച് സീൻ എല്ലാം REPEATED ആയി വരുന്നു. കഴിഞ്ഞ വിജയ് സിനിമകളിൽ എല്ലാം വന്നുകൊണ്ട് ഇരിക്കുന്ന സംഭാഷണം. അതിനോട് ഒരു വിരസാനുഭവം തോന്നി. ആദ്യ പകുതി കട്ട നിരാശ. 

രണ്ടാം പകുതി വളരെ മികച്ചു നിന്നു. അതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു.
കഥയുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. ഒരു ചെറിയ ത്രില്ലെർ സ്വഭാവത്തിലേക്ക് എല്ലാം സിനിമ നീങ്ങി. പക്ഷേ ആദ്യപകുതിയിലെ വീഴ്ച സിനിമയുടെ ഗ്രാഫ് ഉയർത്താനായില്ല എന്നതാണ് സത്യം. സ്ക്രിപ്റ്റ് അനുസരിച്ച് സിനിമ നീങ്ങിയിരുന്നെങ്കിൽ സിനിമയുടെ നിലവാരം ഒരുപാട് കൂടുമെന്ന് തോന്നി. പക്ഷേ പുതുമകളൊന്നും അവകാശപ്പെടാനാവാത്ത ഒരു സാമൂഹിക പ്രതിബന്ധതയുള്ള സ്ക്രിപ്റ്റിന് ഒരു സാധാരണ വിജയ് സിനിമ മാത്രമായി ഒതുങ്ങി കൂടേണ്ടി വന്നു. 

മികച്ച തിരക്കഥ, ക്യാമറ, ബിജിഎം ഇവ സിനിമയ്ക്ക് നല്ല ഫീൽ തന്നെയാണ് നൽകിയത്.
പക്ഷേ  ഒരു AR മുരുകദാസ് എഫക്ട് സിനിമയ്ക്ക് വന്നോ എന്ന് ചോദിച്ചാൽ അത് സംശയമാണ്. 

ജനങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് വിജയുടെ സർക്കാറിലൂടെ ആർ മുരുകദാസ് നമ്മളോട് പറയുന്നത്. ആ കാലത്ത് 100% നീതി പുലർത്തിയിട്ടുണ്ട് ഈ ചിത്രം. പക്ഷേ സിനിമ എന്ന രീതിയിൽ സർക്കാർ എനിക്ക് പൂർണ്ണ തൃപ്തി നൽകിയില്ല.

ശരാശരി അനുഭവം. പ്രതീക്ഷയില്ലാതെ കണ്ടാൽ ചിലപ്പോൾ ഇഷ്ടപ്പെടും. ഫാൻസിന് ആഘോഷിക്കാൻ ഉള്ളത് ഈ സിനിമയിലുണ്ട്.

2.5/5 ▪ RGP VIEW

7.1/10 · IMDb

NB :  വിജയ് പോസ്റ്റ് കാണുകയാണെങ്കിൽ എനിക്ക് ഒരു അഭ്യർഥനയുണ്ട്... ഇത്രയും ഫാൻസുള്ള നിങ്ങളിൽ നിന്നും മസാല സിനിമകളിൽ നിന്നും മാറി നല്ല ഒരു സിനിമ ഞാൻ പ്രതീക്ഷിക്കുന്നു.... നല്ല സിനിമയാണെങ്കിൽ ഞങ്ങൾ സ്വീകരിക്കുക തന്നെ ചെയ്യും...

അഭിപ്രായം വ്യക്തിപരം.

RGP VIEW

No comments:

Post a Comment

Latest

Get out (2017)