RGP VIEW : 115
![]() |
Avengers: Endgame |
(2019) | PG-13 | 181 min | Action, Adventure, Fantasy
Directors: Anthony Russo , Joe Russo
ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബ്രഹ്മാണ്ഡചിത്രം അവഞ്ചേഴ്സ് കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ മുമ്പിൽ എത്തി. സൂപ്പർ ഹീറോ സിനിമകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ചിത്രമാണ് അവഞ്ചേഴ്സ്. സൂപ്പർ ഹീറോ എന്നതിലുപരി ലോകസിനിമയിൽ തന്നെ അവഞ്ചേഴ്സ് എന്ന ചിത്രത്തേക്കാൾ ആരാധകരുള്ള മറ്റൊരു സിനിമ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇൻഫിനിറ്റി വാർ എന്ന ചിത്രം കാണാൻ വേണ്ടി അവഞ്ചേഴ്സ് ഫുൾ സീരീസ് ഇരുന്ന് കണ്ട വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ എല്ലാരും പോലെയും ഈ സിനിമയ്ക്ക് വേണ്ടി ഹെവി വെയ്റ്റിംഗ് തന്നെയായിരുന്നു.
ഇൻഫിനിറ്റി വാർ അവസാനിച്ചത് ഒരു സിനിമ പ്രേമിക്കും അത്രപെട്ടെന്ന് മറക്കാനാവില്ല. കാരണം സിനിമയുടെ അവസാനം തലയിൽ കൈ വച്ച് കൊണ്ട് ഞാൻ അടക്കമുള്ള പ്രേക്ഷകർ കണ്ടു ഞെട്ടി തരിച്ചു നിന്നതാണ്. അതിൻറെ തുടർച്ച എന്താണെന്നറിയാൻ അതീവമായ പ്രതീക്ഷയോടെ കയറിയ പ്രേക്ഷകർക്ക് കിട്ടിയത് മുപ്പതോളം വിഭവം ഉള്ള ഗംഭീര സദ്യ തന്നെയാണ്.
കഥയുടെ ചെറിയ ഭാഗം പോലും ഈ നിരൂപണത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ പറയുന്ന ഒരു ചെറിയ ഭാഗം പോലും ആസ്വാദനത്തിന് കല്ലുകടി ആവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞാനും ജാഗ്രതയോടെ നിന്ന ഒരാളാണ്. സ്പോയിലർ പറഞ്ഞു ആനന്ദം കണ്ടെത്തുന്ന കുറെ സൈക്കോപാത്തുകൾ നിലവിലുണ്ട്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻറെ സാമീപ്യം കുറയാൻ കാരണം അതുതന്നെയാണ്.
ചുരുക്കിപ്പറഞ്ഞാൽ പ്രേക്ഷകൻ എന്തു കരുതിയോ അതിൻറെ രണ്ടു മടങ്ങ് അധികം അവഞ്ചേഴ്സ് എൻഡ് ഗെയിമിലൂടെ ഈ സിനിമ നമുക്ക് നൽകുന്നുണ്ടെന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. ഓരോ സീനുകളും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് കടന്നുപോയത്. രോമാഞ്ചിഫിക്കേഷൻ സീനുകളുടെ കലവറയാണ് ഈ സിനിമ. അടുത്തത് എന്ത് എന്ന ആകാംഷ നിലനിർത്തിക്കൊണ്ട് പോകുന്ന കഥാഗതി.
കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനങ്ങളും ഫൈറ്റ് സീനുകളും സിനിമയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ്. സീൻ ബൈ സീൻ ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞതാണ് എൻഡ് ഗെയിം.ടെക്നിക്കൽ വശങ്ങളെക്കുറിച്ച് പറയാതെ വയ്യ. സിനിമയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം തിരക്കഥ തന്നെയാണ്. ഗംഭീരം എന്നല്ലാതെ മറ്റൊന്നും അതിനെ അവകാശപ്പെടാനില്ല. സൗണ്ട് ഡിപ്പാർട്ട്മെൻറ് ആണെങ്കിലും ഗ്രാഫിക് ഡിപ്പാർട്ട്മെൻറ് ആണെങ്കിലും ഗംഭീരമായ തീയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് എനിക്ക് സമ്മാനിച്ചത്. സിനിമയുടെ അവതരണവും നന്നായി ഇഷ്ടപ്പെട്ടു.
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന മികച്ച ഒരു സിനിമ തന്നെയാണ് അവഞ്ചേഴ്സിന്റെ ഈ അവസാനഭാഗം. മികച്ച അവസാനം. പല കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ ഞാൻ സിനിമയുടെ അവസാന രംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഒരേ സമയം ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും സിനിമ ചെയ്യുന്നുണ്ട്. അതുകൂടാതെ ഒരുപാട് ത്രില്ലിംഗ് സീനുകളും അടങ്ങിയതാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം.
Try to enjoy the movie from the theater.
Best theater experience guaranteed..!!
Marvel's Cinema..! Marvelous Experience...!
Out standing Movie...!!
4.5/5 RGP VIEW
#DontSpoilTheEndgame and #ThanosDemandsYourSilence.
NB : ക്രെഡിറ്റ് സീൻ ഒരുപാട് മിസ്സ് ചെയ്തു.
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment