RGP VIEW 127
Director: Yang Zhang
![]() |
Getting Home |
(2007) 110 min | Comedy, Drama. | JAPAN
Director: Yang Zhang
സിനിമാലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഉള്ള ജോണർ ആണ് ട്രാവൽ സിനിമ. 2007 പുറത്തിറങ്ങിയ ഈ ജപ്പാൻ ചിത്രം വ്യത്യസ്തമായ കഥാതന്തുവിൽ കൂടെയാണ് സഞ്ചരിക്കുന്നത്.
നാലു വർഷത്തോളമായി ഒപ്പം ജോലിചെയ്യുന്ന സുഹൃത്തിൻറെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മരിച്ചു കഴിഞ്ഞാൽ സ്വന്തം വീട്ടിൽ അന്തി ഉറങ്ങണമെന്ന്. അമിതമായ മദ്യപാനം കാരണം അയാൾ മരണപ്പെടുന്നു. സുഹൃത്തിൻറെ ആഗ്രഹം സാധിക്കാൻ വേണ്ടി മരിച്ച ശവശരീരം തോളിലേറ്റി നടക്കേണ്ടി വരുന്ന നായകൻറെ കഥയാണ് ചിത്രം പറയുന്നത്. അയാൾ യാത്ര ചെയ്യുന്ന സമയത്ത് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പ്രേക്ഷകരോട് പറയുന്നത്.
മരണമെന്ന വിഷയം പ്രേക്ഷകർക്ക് നെഗറ്റീവായ ചിന്താഗതിയാണ് നൽകുന്നത്. പക്ഷേ ഈ വിഷയം വളരെ രസകരമായാണ് സിനിമ അവതരിപ്പിച്ചത്. അയാളുടെ യാത്രയും ഒപ്പം നായകൻ പരിചയപ്പെടുന്ന പല വ്യക്തികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അദ്ദേഹം പരിചയപ്പെടുന്നു ആളുകൾക്കെല്ലാം പലതരത്തിലുള്ള കഥകൾ പറയാനുണ്ടായിരുന്നു. നൊമ്പരവും നർമ്മവും ഒരേപോലെ ചിത്രത്തിലുടനീളം സംവിധായകൻ അവൻ അവതരിപ്പിച്ചിട്ടുണ്ട്.
യഥാർത്ഥ ഫ്രണ്ട്ഷിപ്പ് നെക്കുറിച്ച് സിനിമ പച്ചയായ വിവരിക്കുന്നുണ്ട്. അതുകൂടാതെ മികച്ച ട്രാവൽ സിനിമ എന്നതിന് ഉപരി മികച്ച സിനിമ തന്നെയാണ് എന്ന് നിഷ്പ്രയാസം ഈ ചിത്രത്തെ കുറിച്ച് പറയാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാതരം പ്രേക്ഷകർക്കും കാണാവുന്ന ഒരു മനോഹരമായ ചിത്രം തന്നെയാണ് Getting Home.
3.5/5 RGP VIEW
IMDb: 7.4
അഭിപ്രായം വ്യക്തിപരം.
RGP VIEW
No comments:
Post a Comment