RGP VIEW 188
The Gangster, the Cop, the Devil (2019)
Not Rated | 109 min | Action, Crime, Drama
ഒരിടത്തൊരിടത്ത് ഒരു അധോലോക നായകനും ഒരു പോലീസുകാരനും ഒരു സൈക്കോയും ജീവിച്ചിരുന്നു. ആ നാട് മൊത്തം കിടുകിടാ വിറപ്പിച്ച മുന്നോട്ടുപോകുന്ന അധോലോകനായകൻ. ഇതേസമയം നല്ല കേസന്വേഷിച്ചത് മറ്റു പണിയൊന്നുമില്ലാതെ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കാണുന്നവരെയെല്ലാം കൊന്ന് ആനന്ദം കണ്ടെത്തുന്ന ഒരു ഭ്രാന്തൻ കൊലയാളി. കഥ അങ്ങനെ മുന്നോട്ടു പോകുന്നു.
ആരും ഭയക്കുന്ന അധോലോക നായകൻ കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സമയം സൈക്കോ അയാളെ ആക്രമിക്കുന്നു. തലനാരിഴയ്ക്ക് അയാൾ രക്ഷപ്പെടുന്നു. സത്യത്തിൽ സൈക്കോ ഇയാൾ അധോലോകം ആണെന്ന കാര്യം ഒന്നും അറിയില്ലായിരുന്നു.
അപമാനം സഹിക്കവയ്യാതെ അധോലോകനായകൻ ഇയാളെ തിരഞ്ഞു നടക്കുന്നു. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പകർത്തുന്നത്.
ഈയടുത്തായി ഒരുപാട് പേർ നല്ല അഭിപ്രായം പറഞ്ഞ ചിത്രമാണിത്. പക്ഷേ എനിക്ക് അമിതപ്രതീക്ഷ ഇല്ല എന്നതായിരുന്നു സത്യം. ചുരുക്കിപ്പറഞ്ഞാൽ സിനിമയുടെ പ്ലോട്ട് പോലും അറിയില്ലായിരുന്നു. പക്ഷേ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് സിനിമയുടെ കഥ തന്നെയാണ്. അത് വളരെ നല്ല രീതിയിൽ സംവിധായകൻ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സിമ്പിൾ ത്രെഡ് മനോഹരമായ രീതിയിൽ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്.
രണ്ടുമണിക്കൂർ നീളുന്ന ഒരു കിടുക്കാച്ചി സിനിമ. അഭിനേതാക്കളെ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. കൊറിയൻ ലാലേട്ടൻ തകർത്തു എന്ന് തന്നെ പറയാം. അയാളുടെ സ്ക്രീൻ പ്രസൻസ് അസാധ്യമായിരുന്നു. കൂടാതെ മികച്ച പശ്ചാത്തല സംഗീതവും ഷോട്ടുകളും സിനിമയെ കൂടുതൽ മികവുറ്റതാക്കി.
അധികമായി പാളിച്ചകൾ ഒന്നും സിനിമയിൽ കണ്ടില്ല. ചില സീനുകൾ മനപ്പൂർവ്വം കുത്തിക്കയറ്റിയ പോലെ അനുഭവപ്പെട്ടു. കുട കൊടുക്കുന്ന സീൻ ഒന്നും ആവശ്യം ഉള്ളതായി തോന്നിയില്ല.
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ക്ലീൻ കിടിലൻ ത്രില്ലർ സിനിമ തന്നെയാണ് The Gangster, The Cop, The Devil. മൂന്നു കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം. ഒരാളെയും താഴ്ന്നു പോകാത്ത രീതിയിൽ തന്നെ അവതരിപ്പിച്ചു വിജയിച്ചിട്ടുണ്ട്. സിനിമ കണ്ടു കഴിഞ്ഞാൽ മൂന്നു കഥാപാത്രങ്ങളും മനസ്സിൽ തന്നെ ഇടം പിടിക്കും എന്നകാര്യം തീർച്ച. ധൈര്യമായി കാണാം ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.
4/5 RGP VIEW
Rgp's Followers Rating 88%
Rgp's Followers Rating 88%
6.9/10
IMDb
97%
Rotten Tomatoes
2.5/5
IndieWire
90% liked this film
Google users
RGP VIEW
No comments:
Post a Comment