Tuesday, April 30, 2019

Yathra (2019) TELUGU

RGP VIEW 121
Yatra

(2019)    |  127 min   |  Biography, Drama

Director: Mahi V. Raghav

വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ  ഇറങ്ങിയ ചിത്രമാണ് യാത്ര. വൈഎസ്ആർ എന്ന രാഷ്ട്രീയ തലവനായി  മമ്മൂട്ടിയിൽ വേഷമിടുന്നു. സിനിമ തിയേറ്ററിൽ എത്തിയപ്പോൾ നല്ല അഭിപ്രായങ്ങൾ കേൾക്കുകയുണ്ടായി. അതാണ് സിനിമ കാണാൻ ഉണ്ടായ കാരണം.

വൈഎസ്സാറിൻറെ ജീവിതത്തിൽ  ഒഴിച്ചുകൂടാനാവാത്ത ഒരു സംഭവത്തെ ആവിഷ്കരിക്കുകയാണ് ചിത്രം. അദ്ദേഹത്തിൻറെ കിലോമീറ്ററോളം യാത്ര ലോക ശ്രദ്ധേയമാണ്. ഈ വിഷയത്തിലേക്ക് എങ്ങനെ എത്തി; എങ്ങനെ അവസാനിച്ചു ഇതെല്ലാമാണ് സിനിമ ചർച്ച ചെയ്യുന്നത്.

രാഷ്ട്രീയ സിനിമ എന്നതിൽ  സാധാരണയായി കണ്ടുവരുന്ന  പാറ്റേണിലുള്ള ചിത്രം. ഒപ്പം അന്നത്തെ കാലത്തെ രാഷ്ട്രീയം സിനിമ വലിയതോതിൽ കാണിക്കുന്നുണ്ട്. അതെല്ലാം കുറച്ച്  ഇന്ട്രെസ്റ്റിംഗ് ആയ ഭാഗങ്ങളാണ്. പക്ഷേ  ഞാൻ വേണ്ടാത്ത തീരുമാനമാണ് എടുത്തത്. കാരണം മലയാളത്തിലുള്ള ഡബ്ബിങ് ഫയൽ ആയിരുന്നു. മോശം ഡബ്ബിംഗ് സിനിമ ആസ്വാദനം നല്ല രീതിയിൽ നിരാശപ്പെടുത്തി. അതും പോരാഞ്ഞിട്ട് സിനിമ ഉടനീളം നല്ല രീതിയിലുള്ള ലാഗ്. അധികം ബോറടിച്ചില്ല. എന്നാൽപോലും കണ്ടിരിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു.

ഫ്രീയാണെങ്കിൽ വെറുതെ ഈ സിനിമ കണ്ടിരിക്കാം. കഷ്ടപ്പെട്ടിരുന്നു കാണാനുള്ളത് ഒന്നും ഈ സിനിമയിൽ ഇല്ല. ഒരു സാധാരണ പടം. സിനിമ പൂർണ്ണ തൃപ്തി നൽകിയില്ല. കണ്ടിരിക്കാം.

2/5  RGP VIEW

8.6/10 · IMDb

അഭിപ്രായം വ്യക്തിപരം


RGP VIEW

No comments:

Post a Comment

Latest

Get out (2017)