RGP VIEW : 88
(2013)
NC-17
180 min
Drama, Romance
French
Director: Abdellatif Kechiche
ഗേ പ്രണയങ്ങളുടെ കഥ പറയുമ്പോൾ അത് എണ്ണിയാൽ തീരാത്ത അത്രയും ഹോളിവുഡ് സിനിമകളിൽ നിറഞ്ഞിരിക്കുന്നു... ലോകപ്രശസ്ത ആർജിച്ച ഒരുപാട് സിനിമകൾ മിൽക്ക്, ബ്രോക്ക് ബാക്ക് മൗണ്ടൈൻ തുടങ്ങിയ സിനിമകളുടെ പശ്ചാത്തലം ഗേ എന്ന വിഷയം തന്നെയായിരുന്നു .. മിൽക്ക് എന്ന സിനിമ അവരുടെ സ്വാതന്ത്ര്യതിനുവേണ്ടി പോരാടിയപ്പോൾ ബ്രോക്ക് ബാക്ക് മൗണ്ടൈൻ അവരുടെ പച്ചയായ പ്രണയം വിവരിച്ചു കാണിച്ചു....
ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ എന്ന ഫ്രഞ്ച് ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത് ലെസ്ബിയൻ പ്രണയ വൈകാരികതയാണ്... ഒരു യുവതിയുടെ കോളേജ് ജീവിതം മുതലുള്ള കഥയാണ് ഈ സിനിമ പറയുന്നത്... കോളേജിൽ പഠിക്കുന്ന സമയത്ത് അവളെക്കാൾ പ്രായം ചേർന്ന് ഒരു യുവതിയെ കണ്ടുമുട്ടുകയും ശേഷം അവളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു... സമൂഹത്തിൻറെ എതിർപ്പും വിദ്വേഷവും എല്ലാം സിനിമ നല്ല രീതിയിൽ തന്നെ പറഞ്ഞു പോകുന്നുണ്ട്...
"ലിംഗ ചിന്തയില്ലാതെ പ്രണയിക്കുക... നാളെ നീ മരിച്ചാലും ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.." സിനിമയിൽ ചെറിയൊരു ക്യാരക്ടർ പറയുന്ന അർത്ഥവത്തായ സംഭാഷണമാണിത്... പക്ഷേ അതിൻറെ ആഴം അളക്കാൻ കഴിയുന്നതിനും അപ്പുറമാണ്... നമ്മൾ സ്നേഹിക്കപ്പെടുന്നതും നമ്മളെ സ്നേഹിക്ക പെടുത്തുന്നതും രണ്ടും രണ്ടാണ് എന്ന ചിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നു... തീരുമാനങ്ങൾ ഏതു രീതിയിലും എടുക്കാം.. പക്ഷേ അതിൻറെ വിപത്തുകൾ പിന്നീട് നിർബന്ധമായും അനുഭവിക്കേണ്ടി വരുന്നു.. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ നമ്മൾ തികച്ചും ഒറ്റപ്പെട്ടു പോകുന്ന ഒരു അവസ്ഥ സാധാരണമാണ്... തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ തുടങ്ങി വേറെ ഒരു കഥയിലൂടെ നമ്മൾ പലരും ആവുകയാണ് ഇതിലെ കഥാപാത്രങ്ങൾ ...
സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പലരെയും ബലിയാടാക്കുന്ന ഒരു സമൂഹത്തിനു ചുറ്റുമാണ് നമ്മൾ ഉള്ളത്.. ഒരു രീതിയിൽ സിനിമയെ അങ്ങനെയും ചിന്തിച്ച് എടുക്കാം.. ബന്ധങ്ങൾ വരെ ലക്ഷ്യങ്ങൾക്കുവേണ്ടി സൂക്ഷിക്കുന്ന ചിലർ.. ലക്ഷ്യം നേടി കഴിഞ്ഞാൽ അവരെ കരിവേപ്പില പോലെ ഒഴിവാക്കുന്ന മറ്റുചിലർ. ഇവർ രണ്ടുപേരും തമ്മിൽ എന്താണ് വ്യത്യാസം..? ഈ ചിത്രം അത് വ്യക്തമാക്കുന്നുണ്ട്...
ചുരുക്കിപ്പറഞ്ഞാൽ ബന്ധങ്ങളുടെ ആഴം ആണ് സിനിമ സൂചിപ്പിക്കുന്നത്...
സെക്ഷ്വൽ ആയി ഒരുപാട് സീനുകൾ ഈ ചിത്രത്തിലുടനീളം വരുന്നുണ്ട്... അതുകൊണ്ടുതന്നെ 18 കഴിഞ്ഞവർക്ക് മാത്രം കാണാൻ പറ്റുന്ന ഒരു ചിത്രമാണിത്... മൂന്നു മണിക്കൂറോളം നീളുന്ന ഈ ചിത്രം ഒരു ഡ്രാമാറ്റിക് റൊമാൻസ് ആണ് കൈകാര്യം ചെയ്യുന്നത്... നല്ല രീതിയിൽ ലാഗ് സിനിമയിൽ അനുഭവപ്പെട്ടിട്ടുണ്ട്... സിനിമാട്ടോഗ്രാഫിയും പശ്ചാത്തലസംഗീതവും സംവിധാനവും എല്ലാം അവരുടെ മുദ്ര സിനിമയിൽ പതിച്ചിട്ടുണ്ട്... പക്ഷേ ഇവരെയെല്ലാം തകർക്കുന്ന തരത്തിലുള്ളതായിരുന്നു നായികയുടെ പ്രകടനം... ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല... ആ കഥാപാത്രം അവരെക്കാൾ നന്നായി മറ്റാരും തന്നെ ചെയ്യില്ല എന്ന് ഉറപ്പാണ്...
എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ചിത്രമല്ല ഇത്.. മനുഷ്യൻറെ വികാരങ്ങളെയും പല അവസ്ഥകളിലും സൂചിപ്പിക്കുന്ന ഈ ചിത്രം ഒരു 18+ മൂവിയാണ്... ഡ്രാമ സിനിമകൾ ഇഷ്ടപെടുന്നവർക്ക് ഈ സിനിമ മുതൽക്കൂട്ടാണ്...
നല്ല അനുഭവം..!!!
3.5/5▪RGP VIEW
7.8/10 · IMDb
89% · Rotten Tomatoes
88% · Metacritic
അഭിപ്രായം വ്യക്തിപരം✅
RGP VIEW
![]() |
Blue Is the Warmest Color |

😍😍😍
ReplyDelete❤❤❤
Delete