Friday, April 5, 2019

Uri: The Surgical Strike (2018) Hindi

RGP VIEW : 89
Uri: The Surgical Strike
(2019)
138 min 
Action, Drama, War
Hindi

Director: Aditya Dhar

പട്ടാള സിനിമകൾ എന്ന് കേൾക്കുമ്പോൾ മേജർ രവി സിനിമകൾ കണ്ടു മടുത്ത നമ്മൾ മലയാളികൾക്ക് ഒരു കൗതുകം ഉള്ള ഏർപ്പാടൊന്നുമല്ല... മേജർ രവിയുടെ പിക്കറ്റ് ഫോർട്ടി ത്രീ, കീർത്തിചക്ര ഇവ രണ്ടും എന്നും പ്രിയപ്പെട്ട സിനിമകളാണ്... പിന്നീട് ഇറങ്ങിയവരും മുൻപ് ഇറങ്ങിയവരും പ്രിയപ്പെട്ട ദുരന്തങ്ങളാണ്...

Uri: The Surgical Strike (2018) Hindi
ഈവർഷം വലിയ താരങ്ങളോ വലിയ പ്രമോഷനുകൾ ഇല്ലാതെ ഒരു സർപ്രൈസ് ഹിറ്റ് സമ്മാനിച്ച ചിത്രമാണ് ഉറി.. മികച്ച അവതരണം കൊണ്ടുതന്നെ ട്രെയിലർ ഞാൻ ശ്രദ്ധിച്ചിരുന്നു.. ഹിന്ദി സിനിമകളോടുള്ള താൽപര്യക്കുറവ് എന്നെ തിയേറ്ററിലേക്ക് എത്തിച്ചില്ല..

Uri: The Surgical Strike (2018) Hindi

മികച്ച അവതരണങ്ങൾ ഉള്ള പട്ടാള ചിത്രങ്ങളും ഇന്ത്യൻ സിനിമകളിൽ ഉണ്ട്... അതിൻറെ തെളിവാണ് താരജാഡകളില്ലാത്ത ഈ കൊച്ചു വലിയ ചിത്രം...
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പല ചാപ്റ്ററുകൾ ആയി തരംതിരിച്ചാണ്  ഉറി എന്ന സിനിമ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്...

Uri: The Surgical Strike (2018) Hindi

പ്രതികാരമാണ് ചിത്രം പറയുന്നത്... യഥാർത്ഥത്തിൽ വർഷങ്ങൾക്കു മുമ്പ് നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ ഒരു ചരിത്രസംഭവം.... ഈ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ മുന്നോട്ടുപോകുന്നത്...
സിനിമയെ മികച്ചതാക്കുന്നത് അതിൻറെ അവതരണം തന്നെയാണ്... വളരെ നല്ല നിലവാരം സിനിമയിൽ കാണാനുണ്ട്...  സിനിമകൾ തുടർന്നും ഈ സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കുന്നു...

Uri: The Surgical Strike (2018) Hindi

സാധാരണയായി കണ്ടുവരുന്ന റൊമാൻറിക് ക്ലീഷേകളും കുത്തിനിറച്ചുള്ള പാട്ടുകളും ഒന്നും തന്നെ ഈ സിനിമയിൽ നമുക്ക് കാണാൻ സാധിക്കില്ല... എല്ലാം വേണ്ടത് വേണ്ടരീതിയിൽ ചേർത്താണ് സംവിധായകൻ ഈ വരുന്ന പ്രേക്ഷകർക്ക് കൊടുത്തത്... അതുകൊണ്ടുതന്നെ ഈ സിനിമ എല്ലാവർക്കും ധൈര്യമായി കാണാവുന്നതാണ്...IMDb Top Rated Moviesൽ ഉറി അഞ്ചാംസ്ഥാനത്താണ്... മികച്ച ഇന്ത്യൻ പട്ടാള സിനിമകളിൽ ഒന്നാണ് ഉറി എന്ന് നിഷ്പ്രയാസം നമുക്ക് പറയാം....

Uri: The Surgical Strike (2018) Hindi

ഒരു സിനിമ...
നല്ലൊരു നാളെക്കായി പ്രാർത്ഥിക്കാം..
ജയ്ഹിന്ദ്..!

3.75/5 ▪RGP VIEW

8.7/10 · IMDb
67% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം

RGP VIEW

No comments:

Post a Comment

Latest

Get out (2017)