Sunday, April 7, 2019

Now You See Me (2013) ENGLISH

RGP VIEW 91
Now You See Me 
(I)
(2013)
PG-13 
115 min
Crime, Mystery, Thriller

Director: Louis Leterrier

ചെറിയ കുട്ടികൾ മുതൽ വലിയ ആളുകളെ വരെ ഒരേസമയം ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ് മാജിക്. അതുകൊണ്ടുതന്നെ മജീഷ്യൻ മാരെ നമുക്ക് ഇഷ്ടമാണ്. മലയാളികളുടെ ഇടയിലും നല്ല മജീഷ്യൻസ് ഉണ്ട്. ഈ സിനിമ നാല് മജീഷ്യൻസിൻറെ കഥയാണ് പറയുന്നത്.

Now You See Me (2013) ENGLISH

വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന നാല് മജീഷ്യൻമാരെ ഒരു അജ്ഞാതൻ ഒന്നിപ്പിക്കുന്നു. അവരെ നാലുപേരെയും വെച്ച് ഒരു ടീം രൂപപ്പെടുത്തി അതുവഴി അവർ ഷോക് സംഘടിപ്പിക്കുന്നു. പക്ഷേ പിന്നീട് സിനിമ പറയുന്നത് വളരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. കഥപറഞ്ഞ് രസം പോകുന്നില്ല.

Now You See Me (2013) ENGLISH

മാജിക്, ഇൻവെസ്റ്റിഗേഷൻ എന്നിവ ചേർന്ന ചിത്രമാണ് now you see me. കിടുക്കാച്ചി താരനിര സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ഒരു ത്രില്ലർ എന്നുവേണമെങ്കിലും സിനിമയെ വിശേഷിപ്പിക്കാം. അവസാനം വരുന്ന ട്വിസ്റ്റ് ഊഹിക്കാവുന്നതാണ് ആണെങ്കിലും സംഭവം കൊള്ളാമായിരുന്നു.

Now You See Me (2013) ENGLISH

എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു entertainer ത്രില്ലർ. സിനിമ തുടങ്ങി കഴിഞ്ഞാൽ ഒട്ടും ബോറടിക്കാതെ തന്നെയാണ് കഥ പോകുന്നത്. അതുകൊണ്ടുതന്നെ ധൈര്യമായി കാണാവുന്ന ഒരു ചിത്രം തന്നെയാണ് now you see me...

3.25/5▪RGP VIEW

7.3/10 · IMDb
50% · Metacritic
50% · Rotten Tomatoes

അഭിപ്രായം വ്യക്തിപരം✅

RGP VIEW

No comments:

Post a Comment

Latest

Get out (2017)