RGP VIEW 92
(2018)
131 min
Drama
Director: Jose Sebastian
മലയാളസിനിമ തുടങ്ങിയ കാലം മുതൽ ഉള്ള ഒരു വിഷയമാണ് അമ്മയെ തേടി പോകുന്ന മകൻ. പതിയെപ്പതിയെ ഈ കൺസെപ്റ്റ് സീരിയലുകൾക്ക് വേണ്ടി വഴിമാറി. പിന്നീടും ഈ കൺസെപ്റ്റിൽ ഒരുപാട് സിനിമ വന്നു. അതിൽ പലതും വിജയിച്ചു പലരും പരാജയപ്പെട്ടു. ഈ വർഷം ഇതേ വിഷയവുമായി ബന്ധപ്പെട്ടു ഒരു സിനിമ ഇറങ്ങി. ടോവിനോ തോമസ് നായകനായ എൻറെ ഉമ്മാൻറെ പേര്.
സിനിമയുടെ ടൈറ്റിലിൽ തന്നെ ക്ലീഷേ മണത്ത ഞാൻ ആ വഴിക്ക് തീയേറ്ററിലേക്ക് പോയില്ല..
അള്ള് രാമേന്ദ്രൻ, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകൾ റിലീസ് ആയ സമയം ആയതുകൊണ്ട് എൻറെ ഉമ്മാൻറെ പേര് അധികം ആളുകൾ അറിഞ്ഞില്ല.. സിനിമ കയ്യിൽ കിട്ടിയിട്ട് കുറച്ചായെങ്കിലും കഴിഞ്ഞദിവസമാണ് സിനിമ കാണുന്നത്.
കഥ തുടങ്ങുന്നത് ഒരു കല്യാണവീട്ടിൽ ആണെങ്കിലും അടുത്ത സീൻ ഒരു മരണത്തിൽ നിന്നാണ് ആരംഭിക്കുന്നത്. നായകനായ വ്യക്തിയുടെ ഉപ്പ് മരണപ്പെടുകയും ശേഷം അയാൾ കല്യാണം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. ഉമ്മയും ഉപ്പയും ഇല്ലാത്ത കാരണത്താൽ കല്യാണ ആലോചനകൾ എല്ലാം മുടങ്ങി പോകുന്നു. നായകൻറെ ഉപ്പ രണ്ടു കല്യാണം കഴിച്ചിട്ടുണ്ട്. രണ്ടു ഭാര്യമാരിൽ ഒരാൾ തൻറെ ഉമ്മ ആണെന്നറിഞ്ഞ് നായകൻ അവരെ തേടി പോകുന്നതാണ് കഥ.
തീർത്തും ക്ളീഷേ എന്ന് വിളിക്കാവുന്ന ഒരു സിനിമയാണ് ഇത്. നല്ല തമാശകളും ഇച്ചിരി സങ്കടവും നിറഞ്ഞതാണ് എൻറെ ഉമ്മാൻറെ പേര്. ഒരു ട്രാവൽ സിനിമ എന്ന രീതിയിൽ വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ബന്ധങ്ങളുടെ അതിർവരമ്പിലൂടെയാണ് കടന്നുപോകുന്നത്.
ടോവിനോ തോമസ്, ഹാരിഷ് കണാരൻ, മാമുക്കോയ, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തുടക്കം എല്ലാം ടോവിനോ തോമസ് നല്ലരീതിയിൽ വെറുപ്പിച്ചു എന്നുതന്നെ പറയാം. സങ്കടത്തോടെ ഇരിക്കുന്ന സീൻ എല്ലാം നല്ല രീതിയിൽ തന്നെ ബോർ ആയിട്ടുണ്ട്. പക്ഷേ പിന്നീട് ടോവിനോ ട്രാക്കിലേക്ക് വന്നു. എടുത്തുപറയേണ്ടത് ഉർവ്വശിയുടെ പെർഫോമൻസ് ആണ്. നല്ല പ്രകടനം തന്നെയാണ് ഉർവ്വശി കാഴ്ചവെച്ചത്. ഉർവശി അവസാനമായി കണ്ടത് അരവിന്ദൻറെ അതിഥികൾ എന്ന സിനിമയിലായിരുന്നു. ആ സിനിമയും കൈകാര്യം ചെയ്യുന്നത് ഇതേ വിഷയം തന്നെ.
പ്രണയം ഉണ്ടായതുകൊണ്ട് അതിനൊരു ഗാനം വേണം എന്ന തിയറി ഈ സിനിമയിലും കാണാൻ സാധിച്ചു. പാട്ടുകളൊന്നും ശ്രദ്ധിച്ചില്ലെങ്കിലും പശ്ചാത്തലസംഗീതം ഒരുപാട് ഇഷ്ടമായി സംവിധാനവും കൊള്ളാം.
എന്തിരുന്നാലും വളരെ ലോ ഗ്രാഫിൽ തുടങ്ങിയ ചിത്രം സിനിമ കണ്ടു കഴിഞ്ഞപ്പോൾ വളരെ മനോഹരമായ ഒരു ഫീൽ ആണ് എനിക്ക് സമ്മാനിച്ചത്. ഒരു താൽപര്യവുമില്ലാതെ ഒരു സിനിമ കാണുകയും സിനിമ അവസാനിക്കുമ്പോൾ സിനിമ വളരെ പ്രിയപ്പെട്ടതായി മാറുന്ന അവസ്ഥ. That is a Wonderful bullshit Moment.
കുറച്ചു പോരായ്മകൾ മാറ്റിനിർത്തിയാൽ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു സിനിമ തന്നെയാണ് എൻറെ ഉമ്മാൻറെ പേര്. കുടുംബപ്രേക്ഷകർക്ക് നല്ലൊരു അനുഭവമായിരിക്കും എന്നത് തീർച്ച... കാണുക വിലയിരുത്തുക...
3.5/5▪RGP VIEW
6.9/10 · IMDb
77% · BookMyShow
അഭിപ്രായം വ്യക്തിപരം
RGP VIEW
![]() |
Ente Ummante Peru |

Ente Ummante Peru (2019) MALAYALAM |

No comments:
Post a Comment