![]() |
RGP MARATHON SHORT VIEW |
കഴിഞ്ഞ വർഷം മുതലാണ് ഞാൻ എന്ന സാധാരണക്കാരൻ റിവ്യു എഴുതാൻ ആരംഭിച്ചത്... അതിൽനിന്നും ഈ റിവ്യൂകൾ സ്റ്റോർ ചെയ്യാൻ വേണ്ടി കഴിഞ്ഞ വർഷം അവസാനം ഞാൻ ഒരു ബ്ലോഗ് ആരംഭിച്ചു... നിലവിൽ ജോലി തിരക്കുകൾ കാരണം സിനിമകൾ കാണുന്നുണ്ടെങ്കിലും അതിൻറെ നിരൂപണങ്ങൾ പോസ്റ്റ് ചെയ്യാൻ എനിക്ക് സാധിച്ചില്ല... നിങ്ങളുടെ പ്രോത്സാഹനമാണ് RGP മാരത്തോൺ ഷോർട്ട് VIEW എന്ന ഐഡിയിലേക്ക് എന്നെ എത്തിച്ചത്...
ഇതിലൂടെ ഞാൻ നിങ്ങളിലേക്ക് പരിചയപ്പെടുത്തുന്നത് 13 സിനിമകളാണ്.. 13 സിനിമകളിൽ അധികവും ഹോളിവുഡ് സിനിമകൾ ആണ്.. അതിനോടൊപ്പം ഇന്ത്യൻ സിനിമയും പരിചയപ്പെടുത്തുന്നുണ്ട്...
സിനിമകൾ എന്നെ തൃപ്തിപ്പെടുത്തിയ രീതിയിൽ താഴെ ക്രമീകരിച്ചിരിക്കുന്നു... (റാങ്ക്)
NO : 13
Isn't It Romantic
(2019)
PG-13
89 min
Comedy, Fantasy, Romance
ENGLISH
Director: Todd Strauss-Schulson
Plot
A young woman disenchanted with love mysteriously finds herself trapped inside a romantic comedy.
നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ഒരു റൊമാൻറിക് കോമഡി ഡ്രാമ ചിത്രം... ട്രെയിലറിൽ തന്നെ ഈ സിനിമയോട് എനിക്ക് ഒരു പ്രത്യേക താൽപര്യം തോന്നിയിരുന്നു... നെഗറ്റീവ് റിപ്പോർട്ട് ആണെങ്കിൽ കൂടിയും അതാണ് ഈ സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ച ഏക ഘടകം... ഒരു റൊമാൻറിക് അമേരിക്കൻ ക്ലീഷേ ആണ് ഈ സിനിമ... വളരെ തടികൂടിയ ഒരു സ്ത്രീയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്... ഈ സ്ത്രീ ആർക്കും താല്പര്യമില്ല.. പക്ഷേ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സംഭവങ്ങളുടെ ഗതി എല്ലാം മാറിമറിയുന്നു... തുടർന്ന് കഥ വികസിക്കുന്നു.... ഇന്ത്യൻ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്... സമയംകൊല്ലി ആയി ഈ സിനിമയെ വിശേഷിപ്പിക്കാം...
2/5▪RGP VIEW
6/10 · IMDb
69% · Rotten Tomatoes
4.7/5 · Facebook
NO : 12
Mr. & Ms. Rowdy
(2019)
146 min
Comedy, Thriller
MALAYALAM
Director: Jeethu Joseph
Plot
Four wannabe goons desperately looking for contract gigs end up being challenged by a lady gangster.
ജിത്തു ജോസഫ് ആദി എന്ന സിനിമക്ക് ശേഷം സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി ചിത്രമാണ് മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി... ജിത്തു ജോസഫിൻറെ ഈ അടുത്തിറങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം ആയിരുന്നു... നാല് മണ്ടന്മാരായ ഗുണ്ടകൾ ചെറിയ ചെറിയ കൊട്ടേഷൻ എടുത്ത് തട്ടിമുട്ടി ജീവിക്കുന്നു... ഇവരുടെ ഇടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു.. ശേഷം നടക്കുന്ന കഥയാണ് സിനിമ പറയുന്നത്... മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും എഴുത്തുകാരനുമാണ് ജിത്തുജോസഫ്... അയാളിൽ നിന്ന് ഇങ്ങനെയൊരു സിനിമ ഞാൻ പ്രതീക്ഷിച്ചില്ല... കോമഡി ഉണ്ട്.. വെറുതെ കണ്ടിരിക്കാം....!!!
2.5▪RGP VIEW
6.9/10 · IMDb
2.5/5 · Sify.com
NO : 11
Petta
(2019)
Not Rated
171 min
Action, Drama
TAMIL
Director: Karthik Subbaraj
Plot
Though he works as a hostel warden, there is more to Kaali than meets the eye. Things take an interesting turn when Kaali's path crosses with a group of dreaded gangsters.
ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയാണ് ശ്രീ രജനീകാന്ത്.. അദ്ദേഹത്തിൻറെ പഴയ ശൈലിയിലുള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും... പല സംവിധായകരും ആ ശൈലി കൊണ്ടുവന്നെങ്കിലും സിനിമ ഇറങ്ങിയപ്പോൾ അതെല്ലാം പരാജയപ്പെട്ടു... ഈ വർഷമിറങ്ങിയ പേട്ട എന്ന ചിത്രം വർഷങ്ങളായി മൺമറഞ്ഞുപോയ പഴയ രജനികാന്തിനെ കൊണ്ടുവരികയായിരുന്നു... ആരാധകർ ആഘോഷിച്ച ഒരു സിനിമ കൂടിയാണ് പേട്ട... ഒരു രജനികാന്ത് സിനിമ എന്ന രീതിയിൽ 100% നീതി പുലർത്തുന്ന ചിത്രം ആണെങ്കിൽ പോലും അതിൽ മാസ് entertainer മാത്രമായി ഒതുങ്ങി കൂടി.. കാരണം പേട്ടയിൽ നല്ലൊരു കഥ ഉള്ളതായി എനിക്ക് തോന്നിയില്ല... പക്ഷേ രജനീകാന്തിനെ മേക്കപ്പ് അത് തകർത്തു... അമൂൽ ബേബി ലുക്കിൽ (2.0) നിന്ന് ഇത്രയും സ്റ്റൈലിഷായ രജനീകാന്തിനെ കണ്ടത് ഇപ്പോഴാണ്.. എന്നാലും ഒരു മാസ്സ് രജനികാന്ത് ചിത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ പേട്ട നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച...!!!! ശരാശരി അനുഭവം...
2.5/5 ▪RGP VIEW
7.6/10 · IMDb
80% · Rotten Tomatoes
NO : 10
The Old Man & the Gun
(2018)
PG-13 |
93 min | Biography, Comedy, Crime
Plot
Based on the true story of Forrest Tucker and his audacious escape from San Quentin at the age of 70 to an unprecedented string of heists that confounded authorities and enchanted the public.
Director: David Lowery
വർഷം 1981... അമേരിക്കയിലെ വിവിധ ഭാഗങ്ങളായി നടന്ന റോബറിയുമായി ബന്ധപ്പെട്ട സിനിമയാണ്... യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഉണ്ടായ സിനിമ വിശ്വസിനീയമായ കഥയിലൂടെയാണ് കടന്നുപോകുന്നത്... അധികം കണ്ടുപരിചയമില്ലാത്ത പക്ഷേ പരിചയമുള്ളതും ആയ മോഷണങ്ങൾ വളരെ രസകരമായി തന്നെ സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ട്.. ഒരു ഡ്രാമാറ്റിക് ത്രില്ലർ എന്ന രീതിയിൽ വിശേഷിപ്പിക്കാവുന്ന ഈ സിനിമ കണ്ടിരിക്കാവുന്ന ഒരു അനുഭവം തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്....
2.75/5 ▪RGP VIEW
6.8/10 · IMDb
92% · Rotten Tomatoes
4.6/5 · Facebook
NO : 9
Kodathi Samaksham Balan Vakeel
(2019)
155 min
Comedy, Crime, Mystery
Plot
Plot
Balakrishnan is a lawyer who hasn't been able to achieve much in his professional life due to his stammer. His life takes an interesting turn when his brother-in-law entrusts him with a complex case involving a rich businessman.
Director: B. Unnikrishnan
വില്ലൻ എന്ന ചിത്രത്തിനുശേഷം B ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്... വിക്കനായ നായകൻ.. തനിക്ക് പോരായ്മ ഉള്ളതുകൊണ്ട് വക്കീൽ ജോലി അയാൾക്ക് നല്ല രീതിയിൽ ചെയ്യാൻ സാധിക്കുന്നില്ല... അയാളുടെ ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കേസ് വന്നു പെടുന്നു... അയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന സംഭവം. ആ കേസ് വാദിച്ചാൽ മാത്രം പോരാ കാരണം ആ കേസിലെ പ്രതി അയാൾ തന്നെയാണ്... അതിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയുള്ള യാത്രയുമാണ് സിനിമ പറയുന്നത്... നായകനായി ദിലീപ് വേഷമിടുമ്പോൾ അജുവർഗീസ്, മമ്ത മോഹൻദാസ്, സിദ്ദീഖ് തുടങ്ങി നല്ലൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.. സിദ്ദിഖ് പൊളിച്ചടുക്കി എന്ന് തന്നെ പറയാം... തുടക്കം എല്ലാം നല്ല രീതിയിൽ വെറുപ്പിച്ചു തുടങ്ങിയ ചിത്രമാണ് ഇത്.. പക്ഷേ പിന്നീട് പടം പിടിച്ചുകയറി.. കോമഡി ത്രില്ലർ എന്ന രീതിയിൽ സിനിമ വിജയിച്ചിട്ടുണ്ട്.. ശരാശരിക്കു മുകളിൽ ഉള്ള ചിത്രം...
3/5▪RGP VIEW
7.1/10 · IMDb
NO : 8
The Sisters Brothers
(2018)
R
122 min
Adventure, Comedy, Crime
Plot
In 1850s Oregon, the infamous duo of assassins, Eli and Charlie Sisters, chase a gold prospector and his unexpected ally.
Director: Jacques Audiard
വെസ്റ്റേൺ മൂവി എന്ന രീതിയിൽ 2018 പുറത്തിറങ്ങിയ ചിത്രമാണ് Brothers & Sisters.. പണ്ടത്തെ സ്വർണ്ണഖനി യുടെ കഥ പറയുന്ന ഈ ചിത്രത്തിൽ John C. Reilly, Joaquin Phoenix, Jake Gyllenhaal, Riz Ahmed തുടങ്ങി വമ്പൻ താരനിര ചിത്രത്തിലുണ്ട്... ഒരു വെസ്റ്റേൺ ഡ്രാമ എന്ന രീതിയിൽ സിനിമയെ വിശേഷിപ്പിക്കാം.. സിനിമ ഇഷ്ടമായി.. പക്ഷേ നല്ല രീതിയിലുള്ള ലാഗ് സിനിമ ഉടനീളം അനുഭവപ്പെട്ടു... കണ്ടിരിക്കാം...!!!
3.25/5 ▪RGP VIEW
7/10 · IMDb
85% · Rotten Tomatoes
78% · Metacritic
NO : 7
Spider-Man: Into the Spider-Verse
(2018)
PG
117 min
Animation, Action, Adventure
Plot
Teen Miles Morales becomes Spider-Man of his reality, crossing his path with five counterparts from other dimensions to stop a threat for all realities.
Directors: Bob Persichetti , Peter Ramsey
ഇതാ ഒരു സ്പൈഡർമാൻ വരുന്നു...!!! അടുത്ത വരുന്നു....!! അപ്പുറത്ത് വേറെ ഒരു സ്പൈഡർമാൻ...!! അങ്ങനെ ചറപറാ സ്പൈഡർമാൻ...!!
ഞാൻ പറഞ്ഞുവരുന്നത് മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് കരസ്ഥമാക്കിയ എന്ന സിനിമയെക്കുറിച്ചാണ്... മികച്ച അഭിപ്രായങ്ങൾ വന്ന സിനിമയാണിത്... പക്ഷേ സിനിമ കണ്ടിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... എന്നാലും കണ്ടിരിക്കാവുന്ന ഒരു ആനിമേഷൻ മൂവി തന്നെയാണ് ചറപറ സ്പൈഡർമാൻ...
3.25/5▪RGP VIEW
8.5/10 · IMDb
97% · Rotten Tomatoes
87% · Metacritic
NO : 6
Boy Erased
(2018)
R
115 min
Biography, Drama
Plot
The son of a Baptist preacher is forced to participate in a church-supported gay conversion program after being forcibly outed to his parents.
Director: Joel Edgerton
Gay എന്ന വിഷയം ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ ഹോളിവുഡിൽ ഇറങ്ങിയിട്ടുണ്ട്... പക്ഷേ മറ്റു സിനിമകളിൽ നിന്ന് സിനിമ വ്യത്യസ്തമാകുന്ന ഒരു പ്രധാന ഘടകം ഈ സിനിമയിലുണ്ട്... സിനിമ കണ്ടു തുടങ്ങുമ്പോൾ തന്നെ നമുക്ക് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു കഥ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ഈ ചിത്രം.. നമ്മൾ പൊതുവായി ചെയ്യുന്ന ഒരു കാര്യമാണ് കൗൺസിലിങ്ങ്... ലഹരിക്കെതിരെയും ഈശ്വര വിശ്വാസത്തിനും എല്ലാത്തിനും കൗൺസിലിംഗ് ഉപയോഗപ്പെടുത്തുന്ന ഒരു ജനക്കൂട്ടമാണ് നമുക്ക് ചുറ്റുമുള്ളത്... ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട മുന്നോട്ടുപോകുന്ന ചിത്രമാണ് Boy Erased..
ഏറെ നാളിനു ശേഷം ഞാൻ Russell Crowe ഈ ചിത്രത്തിൽ കണ്ടു.. അദ്ദേഹം മികച്ച പ്രകടനം തന്നെയാണ് ഈ സിനിമയിൽ കാഴ്ചവെച്ചത്...
നല്ലൊരു ചിത്രം അനുഭവം തന്നെയാണ് ഈ സിനിമ എനിക്ക് സമ്മാനിച്ചത്... മനോഹരമായ ചിത്രം...
NB : Gay എന്ന വിഷയം ആയതുകൊണ്ട് മാറ്റി നിർത്തരുത്..
3.5/5 ▪RGP VIEW
7/10 · IMDb
81% · Rotten Tomatoes
3.7/5 · Goodreads
NO : 5
Bumblebee
(2018)
PG-13
114 min
Action, Adventure, Sci-Fi
Plot
On the run in the year of 1987, Bumblebee finds refuge in a junkyard in a small Californian beach town. Charlie, on the cusp of turning 18 and trying to find her place in the world, discovers Bumblebee, battle-scarred and broken.
Director: Travis Knight
ട്രാൻസ്ഫോർമേഴ്സ് എന്ന സിനിമയുടെ ഒരു ഭാഗവും ഞാനിതുവരെ കണ്ടിട്ടില്ല... കണ്ടിട്ടില്ല എന്ന് പറഞ്ഞാൽ കളവ് പറയുന്നത് സിനിമയുടെ ചില ഭാഗങ്ങൾ കണ്ടിട്ടുണ്ട്... അതുകൊണ്ടുതന്നെ അത് സീരീസ് ആണോ അല്ലെങ്കിൽ ആന്തോളജി ആണോ എന്ന കാര്യം വലിയ പിടുത്തവുമില്ല.. 2017 പുറത്തിറങ്ങിയ ചിത്രമാണ് bumblebee. ഒരു പ്ലാനറ്റിൽ ഒരു വാർ നടക്കുകയും അതിൽ നിന്ന് bumblebee ഭൂമിയിലേക്ക് വരുന്നു.. ഭൂമിയിലെത്തിയ ഇയാൾക്ക് ഓർമ്മ നഷ്ടപ്പെടുന്നു.. വർഷങ്ങൾക്കുശേഷം ഒരു യുവതിയുടെ കയ്യിൽ എത്തിപ്പെടുന്നു തുടർന്ന് കഥ വികസിക്കുന്നു. സയൻസ് ഫിക്ഷൻ entertainer എന്ന രീതിയിൽ സിനിമ പൊളിച്ചടുക്കി...
നല്ല ഒരു ചിത്രം...
3.75/5 ▪RGP VIEW
7/10 · IMDb
93% · Rotten Tomatoes
66% · Metacritic
NO : 4
Drive
(I)
(2011)
R
100 min
Crime, Drama
Plot
A mysterious Hollywood stuntman and mechanic moonlights as a getaway driver and finds himself in trouble when he helps out his neighbor.
Director: Nicolas Winding Refn
ഒരുപാട് കാലമായി കൈയിൽ കിടക്കുന്ന ഒരു സിനിമയായിരുന്നു ഡ്രൈവ്... പൃഥ്വിരാജ് നായകനായ രണം എന്ന ചിത്രം ഇതിൻറെ കോപ്പിയാണെന്ന് പറഞ്ഞുകേട്ടിരുന്നു.. പൊതുവേ ഡ്രൈവ് എന്ന സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ്.. ഇത് രണ്ടു കൂടിയായപ്പോൾ പടം ഒന്ന് കണ്ടു കളയാം എന്ന് കരുതി... ഈ രണ്ടു സിനിമകളും തമ്മിൽ അതിലെ പോയൊരു സാമ്യമുണ്ട്... പക്ഷേ വലുതായി ഒന്നുമില്ല താനും... എന്നാലും ഒരു മികച്ച സിനിമ അനുഭവം തന്നെയാണ് ഡ്രൈവ് എനിക്ക് സമ്മാനിച്ചത്... മികച്ച ക്യാമറ വർക്കുകളുടെ ഒരു ശേഖരം തന്നെയാണ് ഈ സിനിമ... ഡ്രാമാറ്റിക് ത്രില്ലർ എന്ന വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം മികച്ച സിനിമാനുഭവം തന്നെയാണ് എനിക്ക് സമ്മാനിച്ചത്.... കണ്ടില്ലെങ്കിൽ കാണുക..
Must watch
3.75/5 ▪RPG VIEW
7.8/10 · IMDb
92% · Rotten Tomatoes
78% · Metacritic
NO : 3
The Favourite
(2018)
R
119 min
Biography, Comedy, Drama
Plot
In early 18th century England, a frail Queen Anne occupies the throne and her close friend, Lady Sarah, governs the country in her stead. When a new servant, Abigail, arrives, her charm endears her to Sarah.
Director: Yorgos Lanthimos
രാജഭരണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് യുദ്ധവും പിന്നെ കട്ട വയലൻസും ഇതെല്ലാമാണ്... ഇതൊന്നുമില്ലാത്ത രാജാക്കന്മാരുടെ ഭരണകാലത്ത് ഉള്ള സിനിമകൾ ഞാൻ കണ്ടതിൽ വളരെ കുറവാണ്... അതുകൊണ്ടുതന്നെ ഈ സിനിമ എനിക്ക് ഒരു ഫ്രഷ്നസ് നൽകി... രാജഭരണകാലത്തെ ആസ്പദമാക്കി മികച്ച ഒരു ഡ്രാമാറ്റിക് കോമഡി കഥയുമായാണ് ഈ ചിത്രം കടന്നുവരുന്നത്.. മികച്ച സംവിധാനവും അതിഗംഭീരമായ ക്യാമറ വർക്കുകളും കൊണ്ട് സമ്പന്നമാണ് ഈ സിനിമ.. കഥാപാത്രങ്ങളെല്ലാം ഗംഭീരമായി അവരുടെ ദൗത്യം നിറവേറ്റി.. ഈ വർഷത്തെ ഓസ്കാർ അവാർഡ് ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ടറെസ് ലഭിച്ചതും ഈ സിനിമയ്ക്ക് തന്നെ... കണ്ടില്ലെങ്കിൽ നിർബന്ധമായും കാണുക..
Must Watch
3.75/5▪RPG VIEW
7.7/10 · IMDb
93% · Rotten Tomatoes
90% · Metacritic
NO : 2
Wildlife
(2018)
PG-13
105 min
Drama
Plot
A teenage boy must deal with his mother's complicated response after his father temporarily abandons them to take a menial and dangerous job.
Director: Paul Dano
കുടുംബ ബന്ധത്തിൻറെ ആഴവും ഒപ്പം അതിൻറെ അർത്ഥം ഒരുപോലെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ പൊതുവെ കുറവാണ്...ഇതേ കഥ അവകാശപ്പെട്ട ഒരുപാട് സിനിമകൾ വന്നെങ്കിലും പലതും സിനിമാറ്റിക് മാത്രമായി ഒതുങ്ങി കൂടിയവയാണ്..
ഈ വിഷയം ആസ്പദമാക്കി 2018 പുറത്തിറങ്ങിയ ചിത്രമാണ് വൈൽഡ്‌ലൈഫ്... അച്ഛനും അമ്മയും ഒരു മകനും അടങ്ങുന്ന ചെറിയ കുടുംബം.. സന്തോഷപൂർവ്വം ജീവിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന് ദാരിദ്ര്യം പെട്ടെന്ന് വന്നു പെടുന്നു... ദാരിദ്ര്യം സഹിക്കവയ്യാതെ അച്ഛൻ നാടുവിട്ട് വളരെ അപകടകരമായ ഒരു ജോലിയിൽ പോയി ജോയിൻ ചെയ്യുന്നു... അയാളുടെ യാത്രക്കുശേഷം കുടുംബത്തിൽ പലമാറ്റങ്ങളും സംഭവിക്കുന്നു.. വളരെ ഹൃദയസ്പർശിയായ ഒരു സിനിമയാണ് വൈൽഡ് ലൈഫ്... കണ്ടുകഴിഞ്ഞാൽ മനസ്സിനെ വല്ലാതെ തളർത്തുന്ന എന്തോ ഒന്ന് ഈ സിനിമയിൽ ഉണ്ട്.. ഡ്രാമ സിനിമ എന്ന രീതിയിലാണ് വൈൽഡ് ലൈഫ് മുന്നോട്ടുപോകുന്നത്... എന്നാലും മനോഹരമായ ഒരു ചിത്രാവിഷ്കാരം തന്നെയാണ് ഈ ചിത്രം... കഥാപാത്രങ്ങളെല്ലാം തകർത്ത് അഭിനയിച്ചിട്ടുണ്ട്... കാണേണ്ട ചിത്രം..
MUST WATCH
4.25/5▪RGP VIEW
7/10 · IMDb
94% · Rotten Tomatoes
80% · Metacritic
NO : 1
Instant Family
(2018)
PG-13
118 min
Comedy, Drama
Plot
A couple find themselves in over their heads when they foster three children.
Director: Sean Anders
കുടുംബ ബന്ധങ്ങളുടെ കഥയാണ് 2018 ഇറങ്ങിയ ഈ ഹോളിവുഡ് ചിത്രം പറയുന്നത്... കുട്ടികളില്ലാത്ത ദമ്പതികൾ ഒരു കുട്ടിയെ ദത്തെടുക്കാൻ പോകുന്നതിലാണ് കഥ ആരംഭിക്കുന്നത്.. കുട്ടികളുടെ സൂപ്പർമാർക്കറ്റ് എന്നുവേണമെങ്കിൽ അവർ പോയ സ്ഥലത്തെ വിശേഷിപ്പിക്കാം.... അവിടെ നിന്നു ഒരു 16 വയസ്സുകാരിയെ ആ ദമ്പതിമാർ കാണുകയും അവളെ ദത്തെടുക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു... ഒരു കുട്ടിയെ ദത്തെടുക്കുമ്പോൾ ആ കുട്ടിക്ക് അനിയനോ അനിയത്തിയോ ഉണ്ടെങ്കിൽ അവരെ കൂടി സ്വീകരിക്കണം എന്ന ഒരു നിയമം ഉണ്ട്.. അതുകാരണം ആ കുടുംബം അവരെ മൂന്നുപേരെയും സ്വീകരിക്കേണ്ടിവരുന്നു... ശേഷം നടക്കുന്ന രസകരവും മനോഹരവും ഒപ്പം മനസ്സിനെ സ്പർശിക്കുന്ന കഥയാണ് പിന്നീട് സിനിമ പറയുന്നത്...
വളരെ മനോഹരമായ ഒരു സിനിമയാണ് ഇത്.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ... Hachi എന്ന സിനിമയ്ക്ക് ശേഷം എൻറെ കണ്ണു നിറച്ച ഒരു സിനിമ കൂടിയാണിത്....
Must Watch
4.25/5▪RGP VIEW
7.4/10 · IMDb
81% · Rotten Tomatoes
4.8/5 · Facebook
NB : കണ്ട സിനിമകൾ അധികവും ലോക പ്രശസ്തി ആർജ്ജിച്ചവയും സാധാരണ സിനിമകളുമുണ്ട്.. എൻറെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ മാരത്തോൺ റിവ്യൂവിൽ ഞാൻ പരിചയപ്പെടുത്തിയത്... അതുകൊണ്ടുതന്നെ അഭിപ്രായം വ്യക്തിപരമായി മാത്രം കണക്കിലെടുക്കുക...
നന്ദി..
RGP VIEW
No comments:
Post a Comment