Saturday, February 16, 2019

Kumbalangi Nights (2019) MALAYALAM

RGP VIEW : 62
Kumbalangi Nights

 (2019)
135 min 
Comedy, Drama, Romance

Director: Madhu C. Narayanan

മലയാള സിനിമയുടെ രീതികൾ പതിയെ മാറി തുടങ്ങുന്നു... പക്ഷേ റിയലിസ്റ്റിക് സിനിമകൾ എന്നും മലയാളികൾക്ക് പ്രിയപെട്ടതാണ്...!  സുഡാനി ഫ്രം നെയ്‌ജീരിയ, പറവ കഴിഞ്ഞ വർഷത്തെ മികച്ച സിനിമയും ഒപ്പം റിയലിസ്റ്റിക് വിഭാഗത്തിൽ പെടുന്നവയാണ്... സിനിമ റിയലിസ്റ്റിക് ആണെങ്കിൽ വിജയിക്കും എന്ന ഒരു കാഴ്ചപ്പാട് എനിക്ക് ഇല്ല..നല്ല സിനിമയാണോ അത് വിജയിക്കും..!!! പക്ഷേ പുതുമകൾ സ്വീകരിക്കാൻ കുറച്ച് മടിയുള്ളവരാണ് നമ്മൾ മലയാളികൾ... ആ സിനിമയുടെ ലെവലിൽ മലയാളി ഉയരത്തത്താണോ അല്ലെങ്കിൽ മലയാളികളുടെ ലെവലിലേക്ക്‌ പുതുമ ഉയരത്തത്താണോ പ്രശ്നം എന്നതിന്റെ ഗവേഷണത്തിലാണ് ഞാനടക്കം പലരും..!


4 ആൺകുട്ടികൾ മാത്രമുള്ള ഒരു കുടുംബം..ഒത്തുരുമ്മ എന്ന വാക്ക് ഡിഷ്ണറിയിൽ പോലും ഇല്ലാത്ത കുടുംബം..!!!  അവരുടെ കഥയാണ് കുമ്പളങ്ങി നൈറ്റ്‌സ് പറയുന്നത്...


സിനിമയുടെ ഹൈ ലൈറ്റ് കാസ്റ്റിംഗ് തന്നെ... ഫഹദ് ഫാസിൽ,ഷൈൻ നിഗം,സൗബിൻ,ശ്രീനാഥ് ഭാസി തുടങ്ങിയ മികച്ച താരനിര.. ഒപ്പം അവരുടെ കഴിവുകളെ 100% ഒപ്പി എടുത്ത മികച്ച അവതരണം...നല്ല ഒരു നടന് ഏതൊരു റോളും നന്നായി ചെയ്യാൻ സാധിക്കും... സ്ക്രീനിൽ വന്നാൽ ചിരി മാത്രം തരുന്ന സൗബിനെ പോലെ ഉള്ള താരങ്ങളുടെ വേഷപകർച്ച ശരിക്കും ഞെട്ടിച്ചു... സുഡാനിയേക്കാൾ മികച്ച പ്രകടനം. സെന്റിമെൻസ് റോൾ എല്ലാം വളരെ നന്നായി തന്നെ കൈകാര്യം ചെയ്തു... ഷൈൻ നിഗം നന്നായിരുന്നു.. നായകൻ എന്നതിൽ കൂടുതൽ വേറെ ഒന്നും തന്നെ ഷൈന് ചെയ്യാൻ ഇല്ലായിരുന്നു.. പക്ഷേ തന്റെ ഭാഗം ഭംഗിയായി ഷൈൻ കൈകാര്യം ചെയ്തു.. ഭാവിയിലെ മികച്ച ഒരു മുൻനിര നായകനെ കാണാൻ അതിൽ സാധിക്കുന്നുണ്ട്...  ശ്രീനാഥ് ഭാസിയുടെ പറവക്ക്‌ ശേഷം ഉള്ള നല്ല ഒരു കഥാപാത്രം...കൂടാതെ ഭാസി സിഗരറ്റ് വലിക്കുന്നത് കാണാത്ത ഒരു സിനിമ എന്ന പ്രത്യേകത കൂടി ഇൗ സിനിമക്കുണ്ട്. ..
മലയാളത്തിൽ മമ്മൂക്ക,ലാലേട്ടൻ ഇവർക്ക് ശേഷം അഭിനയം കൊണ്ട് എന്നെ വിസ്മയിപ്പിച്ച ഒരു നടൻ ഉണ്ടെങ്കിൽ അത് ഫഹദ് ഫാസിൽ മാത്രമാണ്... മഹേഷും കള്ളനും കാർബണിന്റെ സിബിയും എല്ലാം എന്റെ പ്രിയ ഫഹദ് കഥാപാത്രങ്ങളാണ്... പക്ഷേ അതിനെ എല്ലാം താഴേക്ക് തളളി മാറ്റി പുതിയ ഒരു കഥാപാത്രം... ഊഫ്..!!! എജ്ജാതി...!!! വേറെ ഒരാൾക്കും ഇൗ സിനിമയിലെ ഫഹദ് അഭിനയിച്ച ഇൗ കഥാപാത്രം ചെയ്യാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... മാനറിസങ്ങൾ, ഡൈലോഗ് ഡെലിവറി,ചിരി തുടങ്ങി എല്ലാം അതെ ഞെട്ടിച്ചു...!!! ചുരുക്കി പറയാം.. "അൽഭുതം" മലയാളത്തിലെ മികച്ച ജോക്കർ കഥാപാത്രം...


സിനിമ മികച്ച അഭിപ്രായങ്ങൾ കേട്ട് കയറിയത് ആണെങ്കിലും ഡയറക്ടറുടെ പേര് അത്ര പരിചിതമല്ലാത്ത ഒന്നായിരുന്നു...ശ്യാമിന്റെ തിരകഥ എന്ന രീതിയിലാണ് സിനിമയെ സമീപിച്ചത്... സംവിധാനം സിനിമയുടെ നാഴിക കല്ലാണ്...  മനോഹമായ സിനിമ സമ്മനിച്ച സംവിധായകൻ കയ്യടി അർഹിക്കുന്നു...
സിനിമയിൽ എന്നെ ഞെട്ടിച്ച ഒന്ന് സംഗീതം തന്നെ... സുശീൽ ശ്യാം ആണെന്ന വിവരം സിനിമയുടെ അവസാനമാണ് അറിഞ്ഞത്... സംഗീതത്തിന്റെയും വിഷ്വൽസിന്റെയും പങ്ക് വളരെ വലുതായിരുന്നു...വേറെ ഒരു ഫീൽ..


ഏതുതരം പ്രേക്ഷകനും കണ്ട് മനസ്സ് നിറയും എന്ന കാര്യം തീർച്ച . കുടുംബത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഇൗ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം..പൈസ ഇല്ലങ്കിൽ കടം വാങ്ങി കയറാം...

മനോഹരം,മനോഹരം,മനോഹരം...

ഫീൽ ഗുഡ് മൂവി..!

4/5

9.1/10 IMDb
4.9/5 Facebook

RGP VIEW

No comments:

Post a Comment

Latest

Get out (2017)