RGP VIEW : 64
2018
85 min
Comedy, Drama
Director: Jonah Hill
നൊസ്റ്റാൾജിയ നിറഞ്ഞ നിമിഷങ്ങൾ എല്ലാം തന്നെ മനോഹരവും സുന്ദരവുമാണ്...നൊസ്റ്റാൾജിയ നിറഞ്ഞ സിനിമകൾ മലയാളികൾക്ക് എന്നും ഒരുപാട് ഇഷ്ടമാണ്..
ഈ വിഷയം ആസ്പദമാക്കി മലയാളത്തിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ട്.... സിനിമകളിൽ അധികവും വിജയമാണ്.. പ്രേമം, രക്ഷാധികാരി ബൈജു തുടങ്ങിയവ ഒരുപാട് നിരൂപകപ്രശംസയും വൻ വിജയങ്ങളുമായ ചിത്രങ്ങളാണ്... ഇങ്ങനെ ഒരു സിനിമ ഹോളിവുഡിൽ കാണുകയുണ്ടായി... എങ്ങനെ ഒരു സിനിമയ്ക്ക് അവരുടെ ജീവിതശൈലിയുമായി നമുക്ക് നൊസ്റ്റാൾജിയ പങ്കിടാൻ കഴിയും...!?
അതെ, അത് സിനിമ കണ്ടു തന്നെ മനസ്സിലാക്കണം... അമേരിക്കയുടെ 90 കാലഘട്ടം പച്ചയായി വരച്ചുകാട്ടുകയാണ് ഈ സിനിമ...
അമ്മയും രണ്ടുമക്കളും അടങ്ങുന്ന ചെറിയ കുടുംബം.. ചേട്ടനുമായി എന്നും നമ്മുടെ 10 വയസ്സായ നായകൻ അടിപിടിയാണ്.. വീട്ടിലെ സാഹചര്യം നായകന് ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല.... അതുകൊണ്ടുതന്നെ അവനെക്കാൾ പ്രായംകൂടിയ കൂട്ടുകാരുമൊത്ത് സമയം ചിലവിടാൻ തുടങ്ങി... സ്റ്റേറ്റ് ബോർഡ് ഗെയിമിൽ അമിതമായി താല്പര്യമുള്ള നായകൻറെ കഥയാണ് സിനിമ പിന്നീട് പറയുന്നത്...
ചെറിയ ബഡ്ജറ്റ് മൂവി എന്നരീതിയിൽ മനോഹരമായ ആവിഷ്കാരം തന്നെയാണ് സിനിമ.. ചെറിയ സിനിമ ആണെങ്കിലും അവതരിപ്പിച്ച രീതി എല്ലാം തന്നെ മികച്ചു നിന്നിട്ടുണ്ട്... ഏതൊരു പ്രേക്ഷകനേയും തൊണ്ണൂറുകളിലെ അമേരിക്കയിലേക്ക് കൊണ്ടുപോകുകയാണ് ഈ ചിത്രം..മറയില്ലാത്ത ഫ്രണ്ട്ഷിപ്പ് നല്ല രീതിയിൽ സിനിമ വരച്ചുകാട്ടുന്നുണ്ട്...
ടെക്നിക്കൽ വശം എല്ലാം നന്നായിരുന്നു.. കൂടുതൽ മികച്ചതായി തോന്നിയത് ക്യാമറയും സംവിധാനവുമാണ്... പശ്ചാത്തലസംഗീതവും നന്നായിരുന്നു. പ്രധാനകഥാപാത്രമായി വന്ന പയ്യൻ വളരെ നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അധികവും പുതുമുഖങ്ങൾ ആണെങ്കിലും മികച്ച പ്രകടനം തന്നെയാണ് അവരും സമ്മാനിച്ചത്... തൊണ്ണൂറുകൾ ആസ്പദമാക്കി ഇറങ്ങിയ സിനിമയാണെങ്കിൽ കൂടി സിനിമയ്ക്ക് ആ ഫീൽ പൂർണമായും കൊണ്ടുവരാൻ സാധിച്ചു...
തൊണ്ണൂറുകളുടെ കഥ പറഞ്ഞ ഈ ചിത്രം ഇംഗ്ലീഷ് സിനിമകളിൽ അധികം ഞാൻ കാണാത്ത റിയലിസ്റ്റിക് വിഭാഗത്തിൽ പെടുന്ന ഒരു ചിത്രമായി എനിക്കനുഭവപ്പെട്ടു... സിനിമയുടെ ഒരു പോരായ്മയായി തോന്നിയത് ഫിലിം വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്... അത് സിനിമയിലുടനീളം ഒരു ലാഗിന് കാരണമായി.. ഈ ലാഗ് ഒഴിച്ചുനിർത്തിയാൽ എനിക്ക് ശരാശരിയുടെ മുകളിൽ നിൽക്കുന്ന അനുഭവമാണ് ഈ ചിത്രം സമ്മാനിച്ചത്...
ഒരു കൊച്ചു സിനിമ..നല്ല കുറിച്ച് ഓർമ്മകൾ.. കൊച്ചു അനുഭവം...
*3/5 ▪ RGP VIEW*
7.4/10 · IMDb
77% · Rotten Tomatoes
66% · Metacritic
അഭിപ്രായം വ്യക്തിപരം. ✅
RGP VIEW
![]() |
Mid90s |

No comments:
Post a Comment