Saturday, January 5, 2019

Unbreakable (2000) [ENGLISH]

RGP VIEW : 44.
Unbreakable
CBFC: U/A 
2000
PG-13   
106 min   
Drama, Mystery, Sci-Fi

Director: M. Night Shyamalan

കഴിഞ്ഞ വർഷമാണ് സ്പ്ലിറ്റ് എന്ന സിനിമ കാണുന്നത്...ഹോളിവുഡ് സിനിമകൾ കാണാൻ തുടങ്ങിയ സമയം... ഹൊറർ പാറ്റേണിൽ ഒരുങ്ങിയ സിനിമ വളരെ ത്രില്ലിംഗ് ആയിരുന്നു...ഒപ്പം നായകന്റെ ഗംഭീര പ്രകടനവും...

ഇൗ സിനിമ വാച്ച് ലിറ്റിൽ ഇടം പിടിച്ചിട്ട് കുറച്ചായി... ഇത് സീരീസ് രീതിയിലാണ് കാണേണ്ടത് എന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി... അതിനായി സിക്‌സ്‌ത് സെൻസ് കണ്ടു... കണ്ടു കഴിഞ്ഞ ശേഷമാണ് ഞാൻ പറ്റികപെടുകയായിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്...അതോടെ ഇൗ സിനിമയോട് ഉള്ള താല്പര്യം നഷ്ടപ്പെട്ടു...ഗ്ലാസ്സ് ട്രെയിലർ ഇറങ്ങിയതോടെ വീണ്ടും ആഗ്രഹം ഉടലെടുത്തു എന്ന് തന്നെ പറയാം....അവസാനം സിനിമ ഇന്നലെ കണ്ടു...


പണ്ട് ഫുട്ബോൾ കളിയുമായി നടക്കുന്ന നായകന് ഒരു അപകടം സംഭവിക്കുന്നു... ശേഷം  ജീവനായ ഫുട്ബോൾ അയാൾക്ക് ഉപേക്ഷിക്കേണ്ടി വരുന്നു...അങ്ങനെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്ന നായകന് വർഷങ്ങൾക്ക് ശേഷം വലിയ ട്രെയിൻ അപകടം സംഭവിക്കുന്നു... ട്രെയിനിൽ സഞ്ചരിച്ച എല്ലാവരും മരണപ്പെടുന്നു...പക്ഷേ നായകൻ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെടുന്നു... ഇതറിഞ്ഞ് രണ്ടാം നായകൻ ഇയാളെ കാണാൻ വരുന്നു.. അവിടെ വെച്ചാണ് തനിക്ക് പല കഴിവുകൾ ഉണ്ടെന്ന വിവരം നായകൻ മനസ്സിലാക്കുന്നത്..തുടർന്ന് കഥ വികസിക്കുന്നു...


ഇൗ ഇന്ത്യൻ ഹോളിവുഡ് സംവിധായകന്റെ 3 സിനിമകളുടെ ഇതുവരെ കാണുവാൻ സാധിച്ചുള്ളൂ.. പക്ഷേ 3 സിനിമയിലും വന്ന ശ്രദ്ധേയമായ കാര്യം അമാനുഷികമായ കഴിവ്...എല്ലാ സിനിമയിലും ഇത് കൊണ്ട് വന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം... വാച്ച് ലിസ്റ്റില് കിടക്കുന്ന സിനിമകളുടെ പ്ലോട്ട് ആണെങ്കിലും അമാനുഷികമായ സംഭാവങ്ങൾ അതിലെ കഥകളിലും വായിക്കുവാൻ കഴിഞ്ഞു...അതിന്റെ ഒപ്പം ക്ലൈമാക്സ് ട്വിസ്റ്റ്..!!! SIXTH SENSEന്റ ക്ലൈമാക്സ് ഒരു സുഹൃത്ത് പറഞ്ഞത് കൊണ്ട് അത് കാര്യമായി ഒന്നു തോന്നിയില്ല...പക്ഷേ ഇദ്ദേഹം ക്ലൈമാക്സിൽ ഒരു WOW FACTOR കൊണ്ടുവരുന്ന ഒരാളാണ് എന്ന് തോന്നി... കാരണം അത് ഇൗ സിനിമയിലും അനുഭവപ്പെട്ടു...


ഒരു മികച്ച സിനിമ എന്നതിൽ ഉപരി നല്ല ഒരു കഥ സിനിമയിൽ ഉണ്ടായിരുന്നു..  അത്തിനോടപ്പം മികച്ച അവതരണവും സിനിമ നല്ല ഒരു ആസ്വാദനം നൽകി...സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ക്ലൈമാക്സ് ട്വിസ്റ്റ് തന്നെ... ഞെട്ടി തരിച്ചു പോയി... ഇൗ അടുത്ത് കണ്ട സിനിമകളിൽ wow factor നിറഞ്ഞ ഒരു ക്ലൈമാക്സ് ട്വിസ്റ്റ്...ഗംഭീരം...

ഇൗ സിനിമ കാണാത്തവർ വളരെ കുറവാണ്... കണ്ടില്ലെങ്കിൽ നിർബന്ധമായും കാണുവാൻ ശ്രമിക്കുക...സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന കാര്യം ഉറപ്പ് !!
സിനിമ കണ്ട് കഴിഞ്ഞ ശേഷം ഒന്നു കൂടി GLASS ട്രെയിലർ കണ്ടു... എൻറ്റെമ്മോ... ഹെവി എന്ന് തന്നെ പറയാം...


മികച്ച സംവിധാനം...
മികച്ച കഥ.
മികച്ച അവതരണം.
ഒരു മികച്ച മിസ്റ്ററി ത്രില്ലെർ അനുഭവം...

മസ്റ്റ് വാച്ച്

3.75/5 ▪ RGP VIEW

7.3/10 IMDb
62% Metacritic
69% Rotten Tomatoes
89% liked this film Google users

അഭിപ്രായം വ്യക്തിപരം.

NB :- ബലാരമയിലെ ലുട്ടാപ്പി ആണെന്‍റെ ഹീറോ

RGP VIEW

No comments:

Post a Comment

Latest

Get out (2017)