RGP VIEW 174
Tunnel (2017– )
TV Series | 60 min | Fantasy, Thriller
1986, കൊറിയയിലെ ഒരു ചെറു നഗരം. രാത്രിയുടെ മറവിൽ അവിടെ കൊലപാതകങ്ങൾ നടക്കുന്നു. മരണപ്പെട്ടവർ എല്ലാം സ്ത്രീകളാണ്. കൊലപാതകി ഒരേ രീതിയിലാണ് എല്ലാവരെയും കൊന്നു തള്ളുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസുകാരനായ നായകനും കൂട്ടുകാർക്കും കൊലപാതകിയെ കണ്ടെത്താൻ ആവുന്നില്ല.
ഒരു പ്രത്യേക സാഹചര്യത്തിൽ കൊലയാളിയും നായകനും ഒരു സ്ഥലത്ത് വെച്ച് കണ്ടു. അവിടെ വച്ച് അവർ രണ്ടുപേരും ഏറ്റുമുട്ടുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപാതകി രക്ഷപ്പെടുന്നു. കൊലയാളി പോലീസ് ഓഫീസർ മരിച്ചു എന്നു കരുതി. പക്ഷേ പോലീസ് ഓഫീസർ മരണപ്പെട്ടിട്ട് ഉണ്ടായിരുന്നില്ല. അയാൾ കണ്ണുതുറന്നു തൻറെ വീട്ടിലേക്ക് നടന്നു. പക്ഷേ അവിടെ മൊത്തം വലിയ മാറ്റം സംഭവിച്ചിരുന്നു. ആ സമയത്താണ് നായകൻ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. അയാൾ കണ്ണു തുറക്കുന്നത് 2016ലാണ്. അയാൾക്ക് തലയ്ക്ക് അടി കിട്ടിയിട്ട് 30 വർഷം കഴിഞ്ഞിരുന്നു.
ട്വിസ്റ്റുകളുടെ മാലപ്പടക്കം തീർത്ത ഒരു കൊറിയൻ സീരിയസ്. ആദ്യമായിട്ടാണ് ഒരു കൊറിയൻ സീരീസിന് തല വെക്കുന്നത്. ഓരോ എപ്പിസോഡും പ്രേക്ഷകനെ ത്രില്ലടിപ്പിച്ച മുന്നോട്ടുകൊണ്ടുപോകുന്ന രീതി. ഒന്നും പ്രവചിക്കാൻ പറ്റാത്ത ഒരു അവസ്ഥ. എന്തായിരിക്കും അടുത്തതെന്ന് ആകാംഷ ഈ സീരീസ് മുഴുനീളം കൊണ്ടുപോകുന്നുണ്ട്.
16 എപ്പിസോഡുകൾ, ഓരോ എപ്പിസോഡുകളും ഒരു മണിക്കൂർ ദൈർഘ്യം. 16 മണിക്കൂർ നിങ്ങൾ ഇതിനു വേണ്ടി ചിലവയ്ക്കുകയാണെങ്കിൽ ഒരു നഷ്ടവും ഇല്ല എന്ന് ഉറപ്പിച്ചു പറയാം. കാരണം അത്രയും ഇന്ട്രെസ്റ്റിംഗ് ആണ് ഈ കൊറിയൻ സീരിയൽ.
സംവിധാനവും കഥയുമാണ് പ്രധാന ഘടകം. ഓരോ എപ്പിസോഡും തായ്‌ലൻഡ് ഗംഭീരമാണ്. അത് ഏതൊരു പ്രേക്ഷകനെയും അടുത്തത് എപ്പിസോഡ് കാണാനുള്ള പ്രേരണ നൽകുന്നുണ്ട്. കുറച്ച് നർമ്മത്തിലൂടെ ചില ഇടങ്ങളിൽ കഥ നീങ്ങുന്നു ഉണ്ടെങ്കിലും ത്രില്ലർ ചിത്രത്തിൻറെ വീരം അതൊട്ടും കുറയ്ക്കുന്നില്ല. ഫാൻറസി കഥപറയുന്ന ഒരു ക്രൈം ത്രില്ലർ. അവസാനം വരെ നിഗൂഢത നിറച്ച കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
നെഗറ്റീവ് വശം പറയുകയാണെങ്കിൽ കാര്യമായിട്ട് ഒന്നും ഫീൽ ചെയ്തില്ല. കുറച്ച് ഡ്രാമ കയറി വരുന്നുണ്ട്. ചിലയിടങ്ങളിൽ അതു മുഴച്ചു നിന്നു. അവസാന രംഗങ്ങൾ എല്ലാം വളരെ ഡ്രാമാറ്റിക് ആയതു പോലെ അനുഭവപ്പെട്ടു. തുടക്കത്തിൽ കുറച്ച് ലോജിക് ഇല്ലായ്മയും ഫീൽ ചെയ്തു.
നിങ്ങൾ മുടക്കുന്ന 16 മണിക്കൂറിന് വലിയ ഒരു വിരുന്നു തന്നെയാണ് ഈ സീരീസ് ഒരുക്കുന്നത്. സയൻസ് ഫിക്ഷൻ, ടൈം ട്രാവൽ പ്രേക്ഷകർക്കും കൊറിയൻ സിനിമ ഇഷ്ടപ്പെടുന്നവർക്കും ത്രില്ലർ സിനിമകൾ കാണുന്നവരും നിർബന്ധമായും കാണേണ്ട ഒരു മികച്ച സീരീസ് തന്നെയാണ് Tunnel.
4/5
Imdb 8.3/10
അഭിപ്രായം വ്യക്തിപരം.
No comments:
Post a Comment