Wednesday, October 16, 2019

169. John Wick: Chapter 3 - Parabellum (2019) ENGLISH

RGP VIEW 169

John Wick: Chapter 3 - Parabellum (2019)
R   |  131 min   |  Action, Crime, Thriller

നമ്മൾ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്ന് നമുക്ക് നഷ്ടപ്പെട്ടു. അത് നഷ്ടപ്പെടാൻ കാരണം ലോകത്തുള്ള എല്ലാവരും ആണെന്ന് കരുതുക. നമ്മൾ  അവരെ നേരിടാൻ തീരുമാനിച്ചു. അതു പതിയെ നമ്മളിലേക്ക് പ്രതികാരത്തിന് വിത്തു മുളപ്പിച്ചു എന്നുകൂടി കരുതുക. അങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മൾ എതിർക്കുന്നവരെ എല്ലാം  കൊല്ലുമോ ? 

മുകളിൽ ഞാൻ ചോദിച്ച ചോദ്യം ഞാൻ എന്നോട് തന്നെ നിരവധി വട്ടം ചോദിച്ചു കഴിഞ്ഞു. ഉത്തരം വ്യത്യസ്തമായിരിക്കാം. പക്ഷേ എന്നെ കൊണ്ട് കൊല്ലാൻ ഒന്നും സാധിക്കില്ല. അത് സിനിമയിലെ ഒരു കഥാപാത്രമാണെങ്കിൽ അയാൾക്ക് അതിന് പറ്റൂ. അത് പല സിനിമകളിലായി നമ്മൾ കണ്ടതാണ്. പക്ഷേ ഒരു സിനിമ എന്ന രീതിയിൽ പല ചിത്രങ്ങളും ഒറ്റ സിനിമയിൽ  അവസാനിച്ചു. 

പക്ഷേ ഈ അവസാനത്തിൽ നിന്നാണ് ആണ് ഈ സിനിമയുടെ പ്രത്യേകത ആരംഭിക്കുന്നത്. അതെ ഞാൻ പറഞ്ഞു വരുന്നത് ജോൺ അണ്ണനെ കുറിച്ചാണ്. സാക്ഷാൽ 'ജോൺ വിക്ക്'. സിനിമയുടെ മൂന്നാം ഭാഗം റിലീസായി. കഥ എന്താണ് ? സോ സിമ്പിൾ.. മുൻപ് പറഞ്ഞ അതേ കഥ തന്നെ.

തൻറെ പ്രിയപ്പെട്ട നായയും കാറും നഷ്ടപ്പെടുത്തിയ ആളുകളെ കീഴ്പ്പെടുത്തുക. കീഴ്പ്പെടുത്തിയ രംഗങ്ങളാണ് കഴിഞ്ഞ രണ്ട് സിനിമകളിലായി ജോൺ വിക്ക് സംസാരിച്ചത്. ഈ ചിത്രത്തിലേക്ക് വരുമ്പോൾ കഥ ചെറുതായൊന്നു മാറുന്നുണ്ട്. ഏതൊരു കാര്യത്തിനും side effects ഉണ്ടാവുമല്ലോ..!!!? അതാണ് ജോൺ വിക്ക് 3…!!

ആദ്യ ഭാഗത്തേക്കാൾ കുറച്ചു നിലവാരം കുറഞ്ഞു രണ്ടാം ഭാഗമെന്ന് പലരുടെയും അഭിപ്രായം ഞാൻ കേട്ടിരുന്നു. പൂർണ്ണമായി യോജിക്കുന്നില്ല എങ്കിലും കുറച്ചൊക്കെ അതിൽ വാസ്തവം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ ആ സിനിമ ഒരിക്കലും ദുരന്തം ആയിരുന്നില്ല. മികച്ച സിനിമയുടെ എല്ലാ വിധ ചേരുവകളും രണ്ടാം ഭാഗത്തിൽ അടങ്ങിയിട്ടുണ്ട്. ആ ഒരു ചെറിയ പോരായ്മയുടെ മറുപടിയാണ് ജോൺ വിക്ക് മൂന്നാം ഭാഗം.

മികച്ച ആക്ഷൻ രംഗങ്ങളും അതിനോടൊപ്പം കട്ട വയലൻസ് ഇതാണ് ജോൺ വിക്ക് മൂന്നാം ഭാഗം. അപ്പോൾ ചോദിക്കും മുമ്പ് ഇറങ്ങിയ രണ്ടു സിനിമകളും ഇതു തന്നെയായിരുന്നില്ലേ എന്ന്. അതിനെല്ലാം ഒരു എക്സ്ട്രീം വേർഷൻ ആണ് പുതിയ ജോൺ വിക്ക്. അതെങ്ങനെയാണ് നിങ്ങൾക്ക് പറഞ്ഞു തരുക എന്ന് എനിക്കറിയില്ല. അത് നിങ്ങൾ അനുഭവിച്ച അറിയേണ്ട കാര്യമാണ്.

ചെറിയൊരു ശ്രമം നടത്താം. ചിത്രം ഒരു മണിക്കൂർ പിന്നിടുമ്പോൾ ജോൺ വിക്ക് മിനിമം അഞ്ഞൂറ് പേരെങ്കിലും കൊന്നിട്ടുണ്ട്. ഒട്ടും വയലൻസ് ഇല്ലാത്ത ഒരു ചിത്രം. ആക്ഷൻ രംഗങ്ങൾ ആണെങ്കിൽ കിടിലോസ്കി എന്നുതന്നെ പറയണം. കൂടാതെ നായകൻറെ പ്രകടനം ഔട്ട്സ്റ്റാൻഡിംഗ്. അതിനോടൊപ്പം ഒപ്പം മികച്ച ഗ്രാഫിക്സ്, ആർട്ട്, ക്യാമറ, സംവിധാനം തുടങ്ങി എല്ലാത്തിനെയും  വിളയാട്ടമാണ് ഈ ജോൺ വിക്ക്. 

കൂടുതലൊന്നും പറയുന്നില്ല. ആദ്യഭാഗങ്ങൾ കാണാത്തവർ ആണെങ്കിൽ അത് കണ്ട ശേഷം മാത്രം മൂന്നാം ഭാഗം കാണുക. സിനിമ നിരാശപ്പെടുത്തില്ല എന്ന കാര്യം ഉറപ്പാണ്. ആദ്യഭാഗം കാണാതെ ഈ ചിത്രം കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് പൂർണ്ണ തൃപ്തി ലഭിക്കുമോ എന്ന കാര്യം എനിക്ക് സംശയമാണ്. സിനിമ നിറച്ചും ചോരക്കാളി ആണ്. അതുകൊണ്ട് ലോലഹൃദയർക്ക് കാണാതിരിക്കുക.

മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് ജോൺ വിക്ക്. ഇതിൻറെ തുടർ ഭാഗങ്ങൾ സീരിയസ് ആയി അവതാരപ്പിറവി എടുക്കും എന്നാണ് കേൾക്കുന്നത്. എന്തായാലും കട്ട വെയിറ്റിംഗ്..!!

മികച്ച ആക്ഷൻ സിനിമാ അനുഭവം..

4/5 RGP VIEW
 7.6/10 IMDb
90% Rotten Tomatoes
73% Metacritic
92% liked this film Google users


RGP VIEW

No comments:

Post a Comment

Latest

Get out (2017)