RGP VIEW : 55
TV Series
TV-MA
57 min
Action, Adventure, Drama
7 Seasons
67 episodes
rgpview.blogspot.com
2011 മുതൽ HBOയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിസാണ് ഗെയിം ഓഫ് ത്രോൺസ്..എന്റെ കസിൻ വഴിയാണ് ഇൗ സംഭവം എന്റെ അടുത്ത് എത്തുന്നത്... പണ്ട് മുതലേ EPIC സിനിമകളോട് താല്പര്യം ഇല്ലാത്ത എന്നോട് കാർബണിലെ സിബി പറഞ്ഞത് പോലെ അവന്റെ വക ഒരു ഡൈലോഗും.." ലൈഫയാൽ കുറച്ച് ഫാന്റസി എല്ലാം വേണ്ടെ... എന്നാലല്ലേ ഒരു ഇത് ഉള്ളൂ.." ഒരു എപ്പിസോഡ് പോലും കാണാത്ത എനിക്ക് 67 എപ്പിസോഡുകൾ ഒരു കൗതുകമായിരുന്നു... കാണില്ല എന്ന ഉറച്ച വിശ്വാസത്തോടെ 32 gb പെൻ ഡ്രൈവിൽ #GOT കയറ്റി വീട്ടിലേക്ക് നടന്നു...
നല്ല ഒരുപാട് അഭിപ്രായങ്ങൾ കേട്ട് 7-8 മാസങ്ങൾക്ക് ശേഷം പെൻ ഡ്രൈവ് പൊടി തട്ടി എടുത്ത് ഇൗ സംഭവം ഇരുന്ന് ഒന്നു കണ്ടു...
ഗെയിം ഓഫ് ത്രോൺസ്...
ടൈറ്റിലിൽ തന്നെ എന്താണ് എന്നത് വ്യക്തം... ഒരുപാട് കഥാപാത്രങ്ങളും അവർക്ക് എല്ലാം കിടുക്കച്ചി റോളുകളും ഉള്ള ഒരു കിടുകച്ചി സീരിസ്...അതെ..സീരിസുകളുടെ രാജാവ്...അങ്ങനെ വിശേഷിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടം..!!
നിലവിൽ ഉള്ള സീരിസുകളിൽ ഗെയിം ഓഫ് ത്രോൺസിന്റെ അത്രയും ഫാൻസ് ഉള്ള വേറെ വല്ല സീരീസ് ഉണ്ടോ എന്ന് സംശയമാണ്...ഫാൻസിന് കാര്യവുമുണ്ട്..! കട്ട മസ്സ്, ക്ലാസ്സ്,ഇടക്ക് ഉള്ള കിടു ഡൈലോഗ്സ് ഇതല്ലാം ഇൗ സീരിസിന്റെ പ്രത്യേകതയാണ്...ഒപ്പം സീരിസിൽ കട്ട ലൈംഗികമായ ദൃശ്യങ്ങളും സുലഭമാണ്.. അതുകൊണ്ട് തന്നെ 18 കഴിഞ്ഞവർ മാത്രം #GOT കാണുക...
പ്രണയം,ചതി,പ്രതികാരം,ലക്ഷ്യം,മായാജാലം,അധികാരം തുടങ്ങി എല്ലാ മേഖലയിലേക്കും ഇൗ സീരിസിന്റെ കഥ വികസിക്കുന്നു...ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തത് കാണണം എന്ന ചിന്ത പ്രേക്ഷകരിൽ ഉണ്ടാക്കുന്നു... ഗംഭീര ട്വിസ്റ്റ്, ആകാംഷ എന്നിവ നൽകി തന്നെയാണ് ഓരോ എപ്പിസോഡും അവസാനിക്കുന്നത്...
9 സമ്രാജ്യങ്ങളിൽ നിന്നാണ് തുടക്കം.. എല്ലാവരുടെയും ലക്ഷ്യം രാജാധികാരം തന്നെ...പക്ഷേ നാലും നാല് സ്ഥലങ്ങൾ ആണെന്ന് മാത്രം.. ഇതിനിടയിൽ തണുപ്പ് വല്ലാതെ കൂടുന്നു...ലോകം മൊത്തം ഭീതിയിൽ..കാരണം അനേകം വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെ ഒരു തണുപ്പ് കടന്നു വന്നത്.അതുമാത്രമല്ല തണുപ്പ് കൂടുന്നത് വൈറ്റ് വാകേഴ്സ് (സോമ്പി പോലെ ഒരു സംഭവം) വരുന്നു എന്നതിന്റെ സൂചനയുമാണ്...ഇതാണ് #GOTയുടെ ഒരു ചെറിയ രൂപ്പം..അധികം ആഴത്തിലേക്ക് ഇറങ്ങിയാൽ ചിലപ്പോൾ ആസ്വാദനത്തെ കുഴപ്പത്തിലാകും...അതുകൊണ്ട് ഇനി ഒന്നും പറയുന്നില്ല...കുറച്ച് ഫാന്റസി എന്നത് വെറും തള്ളായിരുന്നു... സംഭവം മൊത്തം ഫാന്റസിയാണ്...
Peter Dinklage ആണ് ഇതിലെ എന്റെ ഇഷ്ട താരം... ചെറിയ മനുഷ്യൻ ആണെങ്കിലും ചെറുത്തിൽ ഒതുങ്ങാത്ത ശബ്ദവും കിടു പെർഫോമൻസും...ആരായാലും ഫാൻ ആയി പോകും... മികച്ച സഹനടനുള്ള GOLDEN GLOBE പുരസ്കാരം ഇൗ സീരിസിലെ ഗംഭീര പ്രകടനത്തിന് PETER DINKLAGE ലഭിച്ചു..!!!
ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്.. എല്ലാവരെയും പെരുത്ത് ഇഷ്ടമാണ്..!!!
ഇൗ സീരിസിൽ അഭിനയിക്കുന്ന അക്ടർസ് അധികവും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി-നടന്മരാണ്.. അത് #GOTയുടെ മറ്റൊരു പ്രത്യേകത..!!!
ഒരുപാട് ഡയറക്ടർസിന്റെ സഹകരണത്തോടെയാണ് ഇൗ സീരിസ് പുറത്ത് വരുന്നത്... സംവിധാന മികവ് എടുത്ത് പറയണം... പക്ഷേ പല ആളുകളാണ് ഇത് ചെയ്തത് എന്നത് തോന്നുകയുമില്ല..!!!
ഒരു വർഷം മുമ്പാണ് #GOT കണ്ട് തീർത്തത്... അന്ന് മുതൽ ഉള്ള കാത്തിരിപ്പാണ് അടുത്ത സീസണിന് വേണ്ടി.എട്ടാം സീസൺ ഏപ്രിലിൽ പുറത്ത് വരും എന്നാണ് ടീം #GOT പുറത്ത് വിട്ടത്..
IMDbയിൽ top rated tv showയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഗെയിം ഓഫ് ത്രോൺസ് നിർബന്ധമായും കാണേണ്ട സീരിസുകളിൽ വളരെ പ്രധാനപ്പെട്ടതാണ്...
കുറച്ച് ഫാന്റസിയും ഒപ്പം ഇൗ 67 എപ്പിസോഡ് കാണാനുള്ള ക്ഷമയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ധൈര്യമായി കാണാം...
കുറച്ച് ത്രില്ലറും 2 ടേബിൾ സ്പൂൺ ഡ്രാമയും ഒരു ലോഡ് ഫാന്റസിയും 10 ലിറ്റർ സെക്സ് സീനും അടങ്ങുന്ന കട്ട ചോറയുടെ നിറമുള്ള "സാമ്പാർ" ആണ് ഗെയിം ഓഫ് ത്രോൺസ്...
67 എപ്പിസോഡ് കാണുന്ന പ്രേക്ഷകന് നഷ്ടമവില്ല എന്നത് ഉറപ്പ്..!!!
Must Watch
4.5/5 ▪ RGP VIEW
9.5/10 IMDb
9/10 TV.com
94% Rotten Tomatoes
95% liked this TV show
Google users
അഭിപ്രായം വ്യക്തിപരം.
NB :- സീസൺ 8 ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യും എന്ന വിശ്വാസത്തോടെ നിർത്തുന്നു.
RGP VIEW
![]() |
Game of Thrones |

No comments:
Post a Comment