Friday, December 7, 2018

Utharam (1989) [Malayalam]

RGP VIEW NO:- 3

Utharam

3

1989
Thriller/Mystery
2h 3m


മലയാളത്തിലെ കുറച്ച് പഴക്കം ചേർന്ന സിനിമയാണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്....ഇൗ സിനിമ കാണാത്തവർ വിരളം ആയിരിക്കും...

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പോസ്റ്റ് കാണുകയുണ്ടായി... മലയാളത്തിലെ എക്കാലത്തേയും മികച്ച mystery ത്രില്ലെർ സിനിമ...അങ്ങനെയാണ് ഇൗ സിനിമ ഡൗൺലോഡ് ചെയ്തത്..

മമ്മുട്ടി ഒരു ജേർണലിസ്റ്റ് ആണ്...
മമ്മൂട്ടിയുടെ സുഹൃത്താണ് സുകുമാരൻ.. സുകുമാരന്റെ ഭാര്യ പെട്ടന്ന് ഒരു ദിവസം ആത്മഹത്യ ചെയ്യുന്നു...  ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ ഒരു കാരണം വേണം അല്ലോ...? പക്ഷേ അങ്ങനെ ഒരു കാരണവും ആർക്കും കണ്ടുപിടിക്കാൻ കഴിയുന്നില്ല.....!!!! സിനിമയിൽ എന്നെ സ്വാധീനിച്ച പ്രധാന സംഭവം ഇത് തന്നെ.. അങ്ങനെ മമ്മുട്ടി വരുകയും അതിനെ പറ്റി അനേക്ഷിക്കുന്നതും ആണ് കഥ..

മലയാളത്തിലെ മികച്ച സ്ലോ മിസ്‌റ്റെറി ത്രില്ലെർ തന്നെയാണ് ഉത്തരം...



MT യുടെ തിരകഥയുടെ വീര്യം ഞാൻ സത്യം പറഞ്ഞാല് ഇന്നാണ് കൃത്യമായി മനസ്സിലാക്കിയത്... കാരണം വർഷങ്ങൾക്ക് മുൻപ് ഉള്ള സിനിമ ആണെങ്കിൽ കൂടിയും ഇന്ന് വേണ്മെങ്കിലും ഇൗ തിരകഥ കൊണ്ട് വീണ്ടും ഒരു സിനിമ ചെയ്യാം...


ഒരു അടിപൊളി mystery ത്രില്ലെർ...നല്ല ട്വിസ്റ്റകൾ...നല്ല അവതരണം... ഏറ്റവും ശ്രദ്ധികകപ്പെട്ട കാര്യം പാട്ടുകൾ ഒന്നും ഇൗ സിനിമയിൽ കുത്തി നിറച്ചിട്ടില്ല.... അതുകൊണ്ട് തന്നെ സിനിമ നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റി...



നല്ല സിനിമ

കാണാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ നിർബന്ധമായും കാണുക... കാരണം നിങ്ങൾ മിസ്സ് ചെയ്യുന്നത് മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു മിസ്റ്റെറി സിനിമയാണ്...

മസ്റ്റ് വാച്ച്

3.5/5 ▪ RGP VIEW

IMDB : 7.4/10

നിയമപ്രകാരം ഉള്ള മുന്നറിയിപ്പ്
അഭിപ്രായം വ്യക്തിപരം..

 RGP VIEW

No comments:

Post a Comment

Latest

Get out (2017)