RGP VIEW NO:- 5![]() |
Blood Diamand |
2006
Drama/Thriller
2h 23m
▪ ബ്രോ ഇത് നമ്മുടെ മുത്തിന്റെ പടം അല്ലേ... ?
അതെ ബ്രോ... Dicaprio പടം... കുറച്ചായി കൈയിൽ കിടക്കുന്നു...
▪ സംഭവം ഇങ്ങനെ ഉണ്ട് അളിയാ...?
നമ്മുടെ നാട്ടിൽ വരെ പൈസ മുടക്കിയാൽ സുലഭമായി കിട്ടുന്ന ഒന്നാണ് diamond...അതിനെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്...
▪ പേരിൽ തന്നെ ഉണ്ടല്ലോ...മോഷണം ആണോ...?
മോഷണം ആണോ എന്ന് ചോദിച്ചാൽ രണ്ട് ഉത്തരം ഉണ്ട്... ഇല്ല എന്നും ഉണ്ട് എന്നും... സ്ഥിരമായി ആഫ്രിക്കയിൽ നിന്നും diamond കടത്തുന്ന ആളാണ് നമ്മുടെ നായകൻ... അങ്ങനെ ഇരിക്കെ അയാളുടെ ഇടയിലേക്ക് അവിടത്തെ ഏറ്റവും വലിയ ഡയമണ്ട് വന്നു പെടുന്നു... പക്ഷേ അത് എടുക്കുക എന്നത് ഏറ്റവും വലിയ ചാലഞ്ച് ആണ്... അങ്ങനെയാണ് കഥ വികസിക്കുന്നത്.
![]() |
Leonardo Dicarpio |
▪ അപ്പോൾ മോഷണം തന്നെ...അല്ലേ?
അങ്ങനെ അല്ല ... ത്രില്ലെർ സിനിമയാണ് എങ്കിലും നല്ല സിനിമക്ക് വേണ്ട മികച്ച കഥ ഇതിൽ ഉണ്ടായിരുന്നു... മോഷണം, ജീവിതം,യുദ്ധം എന്നീ പല രീതിയിൽ സിനിമ പോകുന്നുണ്ട്...
![]() |
Djimom Hounsuo |
▪ ടെക്നിക്കൽ സൈഡ്..?
ആഫ്രിക്കയുടെ ഭൂപ്രകൃതിയും അവിടത്തെ സ്ഥിതിയും കാണിച്ച ക്യാമറാമാൻ അഭിനന്ദനം അർഹിക്കുന്നു... കൂടാതെ മനോഹരമായ പശ്ചാത്തല സംഗീതം കൂടി ആയപ്പോൾ സംഭവം കിടുക്കി...മികച്ച കഥ (ചിലപ്പോൾ സത്യമയേക്കം) പ്രേക്ഷകനെ പിടിച്ച് ഇരുതുന്ന തരത്തിലുള്ള അവതരണം.... സംവിധായകൻ കൈയടി അർഹിക്കുന്നു എന്നത് സത്യം...
![]() |
Jennifer Connelly |
▪ മൊത്തത്തിൽ സംഭവം ഇങ്ങനെ ഉണ്ട്..?
ഏതുതരം പ്രേക്ഷകർക്കും കാണാം....സമയം പോകുന്നത് അറിയില്ല...
ഒരു മികച്ച ത്രില്ലെർ സിനിമ അനുഭവം...
3.75 ▪ RGP VIEW
62% · Rotten Tomatoes
64% · Metacritic
അഭിപ്രായം വ്യക്തിപരം





No comments:
Post a Comment