8 ലക്ഷത്തോളം സിനിമകൾ ഇതുവരെ ഇറങ്ങിക്കഴിഞ്ഞു. അതിൽ പുതുമയുള്ള ഒരു സബ്ജക്ട് കണ്ടുപിടിക്കുക എന്നു പറയുന്നത് വളരെ പ്രയാസമാണ്. അപ്പോൾ ഈയൊരു സാഹചര്യത്തിൽ ചെയ്യാൻ സാധിക്കുന്നത് ഒന്നെങ്കിൽ മികച്ച മേക്കിങ്ങിലൂടെ പ്രേക്ഷകരെ ആകർഷിക്കുക. അല്ലെങ്കിൽ കാണുന്ന പ്രേക്ഷകന് ഈയൊരു വർക്കിൽ നിന്ന് എന്തെങ്കിലും വലുതെന്ന് കിട്ടുക. അത് ഒരുപക്ഷേ സബ്ജക്റ്റിന്റെ ത്രില്ലിംഗ് എലമെന്റ് ആകാം , അല്ലെങ്കിൽ അത്ഭുതപ്പെടുത്തുന്ന അവതരണം ആകാം, അല്ലെങ്കിൽ ഒരു വലിയ സന്ദേശം ആകാം.
അങ്ങനെ കാണുന്ന പ്രേക്ഷകനെ വലിയ ഒരു സന്ദേശം നൽകിയ ചിത്രമാണ് ഗുരുദക്ഷിണ. വളരെ ചുരുങ്ങിയ സമയപരിധി കൊണ്ട് ഇന്നത്തെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റങ്ങളെ കുറിച്ചും വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെട്ടതിനെ കുറിച്ചും ഈ ചിത്രം ചർച്ച ചെയ്യുന്നു.
ലഹരി എന്നത് നമ്മൾ ഒരുപാട് കേട്ടത് ആണെങ്കിലും ലഹരിയുടെ ഉപയോഗം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഈ സബ്ജക്റ്റിന്റെ ഗൗരവം നമുക്ക് എല്ലാവർക്കും അറിയാം. വിദ്യാർത്ഥികളുടെ നിയമപരിഷ്കാരത്തിൽ വന്ന മാറ്റവും അതിൻറെ വീഴ്ചകളും ആണ് സിനിമയുടെ മറ്റൊരു തലം സംസാരിക്കുന്നത്. ഒരർത്ഥത്തിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതും ഇതുതന്നെ.
പിന്നണി പ്രവർത്തകർ വലിയ അവകാശവാദങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല. അവരുടെ പരിമിതികൾക്കുള്ളിൽ നിന്നാണ് ഈ വർക്ക് മുന്നോട്ട് വരുന്നത്.മാതാപിതാക്കളും കുട്ടികളും നിർബന്ധമായി കാണേണ്ട ഒരു ചിത്രം കൂടിയാണിത്. മാതാപിതാക്കൾ മനസ്സിലാക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടി ചിത്രം അവസാനം നമുക്ക് പറഞ്ഞു തരുന്നുണ്ട്.
ഇവരുടെ ആശയത്തോട് പൂർണ്ണമായി ഞാൻ യോജിക്കുന്നു എന്നു പറയുന്നില്ല. പക്ഷേ ഇവർ ഈ ഷോർട്ട് ഫിലിമിലൂടെ പലതും പറയുന്നുണ്ട്. പറയുന്നതിൽ ഒരുപാട് യാഥാർത്ഥ്യങ്ങളുണ്ട്..! എല്ലാത്തരം പ്രേക്ഷകർക്കും കാണാം. ഒരു വൺ ടൈം വാച്ചബിൾ എന്ന രീതിയിലാണ് എനിക്ക് അനുഭവപ്പെട്ടത്. പക്ഷേ കുട്ടികളും ഒത്തു കാണാൻ പ്രത്യേകം റെക്കമെന്റ് ചെയ്യുന്നു..!
Watch Now 👇
No comments:
Post a Comment