Friday, August 11, 2023

Sisu



ഏതൊരു സിനിമ പ്രേമിയുടെയും ഇഷ്ട ചിത്രങ്ങളിൽ ഇടംപിടിച്ച സിനിമയാണ് ഡോണ്ട് ബ്രീത്ത്. ആ ഒരു കിളവൻ അഴിഞ്ഞാടിയായി നമുക്കൊന്നും മറക്കാൻ കഴിയില്ല. എന്നാൽ അതേ ഒരു ഫോർമുല പിന്തുടരുന്ന മറ്റൊരു ചിത്രമാണ് Sisu.


രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധം ശക്തമായി നടന്നുകൊണ്ടിരിക്കുന്നു. ആ സമയം അതിൻറെ പരിസരപ്രദേശത്തിരുന്ന് ഒരു കിളവൻ കുഴി തോണ്ടുയാണ്. ആദ്യം ശവയാണെന്ന് തെറ്റിദ്ധരിച്ചു എങ്കിലും പിന്നീടാണ് മനസ്സിലായത് അയാൾ സ്വർണ്ണം കുഴിച്ചെടുക്കുകയാണെന്ന വിവരം. ഇത് കണ്ട് കുറച്ച് പട്ടാളക്കാർ വരുന്നു. ശേഷം നടക്കുന്ന കാര്യങ്ങളാണ് ചിത്രം വ്യക്തമാക്കുന്നത്.


ഒരു കിടിലൻ ആക്ഷൻ സിനിമ കാണാൻ തയ്യാറാണ് നിങ്ങളെങ്കിൽ ധൈര്യമായി കാണാവുന്ന ഒരു ചിത്രമാണിത്. ഞാൻ നന്നായി എൻജോയ് ചെയ്ത ചിത്രം. യാതൊരു ലോജിക്കും നോക്കാതെ ഈ സിനിമ നിങ്ങൾ ആസ്വദിക്കുകയാണെങ്കിൽ നല്ല ഒരു അനുഭവം തന്നെയായിരിക്കും ഈ ചിത്രം നിങ്ങൾക്ക് മുമ്പിൽ സമ്മാനിക്കുന്നത്. ഒരു ചെറിയ ത്രഡ് നിന്ന് സിനിമ പോകുന്ന ഒരു പോക്കുണ്ട്. അത് അനുഭവിച്ചു തന്നെ അറിയണം.


പക്ഷേ ചിത്രത്തിനെ കുറിച്ച് മിശ്രിത അഭിപ്രായങ്ങളാണ്. എന്താണെങ്കിലും നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക. ഇതിനേക്കാൾ മികച്ച നിങ്ങൾ കണ്ട ആക്ഷൻ മൂവീസ് ഏതാണ് ?



No comments:

Post a Comment

Latest

Get out (2017)