Wednesday, June 28, 2023

Aamam (2023) Malayalam Short Film


Aamam

13 Min | Thriller | Mobile Short film | 2023 | Award Winning 

ഒറ്റപ്പെടുത്തുന്നതും ഒറ്റപ്പെടുന്നതും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഏതിനാണ് ഏറ്റവും കൂടുതൽ മുറിവ് മനസ്സിന് സമ്മാനിക്കാൻ ആവുക. ഒറ്റപ്പെടുന്നതിനോ അല്ലെങ്കിൽ ഒറ്റപ്പെടുത്തുന്നതിനോ ?


ഒരു മുറിയിൽ ചങ്ങല കൊണ്ട് ബന്ധനസ്ഥൻ ആക്കിയ നായകൻ. വീട് കണ്ടാൽ നിഗൂഢത ഒന്നുമില്ല. ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ ഭ്രാന്തൻ എന്ന് ഞാൻ തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ അയാൾക്ക് അല്ലായിരുന്നു ഭ്രാന്ത്. അയാളെ കെട്ടിയിട്ട ആൾക്ക് ആയിരുന്നു ഭ്രാന്ത്.


മഞ്ജു മൂർത്തി നിർമ്മിച്ച് അംജാദ് ബിൻ ശിഹാബ് കഥയും തിരക്കഥയും ക്യാമറയും സംവിധാനവും നിർവഹിച്ച ഷോർട്ട് സിനിമയാണ് ആമം. ആര്യ പ്രസാദ്, ജോസ് ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചു. എഡിറ്റിംഗ് ജിന്‍റോ ജിമ്മി പശ്ചാത്തല സംഗീതം സാം സൈമൺ ജോർജ് എന്നിവർ നിർവഹിച്ചു.


ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് ചിത്രം. കാണുന്ന രക്ഷകനെ ഒരു തരി പോലും ബോറടിപ്പിക്കാതെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇതുവരെ ഒരുപാട് പുരസ്കാരങ്ങൾ ഈ ചിത്രം നേടിയെടുത്തിട്ടുണ്ട്. മൂന്നുവർഷം മുമ്പ് ഐഫോണിൽ ചിത്രീകരിച്ച ഈ ചിത്രം യൂട്യൂബിൽ ലഭ്യമാണ്.



No comments:

Post a Comment

Latest

Get out (2017)