Tuesday, February 7, 2023

The Gangster's Throne (2023)

 The Gangster's Throne (2023)




തങ്ങളുടെ നേതാവ് മരണപ്പെട്ടു എന്ന വാർത്തയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. നാലുദിവസത്തിനുശേഷം  അവിടെ രണ്ടു മൂന്നു കാര്യങ്ങൾ സംഭവിച്ചു. ആ ഗ്യാങ്ങിലേക്ക് പുതിയ ഒരാൾ ജോയിൻ ചെയ്തു. ആ ഗ്യാങ്ങിലെ ഏറ്റവും കൂടുതൽ എക്സ്പീരിയൻസ് ഉള്ള ഒരാൾ നേതാവായി പദവി ഏറ്റെടുക്കുന്നു. ആ പരിപാടിയിൽ തന്നെ തങ്ങളുടെ നേതാവിനെ കൊന്ന ആളെക്കുറിച്ച് വ്യക്തമായ ധാരണയും ഈ ഗ്യാങ്ങിന് കിട്ടുന്നു..!


ഞാൻ പറഞ്ഞുവരുന്നത് ഒരു മലയാളം ഷോർട്ട് സിനിമയെ കുറിച്ചല്ല. നേരെമറിച്ച് ഒരു തമിഴ് ഷോർട് സിനിമയെ കുറിച്ചാണ്. പക്ഷേ ഇത് സംവിധാനം ചെയ്തതോ ഒരു തനി മലയാളിയും..


ഒരു മിനി ഗ്യാങ്സ്റ്റർ മൂവി അല്ലെങ്കിൽ ഒരു മിനിമൽ ഗാസ്റ്റർ മൂവി എന്നൊക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നതിന് യാതൊരു തെറ്റും ഞാൻ കാണുന്നില്ല..! ഒരു ഗ്യാങ്സ്റ്റർ മൂവിയിൽ എന്തെല്ലാം നടക്കുമോ അതെല്ലാം ഈ ചിത്രത്തിൽ സംഭവിക്കുന്നുണ്ട്.!


ആദ്യം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ മുന്നോട്ടുപോയ ചിത്രത്തിൻറെ അവതരണവും കഥാപാത്രങ്ങളുടെ പ്രകടനവും ഒപ്പം ബിജിഎം ക്യാമറയും എല്ലാം ഒന്നിനോടൊന്ന് മികച്ചതാണ്..!


ക്ലൈമാക്സ് കുറച്ചു പുറകോട്ടുപോയി എന്നതു ഒഴിച്ച് മറ്റൊരു കുറവും ഞാനീ ചിത്രത്തിന് കണ്ടിട്ടില്ല..! പിന്നെ കുറച്ചുകൂടി ആർട്ട് വർക്കുകളിൽ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ച ഒരു റിസൾട്ട് കിട്ടിയേനെ..! വളരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ നല്ല ഒരു ഗ്യാങ്സ്റ്റർ ഷോർട്ട് ഫിലിം കാണുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ദ ഗ്യാങ്സ്റ്റർ throne നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു


നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

No comments:

Post a Comment

Latest

Get out (2017)