രണ്ട് ഫിലിം സജഷനുകളും ആയാണ് ഞാനിന്ന് നിങ്ങളുടെ മുമ്പിലേക്ക് എത്തുന്നത്.
ഒരു ഡോക്ടർ രാവിലെ എഴുന്നേറ്റപ്പോൾ അയാളുടെ മുമ്പിൽ ഒരു കസേര ഇരിക്കുന്നത് ശ്രദ്ധേയപ്പെടുന്നു. ആ ദിവസം രാത്രി അയാൾ ആ കസേര അവിടെനിന്ന് മാറ്റുന്നു. ശേഷം കിടന്നുറങ്ങുന്നു. പിറ്റേദിവസം എഴുന്നേറ്റപ്പോൾ വീണ്ടും ഇന്നലെ ഇരുന്ന പൊസിഷനിൽ നിൽക്കുന്നു. അയാളുടെ മനസ്സിൽ ഭയം. എല്ലാദിവസവും ഇതുതന്നെ ആവർത്തിക്കുന്നു. ഇതാണ് ഉറക്കം എന്ന ചിത്രത്തിൻറെ ഇതിനൃത്തം.
തൻറെ ലൈഫ് സ്റ്റൈലും ആയി ഓപ്പോസിറ്റ് സ്റ്റൈൽ ഫോളോ ചെയ്യുന്ന ഒരു പെണ്ണിനോട് താല്പര്യം തോന്നുന്നതും പിന്നീട് ഇവരിലേക്ക് എത്താൻ ശ്രമിക്കുന്നതും ആണ് മിറർ എന്ന ഷോർട്ട് ഫിലിം നമ്മളോട് പറയാൻ ഉദ്ദേശിക്കുന്നത്..!
ഹൊറർ മിസ്റ്ററി ത്രില്ലർ എന്ന വിഭാഗത്തിലാണ് ഞാൻ ആദ്യം പരിചയപ്പെടുത്തിയ ഉറക്കം എന്ന ഷോർട്ട് ഫിലിം ബന്ധപ്പെട്ടിരിക്കുന്നത്. അത് ഒരു പരിധിവരെ ചിത്രത്തിന് പ്രേക്ഷകന് തരാൻ സാധിക്കുന്നുണ്ട്. ക്ലൈമാക്സ് പ്രേക്ഷകന് വിട്ടുകൊടുക്കുന്ന തരത്തിലാണ് ചിത്രം അവസാനിക്കുന്നതെങ്കിലും കംപ്ലീറ്റ് ആകാത്ത ഒരു അവസ്ഥ ഫീൽ ചെയ്തിരുന്നു.
മിറർ എന്ന ഷോർട്ട് ഫിലിമിലേക്ക് വരികയാണെങ്കിൽ ഒരു സാധാരണ കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ചെയ്യാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഒട്ടും ബോറടിക്കാത്ത ഈ ചിത്രം 50 മണിക്കൂറു കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വലിയ ഒരു കയ്യടി ഈ ഷോർട്ട് ഫിലിം അർഹിക്കുന്നുണ്ട്..
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment