ഒരാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നു. അയാൾ മാത്രമേ ആ വീട്ടിൽ താമസിക്കുന്നുള്ളൂ. സ്വീറ്റായ എന്തെങ്കിലും കഴിക്കുന്നു. ഫാഷൻ ടിവി കാണുന്നു. അമ്മയെ ഫോണിൽ വിളിക്കുന്നു. തൻറെ മുറിയുടെ വാതിൽ അടയ്ക്കുന്നു.
ആദ്യത്തെ കുറച്ചു നിമിഷങ്ങൾ പ്രേക്ഷകർക്ക് ചിത്രം സമ്മാനിക്കുന്ന കുറച്ച് ദൃശ്യങ്ങളാണ്. വീണ്ടും ഇതേ സീനുകൾ തന്നെ ആവർത്തിക്കപ്പെടുന്നുണ്ട്. ആദ്യമേ അനാവശ്യം എന്ന് തോന്നിയ ഈ സീനുകൾ അടുത്ത രംഗം മുതലാണ് ചിത്രത്തിൻറെ ഏറ്റവും ഇംപോർട്ടൻറ് ആയ ദൃശ്യങ്ങളാണെന്ന് വാസ്തവം എനിക്ക് മനസ്സിലായത്.
ഒരു സിനിമ എപ്പോഴാണ് മനോഹരമാകുന്നത്. എനിക്ക് തോന്നുന്നത് ആ കഥാപാത്രത്തിന്റെ ഇമോഷനും അയാളുടെ സാഹചര്യവും നമുക്ക് ഏറ്റവും കൂടുതൽ കണക്ട് ആകുന്ന സമയത്താണ് ഒരു സിനിമ നല്ല രീതിയിൽ വർക്ക് ആകുന്നത്..! എന്നാൽ ഇവിടെ അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നായകനും 100% സാധിച്ചിട്ടുണ്ട്.
ആ കഥാപാത്രം അടിക്കുന്ന ടെൻഷൻ എനിക്കും അതേ പോലെ ഫീൽ ചെയ്തെങ്കിൽ he is a വണ്ടർഫുൾ ആക്ടർ
Watch Now
No comments:
Post a Comment