രണ്ടു സുഹൃത്തുക്കൾ. ഒരാൾ റസ്റ്റോറന്റിൽ തന്റെ സുഹൃത്തിനെ കാത്തിരിക്കുകയാണ്. കുറച്ച് കാത്തിരിപ്പിനൊടുവിൽ അയാൾ അവിടെ എത്തി. ശേഷം ഇരുവരുടെയും സംഭാഷണമാണ് ചിത്രത്തിൻറെ ഇതിവൃത്തം..!
ആദ്യ ഫ്രെയിം കൊണ്ട് തന്നെ നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് സിനിമകൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ, ഒരു ഷോർട്ട് സിനിമയ്ക്ക് അങ്ങനെ സാധിക്കുക എന്നു പറയുന്നത് വളരെ പ്രശംസനീയമാണ്. ഈ ചിത്രത്തിൻറെ വിഷ്വൽസിന് ഒരു പ്രത്യേക ബ്യൂട്ടി ആണ്..!
ടെക്നിക്കൽ സൈഡും ആർട്ടിസ്റ്റുകളും ഒന്നും തന്നെ പോരായ്മയായി തോന്നിയില്ല. ചിത്രം കണ്ട് അവസാനിച്ചപ്പോൾ മനസ്സിന്റെ അകത്തുണ്ടായ ഒരു സുഖമുള്ള ഡിസ്റ്റർബ് മൂഡ് ഉണ്ട്. അത് ചിത്രം കണ്ടു കഴിഞ്ഞപ്പോഴും നിൽക്കാതെ നിലനിന്നു.
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
Watch Now
No comments:
Post a Comment