Friday, February 3, 2023

Ashaane (2023)

 



സംഭവം നടക്കുന്നത് ഇന്ത്യയിലല്ല. കുറച്ച് ദൂരെയാണ്.സമയം രാത്രിയോടെ അടുത്തിട്ടുണ്ട്. ഒരു കാർ ഒരു ഗോഡൗണിന് മുമ്പിൽ നിർത്തി. മൂന്നുപേർ ഇറങ്ങിവന്നു. കൂടെ മറ്റൊരാളും കൂടിയുണ്ട്. അയാൾ വണ്ടിയുടെ ദിക്കിക്ക് അകത്താണ്. അയാളെ ഗോഡൗണിലേക്ക് പ്രവേശിപ്പിക്കുന്നു. ശേഷം കഥ വികസിക്കുന്നു..!


നമ്മൾ വല്ലാതെ മൂഡ് ഔട്ട് ആയിരിക്കുന്ന സമയമില്ലേ ? അങ്ങനെയുള്ള മൂഡിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണിത്..! ടെക്നിക്കൽ സൈഡിൽ ഇംപോർട്ടന്റും വാല്യൂവും ഈയൊരു ഷോർട്ട് സിനിമ കണ്ടാൽ നിങ്ങൾക്കും മനസ്സിലാകും. ചിത്രത്തിൻറെ ഫ്രെയിമും അവതരണവും എല്ലാം ഒരുപോലെ മനോഹരമാക്കുന്നു...


പോരായ്മകൾ ഉണ്ട് പക്ഷേ, ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മനസ്സിനെ ചെറുതായി നൊമ്പര പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്.


വളരെ മികച്ചതല്ല. പക്ഷേ കഴിഞ്ഞ ദിവസം ഇറങ്ങിയ അഞ്ച് ഷോർട്ട് സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ആശാനേ..! എല്ലാത്തരം പ്രേക്ഷകർക്കും കാണാം. ചിത്രത്തിൻറെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട് അല്ലെങ്കിൽ എൻറെ ബ്ലോഗ് സന്ദർശിക്കുക.

നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.

instagram

gmail

No comments:

Post a Comment

Latest

Get out (2017)