Friday, February 10, 2023

3 Short Film Suggestions

 




കബർ 


മരണശേഷം ഒരാൾക്ക് എന്താണ് സംഭവിക്കുക..! മതങ്ങളും സയൻസും എല്ലാം പലതും പറയുന്നുണ്ട്. എന്നാൽ മുസ്ലിം മത വിശ്വാസ പ്രകാരം എന്താണ് സംഭവിക്കുക എന്നാണ് ഈ ചിത്രം നമ്മളോട് പങ്കുവെക്കുന്നത്.


അതിനെ അതിമനോഹരമായി അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ കോളിറ്റി പ്രശംസിക്കേണ്ട ഒന്നാണ്. ക്ലൈമാക്സ് ഒരു കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. അതില്ലാതെ അവസാനിപ്പിക്കുന്നതായിരുന്നു ഉചിതം എന്ന് തോന്നി.




Peternal


സീറോയിൽ നിന്ന് അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതിയിലേക്ക് വന്ന ആളാണ് നായകൻ. അയാളുടെ കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന കുറച്ച് സംഭവങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.


വളരെ ഒരു സ്റ്റോറി ലൈൻ ആണെങ്കിലും കണ്ടിരിക്കാൻ ഒരു ക്യൂരിയോസിറ്റി ഉണ്ടാക്കിയ പാറ്റേണൽ. കഥാപാത്രത്തിന്റെ പ്രകടനം പ്രത്യേകിച്ച് അച്ഛൻ കഥാപാത്രം നല്ല കിടിലൻ കാസ്റ്റിംഗ് ആയിരുന്നു. എഡിറ്റിങ്ങിലെ cutz എടുത്തുപറയണം. ക്രെഡിറ്റബിൾ ആയ ഒരു സ്റ്റോറി ലൈനെ നല്ല രീതിയിൽ അവതരിപ്പിച്ച സംവിധായകൻ.





Meenakshi


വല്ലാത്ത ഒരു പോലീസ് സ്റ്റേഷൻ ഭീകരത പ്രേക്ഷകരെ അനുഭവപ്പെടുത്തി തുടങ്ങിയ ചിത്രമാണ് മീനാക്ഷി. ഒരു വനിതയെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.


വളരെ ശക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചർച്ച ചെയ്ത വിഷയം പ്രേക്ഷകരിയിലേക്ക് നല്ല രീതിയിൽ എത്തിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ പല രീതിയിലും പോരായ്മകൾ അനുഭവപ്പെട്ടിരുന്നു. എന്തിരുന്നാലും ഒരു സ്ട്രോങ്ങ് മെസ്സേജ് കൊടുക്കുന്ന ചിത്രം ലിംഗ വ്യത്യാസമില്ലാതെ കാണേണ്ട ഒരു ചിത്രം തന്നെയാണ്.





No comments:

Post a Comment

Latest

Get out (2017)