പുതിയൊരു സംഭവം വനത്തിനുള്ളിൽ കണ്ടുപിടിക്കുന്നു. ഇതിനെ നിരീക്ഷിക്കാൻ നാലു പേരെ അയക്കുന്നു. വനം അതിമനോഹരമാണ്. അതുകൊണ്ടുതന്നെ അവിടെ നിന്ന് അവർ തിരിച്ചുവരുന്നില്ല..! മൊബൈൽ നെറ്റ്‌വർക്ക് ആ സ്ഥലത്ത് ലഭ്യമല്ല. ചുരുക്കി പറഞ്ഞാൽ പോയവർക്ക് എന്ത് സംഭവിച്ചു എന്നുപോലും ആർക്കും അറിയില്ല. ഇത് അന്വേഷിക്കാനായി മറ്റൊരാൾ പോകുന്നതാണ് കഥ..!
കഥ കേൾക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന ഫീൽ എന്താണെന്ന് അറിയില്ല. പക്ഷേ കാണുമ്പോൾ വളരെ വ്യത്യസ്തമായി അനുഭവപ്പെടും എന്നാണ് എനിക്ക് തോന്നുന്നത്. പ്രധാനമായും സംവിധാനം, ബിജിഎം, എഡിറ്റിംഗ് തുടങ്ങി എല്ലാ മേഖലയിലും നല്ല കഴിവുള്ള കലാകാരന്മാർ. എടുത്തുപറയേണ്ടത് കഥാപാത്രങ്ങളുടെ പ്രകടനമാണ്..! ആ കാടിനെ മനോഹരമായി പകർത്തിയ ക്യാമറയെയും അഭിനന്ദിക്കാതെ വയ്യ..!
സയൻസ് ഫിക്ഷൻ , ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വസൂലാണ് ഈ ചിത്രം..!
കണ്ടു നോക്കുന്നതിന് യാതൊരു തെറ്റുമില്ല..
4/5 RGP Diaries
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
super work...
ReplyDelete