കഴിഞ്ഞ ആഴ്ചത്തെ മികച്ച ഷോർട്ട് സിനിമകൾ..!
Story
1) The Golden Bougainvillea
അമ്മയും മകളും മാത്രം അടങ്ങുന്ന ഒരു കുടുംബം...! മകൾക്ക് അച്ഛനില്ല..! ഈ സമയം ആ വീടിൻറെ മുകളിൽ താമസം മാറി വരുന്ന മാഷ്..! പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം നമ്മളോട് പങ്കുവെക്കുന്നത്.. മനോഹരമായ ഒരു പ്രണയത്തെ ചൂണ്ടിക്കാണിച്ച The Golden Bougainvillea
2) Arrack
പതിവുപോലെ ജോലി കഴിഞ്ഞ് രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങാം എന്ന് കരുതി വരുന്ന ഗൃഹനാഥന് മനസ്സിലാകുന്നു തൻറെ കയ്യിൽ ഒരു തുള്ളി മദ്യം ഇല്ല..! അങ്ങനെ മദ്യം വാങ്ങാൻ പോകുന്നു. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്..
3) Kurukk
കാമുകനും കാമുകിയും ബൈക്കിൽ യാത്ര തിരിക്കുന്നു. മനോഹരമായ ഒരു സ്ഥലത്ത് എത്തുമ്പോൾ ബൈക്ക് നിർത്തി അവർ കുശലം പറഞ്ഞിരിക്കുന്നു. ഈ സമയം അവർ പ്രതീക്ഷിക്കാത്ത രണ്ടുപേർ അവരുടെ മുൻപിലേക്ക് കടന്നു വരുന്നു.
4) Green House Effect
ഇൻസ്റ്റഗ്രാം ഒരാളുടെ വീഡിയോ വൈറലാകുന്നു..! അത് ചിലരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു.. ശേഷം നടക്കുന്ന കഥയാണ് ചിത്രം വിവരിക്കുന്നത്..
നിങ്ങളുടെ ഷോർട്ട് ഫിലിം ഇതുപോലെ റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
.
No comments:
Post a Comment