ഒരു സിനിമ വിജയിക്കുന്നത് എപ്പോഴാണ്..? നല്ല കഥകൾ ഉണ്ടാകുമ്പോഴാണോ...?
ആയിരിക്കും അല്ലേ? എന്നാൽ നല്ല ഒരു കഥയെ പ്രേക്ഷകർക്ക് മനസ്സിലാകാതെ വന്നാലോ..? ഇവിടെ നിങ്ങളുടെ സിനിമ ആസ്വാദനത്തെ ബാധിക്കുന്ന ഒരു കാര്യവും ഞാൻ ഈ പോസ്റ്റിലൂടെ പറയുന്നില്ല..! എൻറെ വ്യക്തിപരമായിട്ടുള്ള അഭിപ്രായങ്ങൾ മാത്രമാണ് ഞാൻ ഇവിടെ പറയുന്നത്. ചിത്രം കണ്ടു വിലയിരുത്തുക.
അമ്പലമുറ്റത്ത് പതിവില്ലാതെ ഒരു സ്വാമി വന്നിരിക്കുന്നു..! അയാളെ ആരും കണ്ടിട്ടില്ല..! ആ സമയം തന്നെ വിഗ്രഹം മോഷണം പോകുന്നു..! സംശയം സ്വാമിയിലേക്ക്..! അയാളെ കോടതിയിൽ ഹാജരാക്കുന്നു..!
എബ്രിഡ് ഷൈൻ തൻറെ കുറച്ച് സിനിമകൾ എടുത്തു നോക്കുമ്പോൾ എല്ലാം പരീക്ഷണ ചിത്രങ്ങളാണ്..! അതിൽ ഏറ്റവും വലിയ വിജയം ആക്ഷൻ ഹീറോ ബിജു. 1983 മികച്ച പുതുമുഖ സംവിധായകനുള്ള കേരള ഫിലിം അവാർഡ് വരെ നേടിക്കൊടുത്തു..! അയാളിൽ നിന്ന് വീണ്ടും ഒരു എക്സ്പിരിമെൻറ് ചിത്രം.. അതാണ് മഹാവീര്യർ..!
ഒരു മണിക്കൂർ ഒരുപാട് ചിരിപ്പിച്ച ആദ്യ പകുതി. നിവിൻ പോളിയുടെ പ്രകടനം ആദ്യപകുതിയിൽ ഒരുപാട് ഇഷ്ടപ്പെട്ടു. മലയാളത്തിൽ കോമഡി പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്ന വളരെ ചുരുക്കം പേരെ ഉള്ളൂ. അതിൽ നിവിൻ പോളി ഉണ്ടാകുമെന്ന് വീണ്ടും തെളിയിച്ചു. കഥ പറഞ്ഞ രീതിയും നർമ്മം നിറഞ്ഞ മുഹൂർത്തങ്ങളും കൊണ്ട് മികച്ചു നിൽക്കുന്നുണ്ട് ആദ്യപകുതി..! ഇൻറർവെൽ ഒരുപാട് ഇഷ്ടപ്പെട്ടു.
രണ്ടാം പകുതി പക്കാ ഫാൻറസി ആണ്. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കഥകൾ ആയിരിക്കും ഫാന്റസി ആയി പൊതുവേ പറയാറുള്ളത്...! അറിയാമല്ലോ ? നമ്മളെ ഞെട്ടിക്കുന്ന കണ്ണുകൊണ്ട് കാണാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും രണ്ടാം പകുതി നമുക്ക് സമ്മാനിക്കുന്നുണ്ട്..!
സിനിമയുടെ പ്രധാന ആകർഷണം കാസ്റ്റിംഗ് തന്നെയായി തോന്നി.. നിവിൻ പോളി, സിദ്ദീഖ്, ലാൽ, ആസിഫ് അലി എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ആസിഫ് അലി ആ ഒരു കോസ്റ്റ്യൂമിൽ കിടിലൻ ആയിരുന്നു.. രണ്ട് ഗാനങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. രണ്ടാം ഗാനം മികച്ചു നിന്നു.. വിഎസ് നല്ല രീതിയിൽ ചെയ്തുവെച്ചിട്ടുണ്ട്..
പ്രധാന പോരായ്മ രണ്ടാം പകുതിയിലെ ലാഗാണ്..! കമ്പ്ലീറ്റ്ലി ലാഗ് അല്ല. ഗ്രാഫ് താഴ്ന്നു കൂടിയും ആണ് പോകുന്നത്..! രണ്ടാമത്തെ പ്രശ്നം അതൊരു വലിയ പ്രശ്നമല്ല എന്നാൽ കൂടിയും സ്റ്റോറി ടെല്ലിങ്. ഒരുപാട് ചോദ്യങ്ങൾ ചോദിച്ച ശേഷമാണ് ചിത്രം അവസാനിക്കുന്നത്.
വളരെ ചലഞ്ചിംഗ് ആണ് സിനിമ. കണ്ട മാത്രയിൽ എല്ലാം മനസ്സിലാകണമെന്നില്ല..! പാരലൽ യൂണിവേഴ്സ് അല്ലെങ്കിൽ ടൈം ട്രാവൽ എന്നിങ്ങനെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്..! കൂടുതൽ ഡീറ്റെയിൽലേക്ക് ഞാൻ പോകുന്നില്ല.
മലയാള സിനിമയുടെ പുതിയ സാധ്യതകളെ തുറന്നുകാണിക്കാൻ ശ്രമിച്ചിട്ടുണ്ട് സിനിമ. തീർച്ചയായും സിനിമയ്ക്ക് പിന്നാലെ വിവാദങ്ങളും പൊട്ടിമുളയ്ക്കും..! അതിനുള്ളതെല്ലാം ചിത്രം ചെയ്തു വച്ചിട്ടുണ്ട്..!
ചിത്രം കാണണമോ ?
പുതിയ ആശയങ്ങളും പുതിയ സംഭവങ്ങളും കാണാൻ താല്പര്യം ഉള്ള ഒരാളാണെങ്കിൽ നല്ല ഒരു തിയേറ്റർ എക്സ്പീരിയൻസ് തന്നെയാണ് മഹാവീര്യർ സമ്മാനിക്കുന്നത്. എല്ലാവർക്കും പറ്റിയ ഒരു ചായ ആയി എനിക്ക് തോന്നിയില്ല. നിങ്ങൾ തന്നെ കണ്ടു വിലയിരുത്തുക.
3.25/5 RGP DIARIES
നിങ്ങളുടെ ഷോർട്ട് ഫിലിം റിവ്യൂ ചെയ്യനോ അല്ലെങ്കിൽ ഞങ്ങളുടെ ചാനലിലൂടെ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനോ ബന്ധപ്പെടുക.
No comments:
Post a Comment