Tuesday, January 4, 2022

The Zookeeper's Wife (2017) ENGLISH

 The Zookeeper's Wife

2017 ‧ War/Drama ‧ 2h 7m


ചോരക്കളി സിനിമകളെല്ലാം കണ്ടത് മൈൻഡ് വല്ലാതെ ടെൻഷനായി ഇരിക്കുമ്പോ ഒരു ഫീൽ ഗുഡ് സിനിമ കാണണമെന്ന് തീരുമാനവുമായി ഞാൻ എത്തിപ്പെട്ടത് 2017ൽ പുറത്തിറങ്ങിയ സൂ കിപേഴ്സ് വൈഫ് എന്ന ചിത്രത്തിലേക്കാണ്..! ചിത്രത്തിൻറെ പോസ്റ്ററും പേരും ഫീൽഗുഡ് സിനിമയെ വാരിപ്പുണരുന്നതിനുമപ്പുറം ആയിരുന്നു.. അതുകൊണ്ടുതന്നെ മറ്റൊന്നും ചിന്തിക്കാതെ ഞാൻ ഇരുന്നു കണ്ടു..!!!


ആദ്യത്തെ 10 മിനിറ്റ് വളരെ മനോഹരമായിരുന്നു..! ഞാൻ പ്രതീക്ഷിച്ച പോലെ കാഴ്ചബംഗ്ലാവിലെ കുരങ്ങനും ആനയും മയിലും ഒട്ടകവും എല്ലാംകൊണ്ടും കളർഫുൾ ആയ ഒരു ട്രീറ്റ്മെൻറ്..!! ആ സമയം ഞാൻ എന്നെ തന്നെ ഒന്ന് അഭിനന്ദിച്ചു.. മൂഡ് ക്ലിയർ ചെയ്യാൻ എടുത്ത ചോയ്സ് എന്താണെങ്കിലും പാളി പോയില്ല..! പക്ഷേ അടുത്ത നിമിഷം കാഴ്ച ബംഗ്ലാവിൽ ബോംബ് വീഴുന്നതാണ് കാണുന്നത്..! കണ്ണ് ഇമ വെട്ടാതെ ഞാൻ ആ കാഴ്ച നോക്കിയിരുന്നു..! പക്ഷേ അതിനുശേഷം കാണുന്നത് അതിനേക്കാൾ ഭയാനകവും ദയനീയമായ കാഴ്ചകളാണ്..


രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്.. കൂടുതലൊന്നും പറയുന്നില്ല അനുഭവിച്ച് തന്നെ അറിയുക...!


മേലെ പറഞ്ഞ പോലെ ഒരിക്കലും കാണേണ്ട ഒരു മൂഡിൽ അല്ലായിരുന്നു സിനിമ കണ്ടത്, എന്നിട്ടും സിനിമ എനിക്ക് തൃപ്തി നൽകി..! പക്ഷേ ആ തൃപ്തിക്ക് സന്തോഷത്തിൻറെ രുചി അല്ലായിരുന്നു ഉണ്ടായിരുന്നത്.. നേരെമറിച്ച് നിസ്സഹായ അവസ്ഥയുടെ ഭീതിയുടെ ചോരയുടെ എങ്ങനെ വിവരിക്കണം എന്ന് എനിക്കറിയില്ല..!!! 


ഈ ചിത്രത്തെ കുറിച്ച് ആരും അധികം പറഞ്ഞു കേട്ടിട്ടില്ല..! ഞാൻ തന്നെ We Bought A Zoo എന്ന സിനിമയാണെന്ന് കരുതി തെറ്റിദ്ധരിച്ച് കണ്ടതാണ് . പക്ഷേ ധൈര്യമായി കാണാവുന്ന ഒരു മസ്റ്റ് വാച്ച് ചിത്രം തന്നെയാണ് സൂ കിപ്പേർസ് വൈഫ്.


എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല... പക്ഷേ സിനിമ സ്നേഹികൾ മിസ്സ് ചെയ്യരുത്..! 


സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവായി തോന്നിയത് സിനിമയുടെ തുടക്കത്തിൽ തന്നെ based on a true story എന്നെഴുതി കാണിച്ചതാണ്...! അത് അവസാനം ആണെങ്കിൽ കിട്ടുന്ന എഫ്ഫക്റ്റ് വേറെ ലെവലാവും..! കാണേണ്ട സിനിമയാണ്, നിങ്ങളെ നിരാശപ്പെടുത്തും എന്ന് തോന്നുന്നില്ല..


ഈ യുദ്ധത്തെ ആസ്പദമാക്കി ഒരുപാട് സിനിമകൾ ഇതിനകം ഇറങ്ങിയിട്ടുണ്ട്.. സേവിങ് പ്രൈവറ്റ് റയാൻ, പിയാനിസ്റ്റ്, 1917, എക്സോ റിഡ്ജ് എന്നീ സിനിമകൾ എനിക്ക് ഒരിക്കലും മറക്കാനാവാത്ത ചലച്ചിത്രം അനുഭവമാണ് സമ്മാനിച്ചത്..! ആ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി..! സൂ കിപ്പേഴ്സ് വൈഫ്..! പക്ഷേ മേലെ പറഞ്ഞ സിനിമകളിൽ അവസാനത്തെ സ്ഥാനം മാത്രമേ ഈ ചിത്രത്തിന് ഞാൻ നൽകുകയുള്ളൂ..!


RGP VIEW 4/5


7/10 IMDb

64% Rotten Tomatoes

57% Metacritic

88% liked this film Google users

No comments:

Post a Comment

Latest

Get out (2017)