Monday, January 3, 2022

Minority Report (2002) ENGLISH

 

Minority Report (2002)

 

‧ Sci-fi/Action ‧ 2h 25m


ഭാവിയിൽ ഉള്ള കഥയാണ് മൈനോറിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നത്. അമേരിക്കയിലെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടി ഭാവി പ്രവചിക്കുന്ന ടെക്നോളജി കണ്ടുപിടിക്കുന്നു. എങ്ങനെയെന്നല്ലേ ? 


ഒരാൾ ഒരു കുറ്റകൃത്യം ചെയ്യാൻ പോകുന്നുണ്ട് എന്ന് ഈ ടെക്നോളജി മുഖേന അധികൃതർക്ക് അറിയാൻ സാധിക്കും.. ആ കുറ്റകൃത്യം തടയാൻ വേണ്ടി ഒരു പ്രത്യേകതരം സ്കോഡിനെ ഏർപ്പെടുത്തിയിട്ടുണ്ട്.. ഈ സ്കോഡ് ആ കുറ്റകൃത്യം തടയുകയും കുറ്റകൃത്യം ചെയ്യാൻ പോകുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്യും..! അങ്ങനെ അമേരിക്കയ്ക്ക് 90% കുറ്റകൃത്യങ്ങൾ തടയാൻ സാധിച്ചു..! ഈ കണ്ടുപിടുത്തം വലിയ വിജയമായി..!


ഈ സ്കോഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആണ് ടോം ക്രൂസ് വേഷമിടുന്നത്..! പക്ഷേ, താൻ മനസ്സാ വാചാ അറിയാത്ത ഒരു കൊലപാതകം ടെക്നോളജി പുറത്തുവിടുന്നു..! അത് നായകൻ ടോം ക്രൂസ് ഒരാളെ കൊല്ലുന്നത് ആയിരുന്നു..! അവിടെ മുതലാണ് കഥ ആരംഭിക്കുന്നത്..!!


സ്റ്റീഫൻ സ്പിൽബർഗ്, എന്നെ ഇത്ര കാലമായി നിരാശപ്പെടുത്താത്ത ഒരു സംവിധായകൻ..! അത്ഭുത മനുഷ്യൻ എന്ന് തന്നെ നിഷ്പ്രയാസം പറയാം..! ചിത്രത്തിലെ സംവിധാനം തന്നെയാണ് ഏറ്റവും വലിയ പ്ലസ് പോയിൻറ്..!


ഭാവിയുടെ കഥ ചർച്ച ചെയ്യുന്ന സിനിമകൾ ഒരുപാട് കണ്ടതാണ്..! പക്ഷേ 2002ൽ ഇറങ്ങിയ ഈ സിനിമയുടെ പ്രത്യേകത നമ്മുടെ ലോകത്ത് ഇന്ന് നിലവിലുള്ള പല ടെക്നോളജികൾ നമുക്ക് ഈ സിനിമയിലൂടെ കാണാൻ സാധിക്കും..! മറ്റു പല സിനിമകളും ഭാവി പ്രവചിക്കുന്ന കാര്യത്തിൽ പരാജയമായി അനുഭവപ്പെട്ടിട്ടുണ്ട്..!


VFX, ബാഗ്രൗണ്ട് മ്യൂസിക്, തിരക്കഥ, എഡിറ്റിംഗ് എല്ലാം വളരെ മികച്ചതായി അനുഭവപ്പെട്ടു..! ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏരിയ PREDICT ചെയ്യാൻ സാധിച്ചു. അതു മാത്രമേ ഒരു കുറവായി അനുഭവപ്പെട്ടു ഉള്ളൂ.. അതല്ലാതെ സ്പൂൺ ഫീഡിംഗ് പോലെ അനുഭവപ്പെട്ടു..! പക്ഷേ അത് എല്ലാവർക്കും ആസ്വാദനത്തെ ബാധിക്കും എന്ന് തോന്നുന്നില്ല..! എല്ലാവരുടെയും ചിന്ത വ്യത്യസ്തം ആണല്ലോ..!


20 വർഷങ്ങൾക്കു മുമ്പുള്ള ഒരു സിനിമ കാണുന്ന പ്രതീതി അല്ല ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.. ഇപ്പോഴും സംഭവം ഫ്രഷ് ആണ്..! ഒരു സിനിമ സ്നേഹി ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു അനുഭവം മൈനോറിറ്റി റിപ്പോർട്ട് സമ്മാനിക്കുന്നത്..! ധൈര്യമായി കാണാം..! സമയം ഒരിക്കലും നഷ്ടമാകില്ല..!


4.25/5 RGP VIEW 


7.6/10 - IMDb

90% - Rotten Tomatoes

80% - Metacritic

86% liked this film Google users

No comments:

Post a Comment

Latest

Get out (2017)