Wednesday, January 5, 2022

Little Miss Sunshine (2006) ENGLISH


 Little Miss Sunshine

CBFC: U/A2006 ‧ Drama/Comedy-drama ‧ 1h 42m


ചില സിനിമകൾ ഒരു പ്രത്യേകതയുണ്ട്. ഒരേ ഗ്രാഫിൽ പോയി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു സീൻ കയറിവരും..! ആ രംഗം സിനിമയുടെ ഗതി തന്നെ മാറ്റി മറക്കും..! അത് ഒരു അപൂർവ്വ കാഴ്ചയാണ്..! എല്ലാ സിനിമകൾക്കും അതിനു സാധിക്കണമെന്നില്ല..! പക്ഷേ ലിറ്റിൽ മിസ്സ് സൺഷൈൻ ആ ഗണത്തിൽ പെടുന്ന ചിത്രമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്..! ആ ഒരു ജംബ് ചിത്രത്തിൻറെ ഗതി തന്നെ മാറ്റി മറിച്ചു..!


നമ്മുടെ പലരുടെയും ജീവിതവുമായി വളരെയധികം സാദൃശ്യമുള്ള ഒരു കുടുംബത്തിലേക്ക് ചിത്രം കൂട്ടിക്കൊണ്ടുപോകുന്നത്..! സ്വാർത്ഥരായ ഒരു കുടുംബം..! സ്വന്തം കാര്യങ്ങളിൽ മുഴുകി വീട്ടിലെ പല ആളുകളെയും ശ്രദ്ധിക്കാൻ പറ്റാത്ത രീതിയിൽ മുന്നോട്ടു പോകുന്ന കുടുംബം..! പെട്ടെന്നൊരു ദിവസം കുടുംബത്തിലെ എല്ലാവർക്കും ഒരു യാത്ര പോകേണ്ടി വരുന്നു .! പക്ഷേ യാത്രയോ ..!?, അവരുടെ ജീവിത സാഹചര്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഒരു സമയത്ത്.. അപ്പോൾ ഒരു യാത്ര പോയാൽ എങ്ങനെ ഉണ്ടാകും..? പിന്നീട് നടക്കുന്ന രസകരമായ കാര്യങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്..


രസകരം മാത്രമല്ല കേട്ടോ.., കൂടെ ചിത്രം നമ്മളെ നൊമ്പരപ്പെടുത്തുന്നു..നർമ്മത്തിൽ ചാലിച്ച് കൊണ്ടുള്ള ഒരു റോഡ് മൂവി..! അങ്ങനെ ചിത്രത്തെ വിശേഷിപ്പിക്കാം..!




ക്യാമറയുടെ പിന്നിലും മുൻപിലും ഒരുപോലെ മികവ് പുലർത്തിയ ഒരു ടീം. അതുകൊണ്ടുതന്നെ ഓരോന്നിനെയും എടുത്തു പറയുന്നില്ല. എല്ലാം മികച്ചതായി അനുഭവപ്പെട്ടു..! ഈ സിനിമയ്ക്ക് ആ വർഷം രണ്ട് ഓസ്കാർ അവാർഡുകൾ കൂടി കിട്ടിയിട്ടുണ്ട്..! മികച്ച സഹ നടനും തിരക്കഥയ്ക്കും..! തിരക്കഥയുടെ കാര്യം എടുത്തു പറയണം..! കാരണം സിനിമയിൽ ഒരുപാട് കിടിലൻ മോട്ടിവേറ്റ് ഡയലോഗുകൾ ഉണ്ട്..! ഒരുപാട് ഇൻസ്പെയർ ആണത്..! സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവായി എനിക്ക് അനുഭവപ്പെട്ടത് മുകളിൽ പറഞ്ഞ ആ രംഗമാണ്..? അത് ഇവിടെ പറയുന്നില്ല..! കാരണം അത് കണ്ട് തന്നെ അനുഭവിക്കുക.. പക്ഷേ ഈയടുത്ത് ഏറ്റവും കൂടുതൽ ചിരിച്ച ഒരു സിനിമാരംഗം അതാണ്..!


ചിത്രം കാണണോ വേണ്ടയോ ? 

എന്താ സംശയം, ഫീൽ ഗുഡ് അല്ലെങ്കിൽ ട്രാവൽ, കോമഡി സിനിമകൾ കാണാനുള്ള മൈൻഡ് സെറ്റ് ആണെങ്കിൽ ധൈര്യമായി കാണാം..! നമ്മളും അവരുടെ യാത്രയിൽ ഒരു ഭാഗമാകും എന്ന കാര്യം തീർച്ചയാണ്..!


4/5 RGP VIEW


7.8/10 IMDb

91% Rotten Tomatoes

4.3/5 Vudu

91% liked this film Google users

No comments:

Post a Comment

Latest

Get out (2017)