Monday, June 14, 2021

Kara (2021) MALAYALAM

 

Mini Movie: Kara

Director: Abdul Larish K M 


 നാട്ടിലെ പ്രധാനപ്പെട്ട ഗുണ്ടാ..! നല്ല ചട്ടമ്പി തരവും ആളുകളുടെ പേടി സ്വപ്നവുമാണ് അയാൾ..! അയാൾ ഒരു കോഴി വാങ്ങി വീട്ടിലേക്ക് വരുന്നതാണ് കഥ..!

സത്യത്തിൽ ഇങ്ങനെ കഥ പറയാൻ എനിക്ക് നല്ല സങ്കടം ഉണ്ട്. കാരണം കൂടുതലായി എന്തെങ്കിലും പറഞ്ഞാൽ ഞാൻ പ്രേക്ഷകരോട് ചെയ്യുന്ന വലിയ ചത്തിയായി പോകും..! കണ്ട് അനുഭവിക്കേണ്ട ഒന്നുതന്നെയാണ് കറ എന്ന മിനി മൂവി.

സിനിമയുടെ കേന്ദ്ര കഥാപാത്രം കൂട്ടിക്കൽ ജയചന്ദ്രൻ..! അദ്ദേഹത്തിൻറെ മറ്റൊരു മുഖം കറയിൽ വ്യക്തമായി കാണാം.. ആ കിടിലൻ മുഖം നിങ്ങൾ കണ്ടറിയൂ..! സംവിധാനം, പശ്ചാത്തലസംഗീതം, എഡിറ്റിംഗ്, ക്യാമറ തുടങ്ങി ഒരുവിധം എല്ലാ മേഖലയിലും മികച്ച കലാകാരന്മാർ. അഭിമാനം തോന്നുന്ന നിമിഷമാണിത്..., കാരണം, മലയാള സിനിമയുടെ ഭാവി സുരക്ഷിതമാണ്.. പരിമിതികളിൽ നിന്ന് കൊണ്ട് ഇത്ര മികച്ച വർക്കുകൾ ചെയ്യുന്നവർക്ക് നല്ല ഒരു സിനിമ ചെയ്യാൻ എന്താണ് ബുദ്ധിമുട്ട്..! അവർ മുന്നോട്ടു വരുക തന്നെ ചെയ്യും..! ഉറപ്പാണ്..! നമ്മുക്ക് കാത്തിരിക്കാം..

അധിക ഷോർട്ട് സിനിമകൾ ഒന്നും ഞാൻ കണ്ടിട്ടില്ല..! പക്ഷേ അഞ്ചു വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച ഷോർട്ട് ഫിലിമുകളിൽ ഇടംപിടിച്ച ചിത്രമാണിത്..! ഞാൻ ഈ ബ്ലോഗിൽ അധികം ഷോർട്ട് സിനിമകളുടെ റിവ്യൂ ചെയ്യാറുമില്ല. പക്ഷേ, ഇത് ഞാൻ ചെയ്യുന്നതിനു കാരണം "കറ"അത് അർഹിക്കുന്നു..! സിനിമയുടെ തുടക്കത്തിൽ പറയുന്നതുപോലെ കറ പരക്കട്ടെ..!

അവിടെയും ഇവിടെയുമായി ചെറിയ പോരായ്മകൾ നമുക്ക് ചിത്രത്തിൽ കാണാൻ സാധിക്കും..! പക്ഷേ നെഗറ്റീവ് നേക്കാൾ  ഭൂരിഭാഗവും ചിത്രത്തിൻറെ അവതരണം സിനിമയെ കവച്ച് വയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എടുത്തു പറയുന്നില്ല..!

ഷോർട്ട് സിനിമകളിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ കാണാൻ കഴിയുന്നത് അത്യപൂർവമാണ്. കാരണം, പലപ്പോഴും സിനിമ പഠന പുസ്തകങ്ങൾ ആവുന്നതാണ് പതിവ്... ഒറ്റവാക്കിൽ വാക്കിൽ പറഞ്ഞ് ഞാൻ അവസാനിപ്പിക്കാം...!

"One of the best Making Short Movie in 2k21" 

🌟🌟🌟🌟 Very Good 🌟🌟🌟🌟

Team "KARA" Salute 🔥


Link: https://youtu.be/A5FifqLs5ig


Nb: 23 മിനിറ്റ് മാറ്റി വെക്കൂ... മുതലാണ്.. 🔥

No comments:

Post a Comment

Latest

Get out (2017)