Sunday, May 9, 2021

214. Servant (2019-) ENGLISH

RGP VIEW 214
Servant (2019– )
TV Series | TV-MA | 30 min | Drama, Horror, Mystery

ഇംഗ്ലീഷുകാരെ കൊണ്ട് തോറ്റു.. ഒരു വയസ്സുള്ള ആ കുഞ്ഞിനെ പ്രേതം ആക്കാൻ പോകുകയാണോ ? അല്ല ഇവരെ പറയാൻ പറ്റില്ല..!

പ്രശസ്തരായ ദമ്പതികൾ. ഭർത്താവ് ഒരു ഫെയ്മസ് പാചകക്കാരനാണ്. ഭാര്യ ന്യൂസ് അവതാരകയും. ആറ്റുനോറ്റ് അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു. "ജെറിക്കോ". അവനെ കിട്ടിയതു മുതൽ അവർ ഒരുപാട് സന്തോഷത്തിലായി. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

പതിമൂന്നാം മാസം കുഞ്ഞ് മരണപ്പെടുന്നു. മകൻറെ മരണത്തിൽ ഭാര്യ മാനസികമായി ഒരുപാട് തകർന്നു. തൻറെ ഭാര്യയെ രക്ഷിക്കാൻ വേണ്ടി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒറ്റ നോട്ടത്തിൽ കണ്ടാൽ പിഞ്ചുകുഞ്ഞ് എന്ന് തോന്നുന്ന ഒരു പാവയെ ഭർത്താവ് ഭാര്യക്ക് നൽകി. പാവ വന്നതോടെ ഭാര്യ സുഖം പ്രാപിക്കാൻ തുടങ്ങി. ജീവിതം പതുക്കെ പതുക്കെ പഴയ രീതിയിലേക്ക്.

ഭാര്യയുടെ കാര്യങ്ങൾ എല്ലാം ഒക്കെയാണ്. പക്ഷേ കുഞ്ഞു മരണപ്പെട്ടു എന്നുമാത്രം അവൾക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യം. പാവയെ കുഞ്ഞായി തന്നെ ഭാര്യ കണ്ടു. വീണ്ടും ന്യൂസ് റിപ്പോർട്ടർ ആയി ജോലിക്ക് പോകാൻ അവർ തയ്യാറെടുത്തു. കുഞ്ഞിനെ നോക്കാൻ ഒരു സർവെൻ്റിനെ നിയമിച്ചു. ഒരു കളിപ്പാവ ആണ് കുഞ്ഞു എന്ന് ഓർക്കണം.

പക്ഷേ സർവെൻറ് എത്തിയതു മുതൽ കാര്യങ്ങളൊന്നും പഴയപടി അല്ലായിരുന്നു. കാരണം, സർവെൻറ് എത്തിയ അടുത്ത ദിവസം മുതൽ തൊട്ടിലിൽ കിടക്കുന്ന പാവ കരയാൻ തുടങ്ങി. അതിനു ജീവൻ വെക്കാൻ തുടങ്ങി...!

കഥയുടെ തുടക്കം മാത്രമേ ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളൂ. നിഗൂഢതയും ഭീതിയും ആകാംക്ഷയും എല്ലാം കൂടി കലർന്ന മൂന്ന് സീസൺ ഉള്ള, ഇന്ത്യൻ വംശജൻ (കേരളം) നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത ഹൊറർ സ്ലോ പെയ്സ് ത്രില്ലറാണ് സർവെൻറ്.

ശ്യാമളേട്ടൻ ചെയ്യുന്ന സിനിമകൾക്ക് പൊതുവേ സൂപ്പർ നാച്ചുറൽ സ്വഭാവം കൂടുതലാണ്. പതിവുപോലെ ഈ സീരീസിലും അത് നന്നായി കാണാം.

മൂന്നു സീസണുകൾ ഉണ്ടെങ്കിലും ഞാൻ ഒരു സീസൺ മാത്രമേ കണ്ടിട്ടുള്ളൂ. 10 എപ്പിസോഡുകൾ. പഴകുന്തോറും വീരം വെക്കുന്ന വീഞ്ഞുപോലെ ഓരോ എപ്പിസോഡ് കഴിയുമ്പോൾ നിഗൂഢതയെ ഭീതിയും കൂടിക്കൂടി വന്നു. ഓരോ കഥാപാത്രങ്ങളും നിഗൂഢമാണ്. കൂടാതെ കൂടോത്രത്തെ കുറിച്ചും ഈ സീരീസ് സംസാരിക്കുന്നുണ്ട്.

മിസ്റ്ററി ഹൊറർ ഡ്രാമ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. ബാഗ്രൗണ്ട് മ്യൂസിക്, ക്യാമറ, ലൊക്കേഷൻ, കാസ്റ്റിംഗ് തുടങ്ങി എല്ലാത്തിലും നല്ല ഒരു സംവിധായകൻറെ കയ്യൊപ്പ് സാധിക്കുന്നുണ്ട്. കഥ പറഞ്ഞുപോകുന്ന രീതിയും വളരെ മികച്ചതാണ്. കണ്ടു തുടങ്ങുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾ ഒന്നാം സീസൺ അവസാനിക്കുമ്പോഴും അതിനേക്കാൾ കൂടുതൽ തീവ്രമാകുന്ന അവസ്ഥ അടുത്ത സീസണിലേക്ക് പ്രേക്ഷകരെ എത്തിക്കുമെന്ന് സംശയമില്ല.

ഇവർ ഒന്നും വെളിപ്പെടുത്തുന്നില്ല. അതിനുപകരം, കഥ കൂടുതൽ സ്ട്രോങ്ങ് ആക്കുകയാണ്. കഥയിൽ കോട്ടം തട്ടാത്ത രീതിയിൽ നമ്മുടെ ഉള്ളിലെ ഭീതിയും ത്രില്ലിംഗ് സ്വഭാവവും പതിയെ പതിയെ കൂട്ടുന്നു. അതു കൊണ്ടു തന്നെ ഒരു മികച്ച അനുഭവം തന്നെയാണ് ഈ സീരീസ് എനിക്ക് സമ്മാനിച്ചത്.

ചില എപ്പിസോഡുകൾ ചെറിയ രീതി ലാഗ് സമ്മാനിക്കുന്നുണ്ട് അതാണ് പോരായ്മയായി തോന്നിയത്.  

മേക്കിങ് പുതുമയുള്ളതാണ്. അതു കൊണ്ടു തന്നെ കഥയുടെ കാര്യം അത്ര പ്രസക്തിയില്ല. നല്ല രീതിയിൽ എൻഗേജ് ചെയ്യുന്ന ഒരു ഹൊറർ സീരീസ് തന്നെയാണ് സർവെൻറ്. 2 ഉം 3 ഉം സീസണുകൾ കണ്ടില്ലെങ്കിലും ഒന്നാം സീസണിൽ ഞാൻ തൃപ്തനാണ്. മിസ്റ്ററി ത്രില്ലർ താല്പര്യമുള്ളവർക്ക് ധൈര്യമായി കാണാവുന്നതാണ്. പ്രേത സിനിമ ഒന്നുമല്ല, പേടിക്കാനൊന്നുമില്ല, പക്ഷേ മനസ്സിൽ മൊത്തം ഭയമായിരിക്കും. അതാണ് നൈറ്റ് ശ്യാമളൻ നമുക്കു മുമ്പിൽ അവതരിപ്പിക്കുന്ന സർവെൻറ്.

RGP VIEW 3.75/5
7.5/10 IMDb
85% Rotten Tomatoes
86% liked this TV show Google users

No comments:

Post a Comment

Latest

Get out (2017)