സത്യത്തിൽ ആയിരത്തിൽ ഒരുവൻ എന്നെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയില്ല..! പക്ഷേ ഈ സീൻ.. ഞെട്ടിച്ചു..! അതും 11 വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ ഇങ്ങനെ ഒരു സീൻ വരും എന്ന് ഒരിക്കൽ പോലും കരുതിയില്ല..! അതാണ് ഞെട്ടാൻ ഉണ്ടായ പ്രധാന കാരണം..! 18+ കണ്ടൻറ് കാരണം ഹിറ്റായ ഒരു മലയാള സിനിമയുടെ സൂപ്പർ നിറവിലാണ് നമ്മൾ നിൽക്കുന്നത്..! ആ ചിത്രം കാണാത്തതുകൊണ്ട് അതിനെക്കുറിച്ച് പറയാൻ ഞാൻ ആൾ അല്ല..!
പക്ഷേ ഈ 10 സെക്കൻഡ് സീൻ കുലുക്കിയത് എൻറെ താഴെ അല്ല.. നേരെമറിച്ച് എൻറെ നെഞ്ചത്ത് ആണ്.. ഈ ഒരൊറ്റ സീനു കൊണ്ട് സംവിധായകൻ കണക്ട് ചെയ്ത് വിഷയം അത് എത്രയോ വലുതാണ്..!
ചോര കുടിച്ചു വളരുന്ന മകൻ..! ദാരിദ്ര്യത്തിൻ്റെയും വിശപ്പിൻ്റെയും പ്രതീകം..! ഭക്ഷണം ഇല്ലാതെ സ്വന്തം കുഞ്ഞിന് പാലു കൊടുക്കാൻ പറ്റാത്ത അമ്മയുടെ അവസ്ഥ..! എത്രത്തോളം ഭയാനകവും ദയനീയവുമാണിത്. പന്ത്രണ്ടും വർഷങ്ങൾക്കു മുമ്പ് ക്രിയേറ്റ് ചെയ്ത ഈ സീൻ ഇപ്പോഴും അതിൻറെ മൂല്യം കാത്തുസൂക്ഷിക്കുന്നു. സംവിധായകൻറെ ബ്രില്ല്യൻസ് എന്ന് കണക്കാക്കാം എങ്കിലും ഈ കാര്യം ഒരു അന്തസ്സായി പറഞ്ഞു നടക്കാൻ എനിക്ക് സാധിക്കില്ല..! കാരണം, ഈ സീൻ ചർച്ചചെയ്യുന്നത് വിശപ്പാണ്, ദാരിദ്ര്യം ആണ്..!
കേരളത്തിൽ ഇപ്പോൾ പ്രധാന വിഷയം മുല ആണല്ലോ..! അതുകൊണ്ടു തന്നെ പറയട്ടെ,
" പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല.. സ്വന്തം കുഞ്ഞിൻറെ വിശപ്പ് അകറ്റാൻ രക്തം തുപ്പുന്ന മുല നിങ്ങൾക്കുണ്ടെങ്കിൽ, ചേച്ചി..., സുന്ദരിയുടെ ചോര തുപ്പുന്ന മുലയും സൂപ്പറാണ് ആണ്..!"
അനിയൻറെ ഒപ്പം ഇരുന്നാണ് ഈ സീൻ കാണുന്നത്. ഈ സീൻ വന്നപ്പോൾ ഞാൻ ഫോർവേഡ് ചെയ്തില്ല. നേരെമറിച്ച് പ്രായപൂർത്തിയാവാത്ത അനിയനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. നമ്മൾക്കോ ആരും ഒന്നും പറഞ്ഞു തന്നില്ല, പക്ഷേ ഭാവിതലമുറ അങ്ങനെ ആകരുത്. അവർക്ക് മലയും മുലയും തിരിച്ചറിയണം..!
Film: Aayirathil Oruvan (2010)
No comments:
Post a Comment