RGP VIEW 210![]() |
The Final Straw (2020) | Director: Samier ali | Short |
ജീവിതത്തിൽ ഇന്നേവരെ വിരലിലെണ്ണാവുന്ന ഷോർട്ട് സിനിമകൾ മാത്രമേ കാത്തിരുന്നോളൂ.. അതിലൊന്ന് അരുൺ ജി മേനോൻ സംവിധാനം ചെയ്ത ഫാൻറം റീഫ് മറ്റൊന്നും സമീർ അലി സംവിധാനം ചെയ്ത ഫൈനൽ സ്ട്രോ.
ഫാൻറം റീഫ് റിലീസ് ചെയ്തിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഏകദേശം മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫൈനൽ സ്ട്രോ ഇന്ന് നാലു മണിക്ക് റിലീസ് ചെയ്തിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഞാൻ ഈ ഷോർട്ട് സിനിമ ഇത്രയും കാത്തിരുന്നത്..?
ഈ ചോദ്യത്തിന് എനിക്ക് ഒറ്റ ഉത്തരമേയുള്ളൂ.. ഏതു ഒരു സിനിമ പ്രേമിയുടെയും കണ്ണു മഞ്ഞളിക്കുന്ന തരത്തിൽ അത്രയും അവാർഡുകൾ ഈ ഷോർട്ട് സിനിമ വാരി കൂട്ടിയിട്ടുണ്ട്. അവാർഡ് നൽകിയതോ സാക്ഷാൽ ലിജോ ജോസ് പള്ളിശ്ശേരി വരെ. ഇതിനപ്പുറം ഒരു സിനിമ എന്താണ് വേണ്ടത്?
കഥയിലേക്ക് വരാം. ഒരു കോപ്പറേറ്റീവ് കമ്പനിയിൽ വർക്ക് ചെയ്യുന്ന യുവാവിൻറെ കഥയാണ് ഫൈനൽ സ്ട്രോ പറയുന്നത്. അയാൾ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ചചെയ്യുന്നത്.
സ്വാഭാവികമായും ഇതു വായിക്കുന്നവർക്ക് തോന്നാം ? "ഇതെന്ത് ത്രെഡ് ആണ് മോനെ ?"
അങ്ങനെ ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ചിത്രത്തിൻറെ മേക്കിങ് തന്നെയാണ് പ്രധാന ഘടകം. കണ്ടു അനുഭവിക്കേണ്ട ഒരു കുഞ്ഞു സിനിമ തന്നെയാണ് ഫൈനൽ സ്ട്രോ..
Quentin tarantino ടച്ചുള്ള പശ്ചാത്തലസംഗീതം..! വെറും അഞ്ചു മിനിറ്റ് മാത്രമുള്ള ചിത്രത്തിലെ ജീവൻ ഇതുതന്നെയായിരുന്നു. വെറും 3 കഥാപാത്രങ്ങൾ. മൂന്നുപേരും അവരുടെ ജോലി വൃത്തിയായി ചെയ്തു. നായകൻറെ പ്രകടനം പ്രശംസ അർഹിക്കുന്നു..
കൂടാതെ DOP, സംവിധാനം, കട്ട്സ് തുടങ്ങിയവയിൽ ഒരു പ്രൊഫഷണൽ ടച്ച് കാണുന്ന പ്രേക്ഷകന് അനുഭവിക്കാൻ സാധിക്കുന്നുണ്ട്. കഥയെ കുറിച്ച് പറയുകയാണെങ്കിൽ അഞ്ചു മിനിറ്റിൽ വലിയ ഒരു വിഷയം തന്നെയാണ് ഷമീർ അലി നമ്മളോട് സംസാരിക്കുന്നത്.. കണ്ടു വിലയിരുത്തുക..
കാണുന്ന പ്രേക്ഷകന് ബോറടിക്കില്ല എന്ന് ഞാൻ ഉറപ്പു നൽകുന്നു..
Link : https://youtu.be/UNYG15IaXks
RGP VIEW : Very Good
NB: ചിത്രത്തിൻറെ കഥ, ചിലർക്ക് മനസ്സിലാവും ചിലർക്ക് മനസ്സിലാവൂല്ല..
No comments:
Post a Comment