RGP VIEW 209
The Call of the Wild (2020)
PG | 100 min | Adventure, Drama, Family
ബാക്ക്, അവൻ ആള് ഉഷാറാണ് എങ്കിലും കുറച്ച് വികൃതിയുള്ള ഒരു നായയാണ്. സാമാന്യം നല്ല ഉയരവും തടിയും എല്ലാം ഉള്ള ഒരു ഉഗ്രൻ നായ. കഥ നടക്കുന്നത് ഒരുപാട് വർഷങ്ങൾക്ക് മുൻപാണ്. വളരെ പണക്കാരനായ ഒരാളുടെ വീട്ടിൽ ആയിരുന്നു ആദ്യം അവൻറെ താമസം. അവൻറെ കുറുമ്പു കൊണ്ട് വീട്ടുടമസ്ഥൻ രാത്രി വീട്ടിനകത്ത് അവനനെ കിടത്തിയിരുന്നില്ല. ഒരു ദിവസം രാത്രി ബാക്കിനെ കള്ളൻ മോഷ്ടിച്ച് ഒരു പോസ്റ്റുമാന് വിൽക്കുന്നു. പക്ഷേ അവിടെ നിന്നായിരുന്നു അവൻറെ യഥാർത്ഥ യാത്ര തുടങ്ങുന്നത്..
വളരെ മനോഹരമായ ഒരു ചിത്രം. ചിത്രത്തിൻറെ ഏറ്റവും വലിയ സവിശേഷതയായി തോന്നിയത് വിഷ്വൽസ് തന്നെയാണ്. സിനിമ ഓൺ ചെയ്തു കണ്ണടച്ച് സ്ക്രീൻഷോട്ട് ചെയ്താൽ വേറെ കിട്ടുന്ന വിഷ്വൽസ് അന്യായമാണ്. അതിനോടൊപ്പം മനസ്സിനെ നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങളിലൂടെ ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്.
കാര്യമായ പോരായ്മകൾ ഒന്നും ഈ ചിത്രത്തിൽ തോന്നിയില്ല. ജംഗിൾ ബുക്ക് എല്ലാം കണ്ടു വരുന്ന പ്രേക്ഷകൻ ചിലപ്പോൾ വിഎഫ്എക്സ് വലിയ ഒരു പോരായ്മയായി അനുഭവപ്പെട്ടേക്കാം.
ഒരു ഫീൽ ഗുഡ് രീതിയിലാണ് ചിത്രം അവസാനിക്കുന്നത്. ഈ സിനിമ ആദ്യം ഒരു പുസ്തകമായിരുന്നു. പുസ്തകത്തിൽ ഡാർക്ക് മൂഡിലുള്ള കഥയാണെന്ന് ഒരു സുഹൃത്ത് വഴി അറിയാൻ സാധിച്ചു. കുട്ടികൾക്ക് വേണ്ടിയാണ് ഈ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും സുഹൃത്ത് കൂട്ടിച്ചേർക്കുകയുണ്ടായി. എന്തിരുന്നാലും ആ ഒരു പോരായ്മ എനിക്ക് ചിത്രത്തിൽ കാണാൻ സാധിച്ചില്ല. വളരെ നല്ല ഒരു അനുഭവം തന്നെയാണ് സിനിമ എനിക്ക് നൽകിയത്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന ഒരു ചിത്രം.
3.5/5 RGP VIEW
6.8/10
IMDb
61%
Rotten Tomatoes
4/5
Common Sense Media
90% liked this film
Google users
RGP VIEW
209. The Call of the Wild (2020) ENGLISH
No comments:
Post a Comment