Thursday, June 18, 2020

208. Extreme Job (2019) KOREAN

RGP VIEW 208

Extreme Job (2019)
Not Rated   |  111 min   |  Action, Comedy, Crime

ഇനിയും കേസ് വല്ലതും കണ്ടു പിടിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടും എന്ന അവസ്ഥയിൽ ഇരിക്കുന്ന ഒരു പോലീസ് ടീം. അതാ കൃത്യസമയത്ത് ദൈവം കടാക്ഷിച്ചു ഒരു വലിയ കേസ് വീണു കിട്ടി.

 "ഒരു ഹോട്ടലിൻറെ അടുത്ത് മയക്കുമരുന്ന് കച്ചവടം".

 മയക്കുമരുന്ന് തലവനെ പിടിക്കാൻ വേണ്ടി ആ ആളൊഴിഞ്ഞ ഹോട്ടലിൽ ആ പോലീസ് ടീം ഒരു ചായയും കുടിച്ച് കാത്തിരുന്നു. ഒരു ദിവസം മുഴുവൻ കാത്തിരുന്ന പോലീസ് ടീം അടുത്ത ദിവസം അയാൾ വരുമെന്ന് വിവരം അവർക്ക് എങ്ങനെയോ ലഭിച്ചു. 

അടുത്ത ദിവസവും ഈ ഹോട്ടലിൽ തന്നെ ഇരിക്കാം എന്ന് കരുതിയവർ ആ ഞെട്ടിക്കുന്ന സത്യം അറിയുകയാണ് സുഹൃത്തുക്കളെ... അറിയുകയാണ്..! നല്ല രീതിയിൽ ബിസിനസ് നടക്കാത്തതു  കൊണ്ട് ആ ഹോട്ടൽ ഉടമ കട നിർത്തുകയാണ്. കേസന്വേഷണത്തിന് ഭാഗമായി ആ മണ്ടൻമാർക്ക ഹോട്ടൽ വാങ്ങേണ്ടി വരുന്നു. പക്ഷേ കഥ അവിടെ കൊണ്ട് തീർന്നില്ല..

ആളുകളുടെ കണ്ണിൽ പൊടിയിടാൻ അവർ വെറുതെ ഭക്ഷണം പാകം ചെയ്തു തുടങ്ങി. പക്ഷേ, ഭക്ഷണം നാട്ടുകാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സത്യം പറഞ്ഞാൽ ഇവരെ അങ്ങോട്ട് ഫേമസായി..! അവസാനം ജനത്തിരക്ക് കൊണ്ട് ഇവർക്ക് കേസ് അന്വേഷിക്കാൻ വരെ പറ്റാത്ത അവസ്ഥയിലേക്ക് കഥ നീങ്ങുന്നു..!

സിനിമയുടെ പ്രധാന ആകർഷണം കഥ തന്നെയാണ്. നമ്മുടെ ദാസനെയും വിജയനെയും പലയിടങ്ങളിലായി സിനിമ ഓർമ്മിക്കുന്നു.  കൗണ്ടറുകൾ എല്ലാം അസാധ്യമായിരുന്നു. നല്ല രീതിയിൽ ചിരിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചു. അഭിനേതാക്കളുടെ പ്രകടനമാണ് പിന്നെ എടുത്തു പറയേണ്ടത്. എല്ലാവരും ഗംഭീരമായി അവരുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അത്യാവശ്യം തരക്കേടില്ലാത്ത ഫൈറ്റ് അംഗങ്ങളും സിനിമ പ്രേക്ഷകർക്ക് നൽകുന്നു. ക്ലൈമാക്സ് വളരെ മികച്ചതായി അനുഭവപ്പെട്ടു.

ചിരിയുടെ ഒരു മാലപ്പടക്കം തീർത്ത ഒരു കൊറിയൻ മസാല പടം. മുഴുനീളം നർമ്മത്തിൽ സാധിച്ചു കൊണ്ട് ഏതു പ്രേക്ഷകനും ചിരിച്ചുകൊണ്ട് കണ്ടിരിക്കാവുന്ന സിനിമ. വലിയൊരു കൊറിയൻ ത്രില്ലർ ഒന്നും പ്രതീക്ഷിച്ച് ഈ സിനിമ കാണരുത്, ഉറപ്പിച്ചുപറയാം നിരാശയാവും ഫലം. രണ്ടു മണിക്കൂർ മനസ്സിനെ റിലാക്സ് ചെയ്തു പടം ആസ്വദിക്കണോ..? ധൈര്യമായി ഈ കൊറിയൻ സിനിമയ്ക്ക് തല വയ്ക്കാം..!!!

3.5/5 RGP VIEW

7.1/10
IMDb
80%
Rotten Tomatoes
93% liked this film
Google users

208. Extreme Job (2019) KOREAN
RGP VIEW

No comments:

Post a Comment

Latest

Get out (2017)