RGP VIEW 206
Harry Potter (2001-)
Film Series | 2 Hours+ | 8 Movies | Adventure, Fantasy, Thriller, Mystery
നൈറ്റിസ്സിലെ കുട്ടികളുടെ ജീവിതത്തിൻറെ ഭാഗമായിരുന്നു ഹാരിപോട്ടർ. എത്ര തവണ കണ്ടു എന്ന് ഒരു പിടിയും ഇല്ല. ചെറിയ പ്രായത്തിൽ അവര് പറയുന്നത് ഇംഗ്ലീഷ് മനസ്സിലായില്ലെങ്കിലും കുട്ടികളെ അത്ഭുതപ്പെടുത്തുന്ന മാജിക് എന്ന മാർക്കറ്റിംഗ് സ്റ്റേറ്റർജി എന്നെയും ആകർഷിച്ചു. ആ മാന്ത്രിക വടിയിൽ നിന്ന് വരുന്ന മാജിക് കാണാനായി ടിവിക്ക് മുന്നിൽ വായും പൊളിച്ചിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്.
ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. ഓർമ്മ ശരിയാണെങ്കിൽ ആദ്യ രണ്ട് സിനിമകളാണ് മുഴുവനായി കണ്ട് പൂർത്തിയാക്കിയത്. ചില സിനിമകൾ എവിടെയൊക്കെയോ കണ്ടു. മറ്റു സിനിമകളെ കുറിച്ച് ഒരു അറിവും ഇല്ല. കാരണം, പ്രായം കൂടുന്തോറും കാർട്ടൂൺ കാണുന്നത് കുറഞ്ഞു വന്നു. അതിനാണല്ലോ ഇതെല്ലാം ഉണ്ടാവുക. ഈയടുത്ത് ഹാരിപോട്ടർ മൂവി സീരീസിലെ മുഴുവൻ സിനിമകളും കാണാൻ സാധിച്ചു.
കഥ പറയേണ്ട ആവശ്യമില്ല എന്ന് അറിയാം. ഇതു വായിക്കുന്ന പത്തിൽ 8 പേരും ഈ സിനിമ സീരീസിലെ ഏതെങ്കിലും സിനിമകൾ കണ്ടിട്ടുണ്ടാകും. പക്ഷേ ബാക്കിയുള്ള രണ്ടുപേർക്കും വേണ്ടി ഞാനൊന്നും കഥ ചുരുക്കി പറയാം.
ഹാരി പോട്ടർ യാതൊരു സ്നേഹവും ലാളനയും ഒന്നും ലഭിക്കാതെ വളർന്ന കുട്ടിയാണ്. കാരണം, അവൻ പിഞ്ചുകുഞ്ഞ് ആകുമ്പോൾ അവൻറെ അച്ഛനെയും അമ്മയെയും അവൻറെ കൺമുമ്പിൽ വെച്ച് ഒരാൾ കൊലപ്പെടുത്തി. കൊലപ്പെടുത്തിയത്തോ വലിയ ദുർമന്ത്രവാദിയും. പക്ഷേ അയാൾക്ക് ആ കുഞ്ഞു ഹാരിപോട്ടറിനെ കൊല്ലാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. ഇത് മാന്ത്രിക ലോകം മുഴുവൻ വാർത്തയായി. സ്വാഭാവികമായും ഇത് ആ വലിയ ദുർമന്ത്രവാദിക്ക് കുറച്ചലായി.
തുടർന്ന് ഹാരിപോട്ടർ അമ്മയുടെ സഹോദരിയുടെയും ഭർത്താവിന്റെയും ഒപ്പം ഇംഗ്ലണ്ടിലാണ് താമസം. ഹാരിപോട്ടറിൻറെ ജീവിതം അവിടെ അത്ര സുഖകരമല്ല. അയാളുടെ പതിനൊന്നാം വയസ്സിൽ ഹാരി പോട്ടർ തൻറെ ലോകത്തേക്ക് തിരിച്ച് പോകുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് കഥ പശ്ചാത്തലം.
ആദ്യ രണ്ടു സിനിമകൾ കണ്ടപ്പോൾ നിർത്തി പോകാമെന്ന് കരുതി. കാരണം റീവാച്ച് പൊതുവേ ഇഷ്ടപ്പെടാത്ത ഞാൻ ഇത് തന്നെ കണ്ടത് എൻറെ ഒരു വ്യൂ ഓഫ് പോയിന്റിൽ വലിയ കാര്യമാണ്.
ഉള്ളതു പറയാമല്ലോ, മൂന്നാമത്തെ സിനിമ മുതൽ ഹാരി പോട്ടർ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആവാൻ തുടങ്ങി. നാലാമത്തെ സിനിമ കണ്ടപ്പോൾ "എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി" ആദ്യം തോന്നിയെങ്കിലും ക്ലൈമാക്സിലേക്ക് വന്നപ്പോൾ അടുത്ത സിനിമ "ഒരു ഗംഭീരം സദ്യ വിളമ്പാനുള്ള ഒരുക്കത്തിൽ ആണെന്ന്" മനസ്സിലായി.
ഏറ്റവും പ്രിയപ്പെട്ടത് നാലാമത്തെ ഹാരിപോട്ടർ സിനിമ തന്നെ. അതുപോലെതന്നെ ഏറ്റവും അവസാനം ഇറങ്ങിയ സിനിമയും. നല്ല രീതിയിൽ തുടങ്ങി വളരെ വൃത്തിയായി അവസാനിപ്പിച്ചു.
ഓരോ സിനിമ ഇറങ്ങുമ്പോഴും ഹാരിപോട്ടർ സിനിമയുടെ ക്വാളിറ്റിയും ഒപ്പം കഥ കൂടുതൽ സീരിയസായി വരുന്നുണ്ട്.അതുകൊണ്ടുതന്നെ ഇത് കുട്ടികളുടെ സിനിമയാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ ആ തെറ്റിദ്ധാരണ ഒരിക്കലും വേണ്ട. അഭിനേതാക്കളുടെ പ്രായവും നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട്. പശ്ചാത്തലസംഗീതം അത് മറ്റൊരു ഫീലാണ്. നല്ല രീതിയിൽ തന്നെ അത് പ്രേക്ഷകരിലേക്ക് എത്തുന്നു.
പിന്നീട് മെച്ചപ്പെടുന്നു ഉണ്ടെങ്കിലും ആദ്യ ഭാഗങ്ങളിലെ VFX എല്ലാം ഭൂലോക തോൽവി ആയിരുന്നു. ചില അഭിനേതാക്കളുടെ പെർഫോമൻസ് ഓരോ സീരീസ് കടക്കുമ്പോൾ കുറഞ്ഞ വരുന്നതുപോലെ അനുഭവപ്പെട്ടു. ആദ്യം കണ്ടത് കൊണ്ടാകാം ആദ്യ രണ്ട് സിനിമകൾ എന്നെ അധികം തൃപ്തിപ്പെടുത്തിയില്ല. ചെറിയ ഒരു മടുപ്പ് അനുഭവപ്പെട്ടു. പിന്നീട് അത് റെഡി ആവുകയും ചെയ്തു.
ഒരു മികച്ച സിനിമകൾ തന്നെയാണ് ഹാരിപോട്ടർ സമ്മാനിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്ന സിനിമ സീരീസുകൾ അത് വളരെ അപൂർവമാണ്. ഫാൻറസി ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവം തന്നെ ആയിരിക്കും ഈ സിനിമ സമ്മാനിക്കുന്നത്. കാണാം, സമയം വെറുതെയാവില്ല.
4/5 RGP VIEW
എല്ലാ സിനിമകൾക്കും പല തരത്തിലുള്ള വാലുകൾ ഉണ്ട്. തുടക്കം ഹാരിപോട്ടർ എന്ന് തുടങ്ങി ശേഷം പല രീതികളിലാണ് പേരുകൾ അവസാനിക്കുന്നത്. സിനിമയുടെ വാൽ പറയാത്തത് ഒന്നും വിചാരിക്കരുത്. ടൈപ്പ് ചെയ്യാൻ മടി കൊണ്ടാണ്.
RGP VIEW
No comments:
Post a Comment